മൂന്ന് നിറങ്ങളും ഒട്ടനവധി ഫീച്ചറുകളും! സ്മാർട്ട് ഫോൺ വിപണിയിലേക്ക് അവൻ വരുന്നു
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി 14 5ജി (Realme 14 5G) സ്മാർട്ട്ഫോൺ ഉടൻ ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് റിയൽമി 14 5ജി കുറിച്ചുള്ള റിപ്പോർട്ടുകൾ ചർച്ചയാവുന്നത്. റിപ്പോർട്ട് അനുസരിച്ച് റിയൽമി 14 5ജി ആഗോള വിപണികളിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. റിയൽമി 14 5ജിയുടെ കൃത്യമായ ലോഞ്ച് തീയതിയോ വിലയോ സമയക്രമമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 8GB + 256GB, 12GB + 256GB എന്നീ കോൺഫിഗറേഷനുകളിൽ റിയൽമി 14 ലഭ്യമാവുമെന്നാണ് റിപ്പോർട്ടിലുള്ളത്. പിങ്ക്, സിൽവർ, ടൈറ്റാനിയം എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്ന് സൂചനയുണ്ട്.
സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ്ടായിരിക്കും ഇത്തവണ റിയൽമി 14 5ജി എത്തുന്നത്. ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ ഫ്ലാഷ് ക്യാമറ, അതുല്യമായ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, ശക്തമായ സെൻസറുകൾ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ട്രിപ്പിൾ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് റിയൽമി 14 5ജിയിലെ ക്യാമറ സിസ്റ്റം. ഈ സാങ്കേതികവിദ്യ ദൂരെയുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ പകർത്താൻ സഹായിക്കും. കൂടാതെ, അകലെയുള്ള വസ്തുക്കൾ സൂം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചിത്രത്തിന്റെ ഗുണമേന്മ കുറയുന്ന പ്രശ്നം ഈ ലെൻസ് ഉപയോഗിച്ച് പരിഹരിക്കാനാകും.
5860 എംഎഎച്ച് ബാറ്ററിയാണ് റിയൽമി14 5ജിയിൽ പ്രതീക്ഷിക്കുന്നത്. പ്രോ സീരിസിലെ പോലെ തന്നെ
മീഡിയടെക് ഡൈമൻസിറ്റി 6300 5ജി ചിപ്പിലാണ് നിർമാണം. ആൻഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള റിയൽമി യുഐ 6.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 SoCയിലാണ് റിയൽമി 14 5ജി പ്രവർത്തിക്കുക.

6.68 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെ, ഓട്ടോഫോക്കസും എഐ ക്ലിയർ ഫേസ് അടക്കമുള്ള എഐ അധിഷ്ഠിത ഇമേജിംഗ് ഫീച്ചറുകളും സഹിതം 50 എംപി പ്രധാന ക്യാമറ, 8 എംപിയുടെ ഫ്രണ്ട് ക്യാമറയും എന്നീ ഫീച്ചറുകൾ ഈ ഫോണിൽ ഉൾപ്പെട്ടേക്കാം. 45 വാട്‌സിന്റെതാണ് ചാർജർ. എയർ ഗസ്ച്ചർ ഫോർ ഹാൻഡ്സ് പോലുള്ള നവീന ഫീച്ചറുകളും ഈ ഫോണിലുണ്ടാവാം.
നെറ്റ്‌വർക്കിന്റെ കരുത്ത് ഉറപ്പുവരുത്തുന്ന എഐ സ്മാർട്ട് സിഗ്നൽ അഡ്ജസ്റ്റ്‌മെന്റാണ് മറ്റൊരു ആകർഷകമായ ഘടകം. ഈ വർഷം ജനുവരിയിലാണ് റിയൽമി 14 പ്രോ സീരീസ് പുറത്തിറക്കിയത്. റിയൽമി 14 പ്രോ, റിയൽമി 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസിൽ പുറത്തിറക്കിയത്. ലോകത്തെ ആദ്യ കോൾഡ്-സെൻസിറ്റീവ് കളർ ചേഞ്ചിംഗ് ഫോണുകളാണ് ഇതിലൂടെ നമ്മുടെ കൈകളിലേക്ക് എത്തിയത്. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലിലാണ് നിറം മാറുക.
മുമ്പ് റിയൽമി 9 പ്രോ+ പുറത്തിറങ്ങിയതും റീയർ പാനൽ കളർ മാറ്റങ്ങളോടെയായിരുന്നു. എന്നാൽ ആ നിറംമാറ്റം അൾട്രാവയലറ്റ് പ്രകാശം പതിക്കുമ്പോഴായിരുന്നു. റിയൽമി 14 പ്രോ സിരീസിൽ താപനില 16 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്റെ റിയർ പാനലിന്റെ കളർ മാറുന്നത്. റിയൽമി 14 പ്രോ സീരീസ് 5ജി കോൾഡ് സെൻസിറ്റീവ് നിറം മാറ്റുന്ന സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്.
പേൾ വൈറ്റ് വേരിയന്റിലാണ് ഈ അടിപൊളി ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. പേൾ വൈറ്റിന് പുറമേ, സ്വീഡ് ഗ്രേയിലും സീരീസ് ലഭ്യമാണ്. കൂടാതെ, ബിക്കാനീർ പർപ്പിൾ, ജയ്പൂർ പിങ്ക് എന്നീ രണ്ട് ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് കളർ വേരിയന്റുകളാണ് റിയൽമി പുറത്തിറക്കിയത്.


Click it and Unblock the Notifications








