Home
Mobile

UPI പേയ്മെന്റ് ആണെങ്കിൽ 2000 രൂപ ഡിസ്കൗണ്ട്; റിയൽമി 15 5G വാങ്ങാൻ ബെസ്റ്റ് ഡീൽ

സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന കാര്യത്തിൽ മാത്രമല്ല, ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്ന കാര്യത്തിലും റിയൽമി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലുകൾ അ‌വസാനിച്ചതോടെ സ്മാർട്ട്ഫോണുകൾക്ക് ഇ-കൊമേഴ്സ് വെബ്​സൈറ്റുകളിൽ ബെസ്റ്റ് ഡിസ്കൗണ്ട് ഡീലുകൾ കണ്ടെത്തുക അ‌ൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ റിയൽമിയുടെ വെബ്​സൈറ്റിൽ പല മോഡലുകൾക്കും ഫ്ലിപ്പ്കാർട്ടിലെക്കാൾ ഡിസ്കൗണ്ട് കാണാനാകും. അ‌തിന് ഒരു ഉദാഹരണമാണ് ഇപ്പോൾ റിയൽമി 15 5ജി (realme 15 5G). കഴിഞ്ഞ വർഷം ജൂ​ലൈയിൽ റിയൽമി 15 പ്രോ മോഡലിന് ​ഒപ്പമാണ് റിയൽമി 15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

റിയൽമി 15 5ജിയുടെ 8G+ 128G അ‌ടിസ്ഥാന​ വേരിയന്റിന് 25999 രൂപയും 8G+ 256GB വേരിയന്റിന് 27999 രൂപയും ടോപ് എൻഡ് 12G+ 256GB വേരിയന്റിന് 30999 രൂപയുമാണ് യഥാർഥ വില. ഇപ്പോഴും റിയൽമി വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി 15 5G വാങ്ങാൻ UPI പേയ്മെന്റ് ആണെങ്കിൽ 2000 രൂപ ഡിസ്കൗണ്ട്

ഫ്ലിപ്പ്കാർട്ടിൽ റിയൽമി 15 5ജി ഡിസ്കൗണ്ട് സഹിതം 24699 രൂപ വിലയിലാണ് ലഭ്യമാകുക. അ‌തേസമയം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ യുപിഐ വഴിയുള്ള പേയ്മെന്റിന് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 23999 രൂപ വിലയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് റിയൽമി 15 5ജി സ്വന്തമാക്കാനാകും.

പ്രധാന ഫീച്ചറുകൾ

2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300+ 4nm പ്രൊസസർ ആണ് റിയൽമി 15 5ജിയുടെ കരുത്ത്. 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

റിയൽമി 15 5G വാങ്ങാൻ UPI പേയ്മെന്റ് ആണെങ്കിൽ 2000 രൂപ ഡിസ്കൗണ്ട്

വീഡിയോ കോളുകൾക്കും സെൽഫിക്കും മറ്റുമായി 1/2.88″ OV50D സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ f/2.4 അപ്പേർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം ഇതിലുണ്ട്. Mali-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB/512GB (UFS 3.1) സ്റ്റോറേജ് എന്നിവയും റിയൽമി 15 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.

6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED സ്ക്രീൻ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് റിയൽമി 15 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

റിയൽമി 15 5G വാങ്ങാൻ UPI പേയ്മെന്റ് ആണെങ്കിൽ 2000 രൂപ ഡിസ്കൗണ്ട്

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് റിയൽമി 15 5ജിയുടെ പ്രവർത്തനം. സിൽക്ക് പിങ്ക്, വെൽവെറ്റ് ഗ്രീൻ, ഫ്ലോയിംഗ് സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്റ്റാന്റേർഡ് മോഡൽ ലഭ്യമാകും. 162.26×76.15×7.69 mm വലിപ്പവും 187 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
There is now an instant discount of Rs 2000 available on the purchase of Realme 15 5G via UPI payment. The original price of the Realme 15 5G is Rs 25999 for the 8G+ 128G base variant, Rs 27999 for the 8G+ 256GB variant, and Rs 30999 for the top-end 12G+ 256GB variant. After availing the discount, you can now buy this phone from the official website for Rs 23999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X