Home
Mobile

കൂട്ടമണി അ‌ടിച്ചപ്പോൾ സ്കൂൾ പിള്ളേർ പുറത്തുചാടുന്ന പോലെ! റിയൽമി 14X 5ജിയും ഇന്ത്യയിൽ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകളുടെ ചാകരക്കാലം ആണെന്ന് കരുതേണ്ടിയിരിക്കുന്നു. നാലുമണിക്ക് കൂട്ടമണിയടിക്കുമ്പോൾ സ്കൂൾ വിട്ട് പിള്ളേർ പുറത്തേക്ക് ഓടും പോലെയാണ് ഇപ്പോൾ പുതിയ 5ജി സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ലാവ ബ്ലേസ് ഡ്യുവോ 5ജി, മോട്ടോ ജി35 5ജി, പോക്കോ സി75 5ജി, പോക്കോ എം7 പ്രോ 5ജി എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ആഴ്ചയിലും ഈ ആഴ്ചയുടെ തുടക്കത്തിലുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഇപ്പോൾ ആ നിരയിലേക്ക് റിയൽമിയുടെ വകയായി ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി 15000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു.

റിയൽമിയുടെ 14 സീരീസിലെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായി റിയൽമി 14X 5ജി (realme 14X 5G) എന്ന മോഡലാണ് ഇന്ന് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 15000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യൻ ഉപയോക്താക്കളെയാണ് ഈ റിയൽമി 5ജി ഫോൺ ലക്ഷ്യം വയ്ക്കുന്നത്.

സ്കൂൾ പിള്ളേർ പുറത്തുചാടുന്ന പോലെ! റിയൽമി 14X 5ജിയും ഇന്ത്യയിൽ

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫോൺ ഏറെ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് സഹിതമാണ് ഇത് എത്തുന്നത്. ArmorShell പ്രൊട്ടക്ഷനും ഇതിന് ഉണ്ട്, കൂടാതെ കർശനമായ SGS ടെസ്റ്റ് സ്റ്റാൻഡേർഡുകൾ (മിലിറ്ററി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് ടെസ്റ്റ്), മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഇതിനുണ്ട്.

റിയൽമി 14X 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

സ്കൂൾ പിള്ളേർ പുറത്തുചാടുന്ന പോലെ! റിയൽമി 14X 5ജിയും ഇന്ത്യയിൽ

ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4X റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവ സഹിതമാണ് ഇതിലെ ക്യാമറ വിഭാഗം എത്തുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നീ ഫീച്ചറുകളും റിയൽമി 14X 5ജി വാഗ്ദാനം ചെയ്യുന്നു.

സ്കൂൾ പിള്ളേർ പുറത്തുചാടുന്ന പോലെ! റിയൽമി 14X 5ജിയും ഇന്ത്യയിൽ

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി സഹിതമാണ് റിയൽമി 14X 5G എത്തുന്നത്. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ഇതിന്റെ 6GB + 128GB മോഡലിന് 14,999 രൂപയും 8GB + 128GB മോഡലിന് 15,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയൽമി 14X 5ജിക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ യഥാക്രമം 13999 രൂപ, 14999 രൂപ വിലകളിൽ ഇത് സ്വന്തമാക്കാനാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. realme.com-ലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഒരു വർഷത്തെ എക്സ്റ്റന്റഡ് വാറൻ്റിയുണ്ട്.

More from GizBot

Best Mobiles in India

English summary
Realme 14X 5G has been launched in India. Its 6GB + 128GB model is priced at Rs 14,999 and the 8GB + 128GB model is priced at Rs 15,999. As part of the launch offer, the Realme 14X 5G is available with a bank discount of Rs 1000. Therefore, it can be purchased at prices of Rs 13,999 and Rs 14,999 respectively. The phone is available for purchase via Flipkart, Realme's official website, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X