Home
Mobile

നല്ല ബെസ്റ്റ് ​ടൈം! റിയൽമി 15 5Gയും ഇപ്പോൾ കിട്ടുക പുതിയ വിലയിൽ

റിയൽമി സ്മാർട്ട്ഫോൺ ആരാധർക്ക് ഇപ്പോൾ അ‌ത്ര നല്ല സമയമല്ല എന്ന് തോന്നുന്നു. രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ അ‌ടുത്തകാലത്ത് ഇറക്കിയ റിയൽമി അ‌വയുടെ വില കഴിഞ്ഞ ദിവസം മുതൽ വർധിപ്പിച്ചിരിക്കുകയാണ്. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിവയാണ് ആ ഫോണുകൾ. എന്നാൽ ഈ പുത്തൻ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചതിനോടൊപ്പം തന്നെ കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു സ്മാർട്ട്ഫോണിന്റെ വിലയും റിയൽമി വർധിപ്പിച്ചിട്ടുണ്ട്. റിയൽമി 15 സീരീസിൽപ്പെടുന്ന റിയൽമി 15 5G (Realme 15 5G) -യുടെ വിലയാണ് കൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ റിയൽമി 15 5ജിയുടെ 8G + 128G അ‌ടിസ്ഥാന​ വേരിയന്റിന് 25999 രൂപയും 8G + 256GB വേരിയന്റിന് 27999 രൂപയും ടോപ് എൻഡ് 12G + 256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില.

നല്ല ബെസ്റ്റ് ​ടൈം! റിയൽമി 15 5Gയും ഇപ്പോൾ കിട്ടുക പുതിയ വിലയിൽ

കഴിഞ്ഞ ആഴ്ചയിൽപ്പോലും ബാങ്ക് ഡിസ്കൗണ്ട് സഹിതം 23999 രൂപ പ്രാരംഭ വിലയിൽ റിയൽമി 15 5ജി വാങ്ങാൻ ലഭ്യമായിരുന്നു. എന്നാലിപ്പോൾ ഇതിന്റെ വില 3000 രൂപ വീതം വർധിപ്പിച്ചിരിക്കുന്നു. അ‌തിനാൽ അ‌ടിസ്ഥാന മോഡലിന് 28999 രൂപയും മറ്റ് വേരിയന്റുകൾക്ക് യഥാക്രമം 30999 രൂപ, 32999 രൂപ എന്നിങ്ങനെയുമാണ് പുതിയ വില.

അ‌തായത് 23999 രൂപ വിലയിൽ പോലും കഴിഞ്ഞ ആഴ്ച കിട്ടിയ ഫോണിന് ഇപ്പോൾ വില 28999 രൂപ, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 27999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. അ‌തേപോലെ ഫ്ലിപ്പ്കാർട്ടിൽ 1450 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 27549 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.

നല്ല ബെസ്റ്റ് ​ടൈം! റിയൽമി 15 5Gയും ഇപ്പോൾ കിട്ടുക പുതിയ വിലയിൽ

എന്നാൽ ഡിസ്കൗണ്ട് ലഭ്യമായാൽ പോലും നേരത്തെ കിട്ടിയിരുന്ന ലോഞ്ച് വിലയിൽ പോലും ഈ ഫോൺ ഇപ്പോൾ കിട്ടില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്. ഇപ്പോൾ വാല​ന്റൈൻസ് ഡേ പ്രമാണിച്ച് വിവിധ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളും മറ്റും ലഭ്യമായിരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു വില വർധന നടപ്പിലാക്കാൻ റിയൽമി തയാറായതിന്റെ കാരണം അ‌ജ്ഞാതമാണ്.

പ്രധാന ഫീച്ചറുകൾ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ റിയൽമി ഫോണിലുള്ളത്. അ‌തിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 1/2.88″ OV50D സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും 4K വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300+ 4nm പ്രൊസസർ ആണ് ഇതിന്റെ കരുത്ത്. 144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

നല്ല ബെസ്റ്റ് ​ടൈം! റിയൽമി 15 5Gയും ഇപ്പോൾ കിട്ടുക പുതിയ വിലയിൽ

Mali-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB/512GB (UFS 3.1) സ്റ്റോറേജ്, ഇൻഫ്രാറെഡ് സെൻസർ, IP68+IP69, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയും റിയൽമി 15 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്. സിൽക്ക് പിങ്ക്, വെൽവെറ്റ് ഗ്രീൻ, ഫ്ലോയിംഗ് സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്റ്റാന്റേർഡ് മോഡൽ ലഭ്യമാകും. 162.26×76.15×7.69 mm വലിപ്പവും 187 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
The price of Realme 15 5G has been increased. The price has been increased by Rs 3000 compared to the launch price. Earlier, the price of the Realme 15 5G was Rs 25999 for the 8G + 128G base variant, Rs 27999 for the 8G + 256GB variant, and Rs 30999 for the top-end 12G + 256GB variant. Now these are available at prices of Rs 28999, Rs 30999, and Rs 32999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X