Home
Mobile

പറഞ്ഞതുപോലെ ഗജരാജൻ എഴുന്നള്ളിയിട്ടുണ്ട്! റിയൽമി 13+ സീരീസ് ലോഞ്ച് ചെയ്തു

റിയൽമി 13+ സീരീസ് ഇന്ന് (ഓഗസ്റ്റ് 29) അരങ്ങേറ്റം കുറിച്ചു. റിയൽമി 13, റിയൽമി 13+ 5ജി എന്നീ രണ്ട് വേരിയൻ്റുകളാണ് റിയൽമി ബഡ്‌സ് T01നോടൊപ്പം ലോഞ്ച് ചെയ്തിരിക്കുന്നത്. സ്പീഡ് ഗ്രീൻ, ഡാർക്ക് പർപ്പിൾ, ഗോൾഡ് എന്നീ വ്യത്യസ്ത കളർ ഓപ്ഷനുകളാണ് സീരീസിൽ ലഭ്യമാകുന്നത്. രണ്ട് ഫോണുകൾക്കും ഏതാണ്ട് ഒരേ ഡിസൈനാണ് എന്നത് കൂടാതെ ചില സമാന സവിശേഷതകളും പങ്കിടുന്നുണ്ട്. എന്നിരുന്നാലും, പേര് സൂചിപ്പിക്കുന്നത് പോലെ പ്ലസ് വേരിയൻ്റാണ് കൂടുതൽ പ്രീമിയം ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകളെ കുറിച്ചും മറ്റ് വിവരങ്ങളിലേക്കും കടക്കുന്നതിന് മുമ്പ് ഫോണിന്റെ വിലയെ കുറിച്ച് അറിയാം.

വിലയെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ലോഞ്ച് ആയ റിയൽമി 13 5ജിയുടെ വില 8 ജിബി+ 128 ജിബി വേരിയന്റിന് 17,999 രൂപയും 8 ജിബി+ 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. നേരത്തെ റിയൽമി 13 പ്രോ സീരീസ് 24,000 രൂപ പ്രാരംഭ വിലയിൽ ആണ് അവതരിപ്പിച്ചിരുന്നത്.

പറഞ്ഞതുപോലെ ഗജരാജൻ എഴുന്നള്ളി!  റിയൽമി 13+ സീരീസ് ലോഞ്ച് ചെയ്തു

ഇനി റിയൽമി 13 പ്ലസ് 5ജിയുടെ വിലയിലേക്ക് വരുമ്പോൾ, 8 ജിബി+ 128 ജിബി വേരിയന്റിന് 22,999 രൂപയും 8 ജിബി+ 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി+ 256 ജിബി വേരിയന്റിന് 26,999 രൂപയും ആണ് വില.

റിയൽമി 13 5ജിക്ക് 6.72 ഇഞ്ച് ഡിസ്‌പ്ലേയും 13+ 5ജിക്ക് 6.67 ഇഞ്ച് സ്‌ക്രീനുമാണ് ഉള്ളത്. രണ്ട് ഫോണുകൾക്കും 120Hz റിഫ്രഷ് റേറ്റുള്ള FHD+ റെസലൂഷനുണ്ട്. എന്നിരുന്നാലും, ഇവ രണ്ടും തമ്മിലുള്ള ശ്രദ്ധേയമായ ഒരു വ്യത്യാസം, സ്റ്റാൻഡേർഡ് മോഡലിന് ഒരു എൽസിഡി പാനൽ ഉണ്ട്. പ്ലസ് വേരിയൻ്റിന് ഒരു AMOLED ഡിസ്പ്ലേ ഉണ്ട് എന്നതാണ്. രണ്ട് ഫോണുകളും നനഞ്ഞ കൈകൾ ആണെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന റെയിൻവാട്ടർ സ്മാർട്ട് ടച്ചിലാണ് വരുന്നത്.

റിയൽമി 13+ സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് നൽകുന്നത്. ഇത് അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു. റിയൽമി 13 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് AnTuTu സ്‌കോർ 750,000 ആണ്.

ഡിസൈനിൻ്റെ കാര്യത്തിൽ, റിയൽമി 13 5ജി ഡ്യുവോയുടെ ഗ്രേഡിയൻ്റ് പാറ്റേണിൽ ഉള്ള ബാക്ക് പാനലിൽ വൃത്താകൃതിയിലുള്ള ക്യാമറ ഐലൻന്റിൽ ഫ്ലാറ്റ് ഫ്രെയിം ആണ് നൽകിയിരിക്കുന്നത്. ഇമേജിംഗ് ഫ്രണ്ടിൽ നോക്കുമ്പോൾ, റിയൽമി 13 5ജി, 13+ 5ജി എന്നിവ ട്രിപ്പിൾ റിയർ ക്യാമറകളുമായി വരുന്നു.

ഇത് കൂടാതെ ഈ ഡിവൈസിൽ 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ യൂണിറ്റും ജോടിയാക്കിയ OISഉം 50 എംപി സോണി LYT-600 മെയിൻ സെൻസറും ഉൾപ്പെടുന്നു. രണ്ട് ഫോണുകളിലും 16 എംപി ഫ്രണ്ട് സെൽഫി സ്‌നാപ്പർ ഉണ്ട്.

ഹാർഡ്‌വെയറിൻ്റെ കാര്യത്തിൽ, റിയൽമി 13 5ജി, 13+ 5ജി എന്നിവയിൽ യഥാക്രമം Dimensity 7300 Energy, Dimensity 6300 പ്രോസസറുകൾ സജ്ജീകരിച്ചിരിക്കുന്നു. വെർച്വൽ റാമിനും 256 ജിബി വരെ സ്റ്റോറേജിനുമുള്ള പിന്തുണയ്‌ക്കൊപ്പം ഇവ 12 ജിബി റാമും പായ്ക്ക് ചെയ്യുന്നു. രണ്ട് ഉപകരണങ്ങളിലും ഫോണിന്റെ ചൂട് പുറന്തള്ളുന്നതിന് ഒരു സ്റ്റെയിൻലെസ് സ്റ്റീൽ VC ഉണ്ട്.

എന്നാൽ പ്ലസ് വേരിയൻ്റിൽ ഇതിന് അല്പം വലിപ്പമുണ്ട്. മുൻനിര റിയൽമി GT 6ൽ നിന്ന് ഗെയിമിംഗ് ഫീച്ചറുകൾ കടമെടുത്ത GT മോഡിലാണ് ഉപകരണങ്ങൾ വരുന്നത്. TUV SUDയിൽ നിന്ന് 13+ 5ജി ലാഗ് ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ടെന്ന് റിയൽമി പറയുന്നു. സ്റ്റാൻഡേർഡ് മോഡലിൽ 45W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററി യൂണിറ്റും പ്ലസ് വേരിയൻറ് പരമാവധി 80W സപ്പോർട്ട് ഉള്ള ബാറ്ററി യൂണിറ്റും ഉണ്ട്.

സോഫ്‌റ്റ്‌വെയർ അടിസ്ഥാനത്തിൽ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള Realme UI 4.0ലാണ് റിയൽമി 13 5ജി ഡ്യുവോ പ്രവർത്തിക്കുന്നത്. സ്‌മാർട്ട് ഷോട്ട്, സ്‌മാർട്ട് ലൂപ്പ്, ഗെയിമിംഗ് നെറ്റ്‌വർക്ക് തുടങ്ങിയ വിവിധ AI അധിഷ്‌ഠിത സവിശേഷതകലും ഇതിൽ ഉണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ റിയൽമി 13 5ജി സ്പീഡ് ഗ്രീൻ, ഡാർക്ക് പർപ്പിൾ നിറങ്ങളിൽ വരുന്നു.

അതേ സമയം 13+ 5ജി ഒരു കളർ വേരിയേണ്ട കൂടെ അവതരിപ്പിക്കുന്നുണ്ട്. വിക്ടറി ഗോൾഡ് ഷേഡ് 13+ 5ജി വാഗ്ദാനം ചെയ്യുന്നു. രണ്ട് റിയൽമി 13 സീരീസ് ഫോണുകളും സെപ്റ്റംബർ 6 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ബ്രാൻഡിൻ്റെ വെബ്‌സൈറ്റിൽ നിന്നും വാങ്ങാൻ ലഭ്യമാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
After the launch of the Realme 13 Pro series in India earlier this year, the Realme 13+ series is all set to make its debut today. All the exact details about the upcoming smartphone will be released only after the launch. But the Flipkart listing confirmed a few features. According to reports, the series is expected to be priced under Rs 25,000. Before we get into the confirmed specifications and other information, let's see where and how you can watch the event live.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X