ആരുണ്ടിവിടെ എതിർക്കാൻ, കാണട്ടെ! സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി റിയൽമി 14x 5G
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇന്ത്യക്ക് സമ്മാനിക്കാൻ ഒരുങ്ങി റിയൽമി. ഏറ്റവും മികച്ച ഫീച്ചറുകളുമായി 15000 രൂപയിൽ താഴെ വിലയിൽ പുതിയ റിയൽമി 14x 5ജി (realme 14x 5G) ഡിസംബർ 18ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി അറിയിച്ചു. റിയൽമി 14x സെഗ്‌മെൻ്റിലെ ഏറ്റവും വലിയ, 6000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിൽ ഉണ്ടാകുമെന്ന് റിയൽമി സ്ഥിരീകരിച്ചു. മാത്രമല്ല, 15,000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളിൽ വച്ച്, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിംഗുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി 14x 5ജിയെന്ന് കമ്പനി പറയുന്നു.
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന റിയർ പാനൽ ഡിസൈൻ സഹിതമാണ് റിയൽമി 14x 5ജി എത്തുക എന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് മുന്നോടിയായി ഈ ഫോണിന്റെ ബാറ്ററി, ചാർജിങ് ഫീച്ചറുകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സൗകര്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 93 മിനിറ്റിനുള്ളിൽ 100 ശതമാനവും വെറും 38 മിനിറ്റിനുള്ളിൽ 50 ശതമാനവും വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

ഫാസ്റ്റ് ചാർജിങ്ങിനും ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ചാർജിങ് സാഹചര്യത്തിനും ബാറ്ററി പവർ ലെവലിനും അനുസരിച്ച് ചാർജിങ് വേഗത സമർത്ഥമായി ക്രമീകരിക്കുന്ന സ്മാർട്ട് ചാർജിങ് അൽഗോരിതം റിയൽമി 14x 5ജിയിൽ ഉണ്ട്. 15000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾക്ക് വൻ വെല്ലുവിളി ഉയർത്താൻ ഈ ഫോണിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഐപി റേറ്റിങ്, ബാറ്ററി ശേഷി, ചാർജിങ് എന്നീ ഫീച്ചറുകൾക്കപ്പുറം വരാൻ പോകുന്ന റിയൽമി 14X 5ജിയുടെ മറ്റ് ഫീച്ചറുകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഈ ഫോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കി നിർത്താൻ ഓരോ പ്രധാന ഫീച്ചറുകളായി വരും ദിവസങ്ങളിൽ പുറത്തുവിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റിയൽമി 14x 5ജിയുടെ രൂപകൽപ്പനയും കളറുകളും കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റിയൽമി v60 പ്രോയ്ക്ക് സമാനമാണ്. അതിനാൽ അത് തന്നെയാകാം റിയൽമി 14X 5ജി എന്ന പേരിൽ എത്തുന്ന ഫോണിലും ഉണ്ടാകുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് v60 പ്രോ എത്തിയത്.
റിയൽമി 14x 5ജിയിൽ 'പ്രതീക്ഷിക്കുന്ന' ഫീച്ചറുകൾ (റിയൽമി v60 പ്രോയിൽ ഉള്ള ഫീച്ചറുകൾ): 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ആം മാലി-G57 MC2 GPU, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ.
12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാൻ സൗകര്യം, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0, 50എംപി പിൻ ക്യാമറ, സെക്കൻഡറി സെൻസർ, എൽഇഡി ഫ്ലാഷ്, 8എംപി ഫ്രണ്ട് ക്യാമറ.

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5600mAh ബാറ്ററി.


Click it and Unblock the Notifications








