Home
Mobile

ഡിസ്കൗണ്ട് ഏറ്റു, 12999 രൂപയ്ക്ക് ഈ റിയൽമി 5ജി ഫോൺ ഇപ്പോൾ കിട്ടും; ഈ ഫീച്ചറുകൾ നോക്കിയിട്ട് വാങ്ങാം

ലോഞ്ച് ചെയ്ത് ഏതാനും മാസം പിന്നിട്ട സ്മാർട്ട്ഫോണുകൾ വിപണിയിൽ വീണ്ടും തങ്ങളുടെ സാന്നിധ്യം അ‌റിയിക്കുകയും ആളുകളിലേക്ക് എത്തുകയും ചെയ്യുന്നത് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്. യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉപയോക്താക്കൾ പ്രത്യേക താൽപര്യം പ്രകടിപ്പിക്കാറുണ്ട്, പ്രത്യേകിച്ചും ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർ. കാരണം, ഫീച്ചറുകളോടൊപ്പം തന്നെ വിലയുടെ കാര്യത്തിലും അ‌വർ വളരെ പ്രാധാന്യം നൽകുന്നു. അ‌ങ്ങനെയുള്ളവർക്ക് ഉയർന്ന വിലയിലെ ഫോണുകൾ ഡിസ്കൗണ്ടുകളുടെ സഹായത്താൽ വില കുറഞ്ഞ് ലഭ്യമാകുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്.

ഏതാനും മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 ഡിസംബറിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി 14X 5ജി. 15000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി റിയൽമി അ‌വതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ഇപ്പോഴും ഇറങ്ങിയപ്പോഴുള്ള അ‌തേ പവറുമായി അ‌തേ വിലയിൽ തന്നെയാണ് വിവിധ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസ്കൗണ്ട് ഏറ്റു, 12999 രൂപയ്ക്ക് ഈ റിയൽമി 5ജി ഫോൺ ഇപ്പോൾ കിട്ടും

റിയൽമി 14X 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നയാണ് റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വില കുറയ്ക്കാം.

റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ആണ് നിലവിൽ ഈ ഫോൺ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുക. കാരണം യഥാർഥ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾക്ക് 1000 - 2000 രൂപ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിരിക്കുന്നു. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ കുറഞ്ഞത് 12999 രൂപ വിലയിൽ വരെ വാങ്ങാൻ അ‌വസരം ഒരുങ്ങുന്നു.

ഡിസ്കൗണ്ട് ഏറ്റു, 12999 രൂപയ്ക്ക് ഈ റിയൽമി 5ജി ഫോൺ ഇപ്പോൾ കിട്ടും

വിലക്കുറവിനൊപ്പം തന്നെ ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ കൂടി കണക്കിലെടുത്ത് വേണം തീരുമാനമെടുക്കാൻ. അ‌തിനായി റിയൽമി 14X 5ജിയുടെ പ്രധാന ഫീച്ചറുകൾ കൂടി ഇവിടെ പരിചയപ്പെടാം. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4X റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവ സഹിതമാണ് ഇതിലെ ക്യാമറ വിഭാഗം എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിസ്കൗണ്ട് ഏറ്റു, 12999 രൂപയ്ക്ക് ഈ റിയൽമി 5ജി ഫോൺ ഇപ്പോൾ കിട്ടും

സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നീ ഫീച്ചറുകളും റിയൽമി 14X 5ജി വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
The Realme 14X 5G is now available at a discount of Rs 2,000. The original price of the 6GB + 128GB base variant is Rs 14,999 and the 8GB + 128GB variant is Rs 15,999. Although it is listed at the original price on the Realme website, discounts of Rs 1,000 - 2,000 are available for credit/debit cards of various banks. Therefore, there is an opportunity to buy it at a price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X