ഇനി സ്റ്റോറേജിന്റെ ഒരു കുറവ് വേണ്ട! 12GB റാം, 512GB സ്റ്റോറേജ് സഹിതം റിയൽമി 14 പ്രോ+ 5G എത്തി
സ്മാർട്ട്ഫോണുകളിൽ ആപ്പുകളുടെയും മറ്റും ഉപയോഗം ദിവസത്തിന് ദിവസം വളരെ കൂടുകയാണ്. ഇത് കൂടാതെ വിവിധ ആപ്പുകളിലെ ഡാറ്റയും മറ്റ് ഫയലുകളും എല്ലാമായി വലിയ സ്റ്റോറേജ് സ്പേസ് തന്നെ ആവശ്യമായി വരുന്നു. കാലഘട്ടവും ആവശ്യകതകളും ഉപയോഗ സ്വഭാവവുമൊക്കെ മാറുന്നതിന് അനുസരിച്ച് സ്മാർട്ട്ഫോണുകളുടെ സ്റ്റോറേജ് ആവശ്യകതകളും വർധിക്കുന്നുണ്ട്. മുൻപ് 128ജിബി സ്റ്റോറേജ് തന്നെ ധാരാളമായിരുന്നു. എന്നാലിന്ന് പലർക്കും 256ജിബി സ്റ്റോറേജ് പോലും പരിമിതമാണ്. കഴിയുമെങ്കിൽ 512ജിബി, 1ടിബി സ്റ്റോറേജ് വേരിയന്റുകൾ തന്നെ സ്വന്തമാക്കാൻ ആളുകൾ ശ്രദ്ധിക്കാറുണ്ട്. ഭാവി ഉപയോഗം കൂടി കണക്കിലെടുത്ത് ഫോൺ വാങ്ങുമ്പോൾ ഉയർന്ന സ്റ്റോറേജ് ഓപ്ഷനുകളാണ് നല്ലത്.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡാന് റിയൽമി. ഇപ്പോൾ റിയൽമി തങ്ങളുടെ 14 പ്രോ പ്ലസ് മോഡലിന് (realme 14 Pro+ 5G) 12ജിബി റാം+ 512ജിബി സ്റ്റോറേജ് സഹിതം പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷം ജനുവരിയിൽ ആണ് റിയൽമി ഈ ഫോൺ ആദ്യം ഇന്തയിൽ അവതരിപ്പിച്ചത്.

ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റിയൽമി 14 പ്രോ പ്ലസ് 5ജി ലഭ്യമായിരുന്നത്. ഇപ്പോൾ ഇതോടൊപ്പം പുതിയതായി 12GB + 512GB വേരിയന്റുകൂടി റിയൽമി അവതരിപ്പിച്ചിരിക്കുന്നു.
റിയൽമി 14 പ്രോ പ്ലസ് 5ജിയുടെ 12GB + 512GB പുതിയ വേരിയന്റിന്റെ വിൽപ്പന മാർച്ച് 6 ന് ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കും. realme.com, ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ ചാനലുകൾ എന്നിവ വഴി ഈ ഫോൺ സ്വന്തമാക്കാനാകും. പുതിയ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമാക്കി എന്നത് മാറ്റി നിർത്തിയാൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

റിയൽമി 14 പ്രോ പ്ലസ് 5ജിയുടെ പുതിയ 12GB+ 512GB വേരിയന്റിന് 37,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 34999 രൂപ വിലയിൽ ഈ ടോപ് വേരിയന്റ് സ്വന്തമാക്കാൻ സാധിക്കും.
പുതിയ റിയൽമി 14 പ്രോ പ്ലസ് 5Gയുടെ 12GB+512GB വേരിയന്റ് പേൾ വൈറ്റ്, സ്വീഡ് ഗ്രേ നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ. മുൻപ് ലോഞ്ച് ചെയ്ത റിയൽമി 14 പ്രോ പ്ലസ് 5ജി 8GB + 128GB അടിസ്ഥാന വേരിയന്റിന് 29,999 രൂപയും, 8GB+ 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 34,999 രൂപയും ആണ് വില.
റിയൽമി 14 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm ചിപ്സെറ്റ് ആണ് ഈ മോഡലിന്റെ കരുത്ത്.

അഡ്രിനോ 720 ജിപിയു, LPDDR4X റാം, UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ, 6000mm² VC കൂളിംഗ് സിസ്റ്റം, 13,329mm² ഗ്രാഫൈറ്റ് ഷീറ്റ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP സോണി IMX882 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, (6X ഇൻ-സെൻസർ സൂം, 120x വരെ സൂം, f/2.65 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയുൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറും സോണി സെൻസറുമുള്ള 32MP ക്യാമറയുമുണ്ട്.
80W SUPERVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G (SA:n1/n3/n5/n8/n28B/n40/n41/n77/n78; NSA:n1/n3/n40/n41/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, IP66 + IP68 + IP69 റേറ്റിങ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








