Home
Mobile

സഹൃദ കൃതാവായ നാട്ടുകാരേ... ശ്രദ്ധിക്കുക! റിയൽമി 14T 5G ലോഞ്ച് തിയതി പ്രഖ്യാപിച്ചു, സംഭവം ജോറാണ്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും സജീവമായ സാന്നിധ്യമാണ് റിയൽമി. കണക്കുകൾ നോക്കിയാൽ ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്നത് റിയൽമി ആയിരിക്കും. കാരണം എല്ലാ മാസവും റിയൽമിയുടെ ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ​ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. അ‌തിനാൽ റിയൽമി ആരാധകർക്ക് ഒന്നിലധികം സ്മാർട്ട്ഫോൺ ഓപ്ഷനുകൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് കൂടി റിയൽമി പ്രഖ്യാപിച്ചിരിക്കുന്നു. റിയൽമി 14T 5ജി (realme 14T 5G) എന്നാണ് വരാൻ പോകുന്ന ഈ റിയൽമി 5ജി ഫോണിന്റെ പേര്.

റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതിലെ AMOLED ഡിസ്പ്ലേ 2100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

സഹൃദ കൃതാവായ നാട്ടുകാരേ... ശ്രദ്ധിക്കുക! റിയൽമി 14T 5G ലോഞ്ച് തിയതി

റിയൽമി 14T 5ജിയുടെ ഡിസ്പ്ലേ 111% DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുന്നു, കൂടാതെ നീല വെളിച്ചം പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ നിന്നുള്ള ബ്ലൂ​ലൈറ്റ് ഉപയോക്താക്കളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അ‌തിനാൽ ബ്ലൂ​ലൈറ്റ് പ്രശ്നം കുറയ്ക്കാൻ റിയൽമി ഇതിൽ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

മികച്ച ഈടും മികച്ച ഫീച്ചറുകളും വരാൻ പോകുന്ന ഈ റിയൽമി ഫോണിൽ പ്രതീക്ഷിക്കാം. ലോഞ്ച് തിയതി പുറത്തുവിട്ടെങ്കിലും ഇതിലെ പ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട് താനും. സാറ്റിൻ-പ്രചോദിത ഫിനിഷിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് കമ്പനി ടീസറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹൃദ കൃതാവായ നാട്ടുകാരേ... ശ്രദ്ധിക്കുക! റിയൽമി 14T 5G ലോഞ്ച് തിയതി

സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക. ഓഡിയോ ഔട്ട്പുട്ട് 300% അൾട്രാ വോളിയം മോഡ് വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്.

45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ്, റിയൽമി 14T 5G യിൽ ഉള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതിലെ ബാറ്ററി 54.3 മണിക്കൂർ വരെ കോൾ, 17.2 മണിക്കൂർ യൂട്യൂബ് പ്ലേബാക്ക്, 12.5 മണിക്കൂർ ഇൻസ്റ്റാഗ്രാം ഉപയോഗം, 12.5 മണിക്കൂർ ഗെയിമിംഗ് എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് റിയൽമി പറയുന്നു.

ഏപ്രിൽ 25ലെ ലോഞ്ചിന് ശേഷം റിയൽമിയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്ന് റിയൽമി 14T 5ജി വാങ്ങാനാകും. എന്നാൽ ഇതിന്റെ വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. റിയൽമി 14 സീരീസിൽ റിയൽമി 14 പ്രോ, 14 പ്രോ പ്ലസ്, 14 പ്രോ ലൈറ്റ് 5ജി, 14x 5ജി എന്നീ മോഡലുകൾ ഇതിനകം ഇന്ത്യയിൽ ലഭ്യമാണ്.

സഹൃദ കൃതാവായ നാട്ടുകാരേ... ശ്രദ്ധിക്കുക! റിയൽമി 14T 5G ലോഞ്ച് തിയതി

റിയൽമി 14 പ്രോയുടെ 8GB + 128GB മോഡൽ 24,999 രൂപ വിലയിലും 8GB + 256GB മോഡൽ 26,999 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തത്. റിയൽമി 14 പ്രോ പ്ലസിന്റെ 8GB + 128GB മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 34,999 രൂപയും ആണ് വില.

More from GizBot

Best Mobiles in India

English summary
Realme 14T 5G will be launched in India on April 25. The company has revealed that its AMOLED display will come with 2100 nits peak brightness. For photography, this phone will come with a 50MP AI camera. After the launch on April 25, the Realme 14T 5G will be available for purchase from Realme's official website, Flipkart, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X