ഇവൻ സ്മാർട്ട് ഫോണിലെ 'അന്യൻ'! മൂഡ് മാറുന്ന ഫോൺ പുറത്തിറക്കി റിയൽമി
റിയൽമി 14 5ജി തായ്‌ലൻഡിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. റിയൽമി ബ്രാൻഡ് ആഗോളതലത്തിൽ റിയൽമി 14 പ്രോ 5G, റിയൽമി 14 പ്രോ+ 5G എന്നിവ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ 5G സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 SoCയിൽ നിന്ന് പവർ സ്വീകരിക്കുന്ന ആഗോള വിപണികളിലെ ആദ്യ സ്മാർട്ട്‌ഫോണാണ് റിയൽമി 14 5ജി. 8GB + 256 GB, 8GB + 512 GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി 14 5ജി ലഭ്യമാണ്.
റിയൽമി 14 5G യുടെ 8GB + 256GB മോഡലിന്റെ വില 35,250 രൂപയാണ്. അതേസമയം 8GB + 512GB വേരിയന്റിന് 40,000 രൂപയാണ് നൽകേണ്ടി വരിക. മെക്ക സിൽവർ, സ്റ്റോം ടൈറ്റാനിയം, വാരിയർ പിങ്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. തായ്‌ലൻഡിലെ ഷോപ്പി, ലസാഡ, ടിക് ടോക്ക് ഷോപ്പ് ഇ-സ്റ്റോർ എന്നിവയിൽ നിന്ന് ഹാൻഡ്‌സെറ്റ് വാങ്ങാം.

റിയൽമി 14 5G ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് ഇതുവരെ അറിവായിട്ടില്ല. റിയൽമി 14 പ്രോ+ ഉം റിയൽമി 14 പ്രോയും ഇതിനകം തന്നെ ഇന്ത്യയിൽ ലഭ്യമാണ്, അതിനാൽ റിയൽമി 14 5ജിയും ഉടൻ തന്നെ ഇന്ത്യയിൽ പ്രതീക്ഷിക്കാം. റിയൽമി 14 5ജി യിൽ 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ കർവ്ഡ് OLED ഡിസ്‌പ്ലേ (1,080×2,412 പിക്‌സലുകൾ) ആണുള്ളത്.
120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2,160Hz PWM ഡിമ്മിംഗ്, 2,000 നീറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഇവയ്ക്കുണ്ട്. റിയൽമി 14 പ്രോ പരമ്പരയുടെ പ്രധാന ആകർഷണം പോലെ തന്നെ തണുപ്പിൽ നിറം മാറുന്ന സാങ്കേതികവിദ്യയാണ റിയൽമി 14ൽ നൽകിയിട്ടുണ്ട്്. നോർഡിക് ഡിസൈൻ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ഈ സവിശേഷത വികസിപ്പിച്ചിരിക്കുന്നത്.

ഇത്തരമൊരു ഫീച്ചറുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണിത്. റിയൽമി 14 പ്രോ സീരീസ് ഫോണുകളുടെ പിൻ കവറിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം തെർമോക്രോമിക് പിഗ്മെന്റുകളാണ് നിറം മാറ്റത്തിന് പിന്നിലെ രഹസ്യം. 16 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ ഫോണിന്റെ പിൻ കവർ പേൾ വൈറ്റ് നിറത്തിൽ നിന്ന് നീല നിറത്തിലേക്ക് മാറും.
താപനില ഉയരുമ്പോൾ കവർ വീണ്ടും പഴയ പേൾ വൈറ്റ് നിറത്തിലേക്ക് തന്നെ മടങ്ങിയെത്തും. ആഴക്കടലിലെ ജെല്ലിഫിഷ് പോലുള്ള ജീവികളുടെ നിറം മാറുന്ന പ്രതിഭാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റിയൽമി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പ്രകൃതിയിലെ ഈ അത്ഭുത പ്രതിഭാസത്തെ സ്മാർട്ട്‌ഫോണിലേക്ക് കൊണ്ടുവരുന്നത് ഉപയോക്താക്കൾക്ക് ഒരു പുതിയ അനുഭവമായിരിക്കും
റിയൽമി 14 യിൽ മാജിക് ഗ്ലോ ട്രിപ്പിൾ ഫ്ലാഷോടുകൂടിയ ഓഷൻ ഒക്കുലസ് ട്രിപ്പിൾ ക്യാമറ സിസ്റ്റം, ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6എസ് ജെൻ 4 പ്രോസസർ എന്നിവയാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഐപി66, 68, 69 ഇൻഗ്രസ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനുകളും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കാൻ സഹായിക്കുന്നു.
50MP സോണി LYT600 പ്രൈമറി സെൻസർ (1/1.95ഇഞ്ച്) OIS ഉം f/1.88 അപ്പേർച്ചറും ഉള്ളതാണ്. 8MP അൾട്രാ-വൈഡ്-ആംഗിൾ ഷൂട്ടർ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറ. ഇമേജിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി അൾട്രാ ക്ലാരിറ്റി, സ്മാർട്ട് റിമൂവൽ, ബെസ്റ്റ് ഫേസ് എന്നിവയും AI പിന്തുണയുള്ള ക്യാമറ സവിശേഷതകളും പുതിയ ഫോണിലുണ്ട്. 45W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു വലിയ 6,000mAh ബാറ്ററിയാണ് ഈ ഉപകരണത്തിന്റെ പിന്തുണ. ബൈപാസ് ചാർജിംഗ് പിന്തുണയും റിയൽമി 14ൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








