ഇതാരപ്പാ... ഈ സൽഗുണൻ! 120Hz AMOLED സ്‌ക്രീൻ, 16MP ഫ്രണ്ട് ക്യാമറ, 6000mAh ബാറ്ററി; റിയൽമി 14T 5G ഇന്ത്യയിൽ
മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്ന, സദ്ഗുണങ്ങളാൽ സമ്പന്നമായ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് മുന്നിലേക്ക് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഒരു പുതിയ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ നമ്പർ സീരീസിലെ ഏറ്റവും പുതിയ മോഡലായി റിയൽമി 14T 5ജി (realme 14T 5G) എന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ IP69 റേറ്റിംഗും 6000mAh ടൈറ്റൻ ബാറ്ററിയും അടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
സാറ്റിൻ-ഇൻസ്പയേർഡ് ഫിനിഷിൽ എത്തുന്ന ഈഫോൺ, സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് നിറങ്ങളിൽ ലഭ്യമാണ്. ഫോട്ടോഗ്രാഫിക്കായി 50MP AI മെയിൻ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് FHD+ 120Hz AMOLED സ്‌ക്രീനും ഉണ്ട്.

റിയൽമി 14T 5Gയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 ×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ,1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ റിയൽമി 14T 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി ഒരുക്കിയിരിക്കുന്നത്. അതിൽ 1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പർച്ചർ, LED ഫ്ലാഷ്, 2MP പോർട്രെയിറ്റ് ക്യാമറ എന്നിവ അടങ്ങുന്നു. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP സോണി IMX480 സെൻസർ (f/2.4 അപ്പർച്ചർ) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, Beidou/GPS/GLONASS/Galileo/QZSS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് റിയൽമി 14T പായ്ക്ക് ചെയ്യുന്നത്. 163.15×75.65×7.97mm വലിപ്പവും 196 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. ഇതിന്റെ ആദ്യ വിൽപ്പന ഇന്ന് (ഏപ്രിൽ 25) മുതൽ ഏപ്രിൽ 30 വരെ നടക്കും.

റിയൽമി 14T 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയാണ് വില. ഇതിന്റെ 8GB + 256GB വേരിയന്റിന് 19,999 രൂപ വിലയിൽ എത്തുന്നു. ഓൺലൈനായി ഇത് വാങ്ങുന്നവർക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. ഓഫ്ലൈനായി വാങ്ങുന്നവർക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ തുടക്കത്തിൽ 16999 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 18999 രൂപ വിലയിലും വാങ്ങാനാകും. 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ലോഞ്ച് ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാൽ താൽപര്യമുള്ളവർ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങണമെങ്കിൽ ഉടൻ തന്നെ അതിന് വേണ്ട നടപടികൾ സ്വീകരിക്കുക.


Click it and Unblock the Notifications








