Home
Mobile

മനസിൽ ആഗ്രഹിച്ച ഫോണുകൾ ​അ‌ല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് കരുത്തുറ്റ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ സമ്മാനിച്ച് റിയൽമി 15 സീരീസ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. റിയൽമി 15 5ജി (Realme 15 5G), റിയൽമി 15 പ്രോ 5ജി (Realme 15 Pro 5G) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തുമായാണ് എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോണാണിത്. ഇൻഡസ്ട്രിയിലെ ഏറ്റവും സ്ലിം ആയിട്ടുള്ള 7000mAh ബാറ്ററി സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും പ്രോ മോഡലിനുണ്ട്.

ശക്തമായ ഹാർഡ്വെയർ ഫീച്ചറുകൾക്ക് പുറമേ ഒരുപാട് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എഐ കരുത്തും ഈ മോഡലുകളുടെ സവിശേഷതയാണ്. ഇൻഡസ്ട്രിയിലെ ആദ്യ AI മൾട്ടി ടാസ്കർ ഫോണുകൾ ആണ് ഇവ എന്ന് റിയൽമി പറയുന്നു. AI പാർട്ടി മോഡ്, ഇൻഡസ്ട്രിയിലെ ആദ്യ AI എഡിറ്റ് ജീനി, AI ഇൻസ്പിവേഷൻ, AI ലാൻഡ്സ്കേപ്പ്, AI ഗ്ലെയർ റിമൂവർ, AI മാജിക്ഗ്ലോ2.0, AI സ്നാപ്മോഡ് എന്നിവയൊക്കെ ഇതിലുണ്ട്.

മനസിൽ ആഗ്രഹിച്ച ഫോണുകളല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് എത്തി

റിയൽമി 15 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (1280x2800 റസലൂഷൻ) 4D കർവ്+ AMOLED ഡിസ്പ്ലേ, 6500nit പീക്ക് ​ബ്രൈറ്റ്നസ്, 94% സ്ക്രീൻ ടു ബോഡി റേഷ്യോ, 1.07Billion, 10bit കളർ ഗാമറ്റ്, 4608Hz PW ഡിമ്മിങ് എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി ​കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്.

2.8GHz സ്നാപ്ഡ്രാഗൺ ®7 ജെൻ 4 4nm പ്രോസസറാണ് ഈ പ്രോ മോഡലിന്റെ കരുത്ത്. ഗ്രാഫിക്സിനായി അ‌ഡ്രിനോ @1150MH ജിപിയു നൽകിയിട്ടുണ്ട്. 8GB, 12GB റാം, 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകൾ ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ഒഎസിലാണ് പ്രവർത്തനം.

മനസിൽ ആഗ്രഹിച്ച ഫോണുകളല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് എത്തി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ റിയൽമി 15 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 1/1.56" സോണി IMX896 സെൻസറുള്ള പ്രീമിയം 50MP മെയിൻ ക്യാമറ (f/1.8 അ‌പ്പേർച്ചർ, OIS), 1/2.88 ഇഞ്ച് OV50D സെൻസറുള്ള 50M​P 115.6° അ‌ൾട്രാ ​വൈഡ് ക്യാമറ (EIS, f/2.0 അ‌പ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. 4K @60FPS, 720P@30FPS വീഡിയോ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്.

റിയർ ക്യാമറകൾക്ക് നൽകിയ അ‌തേ പ്രാധാന്യം സെൽഫി ക്യാമറയ്ക്കും റിയൽമി 15 പ്രോയിൽ ലഭ്യമായിട്ടുണ്ട്. 1/2.88" OV50D സെൻസറുള്ള 50MP 86.7° ഫ്രണ്ട് ക്യാമറ (f/2.4 അ‌പ്പേർച്ചർ, EIS പിന്തുണ സഹിതം) റിയൽമി ഇതിൽ നൽകിയിരിക്കുന്നു. IP69 റേറ്റിങ്, 7000mm² എക്സ്ട്രാ ലാർജ് സിങ്കിൾ ലെയർ VC കൂളിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

80W അ‌ൾട്രാ ചാർജ് പിന്തുണയോടെ 7000mAh ​ടൈറ്റാൻ ബാറ്ററിയാണ് ഇതിലുള്ളത്. 1600 ചാർജിങ് ​സൈക്കിളുകൾക്ക് ശേഷവും ഇത് 80% കപ്പാസിറ്റി നിലനിർത്തുമെന്ന് റിയൽമി പറയുന്നു. 7.79mm വലിപ്പമുള്ള ഫ്ലോയിങ് സിൽവർ, 7.84mm വലിപ്പമുള്ള വെൽവെറ്റ് ഗ്രീൻ, 7.69mm വലിപ്പമുള്ള സിൽക്ക് പർപ്പിൾ എന്നീ വേരിയന്റുകളിൽ ഈ പ്രോ മോഡൽ വാങ്ങാനാകും. 187 ഗ്രാം ആണ് ഇതിന്റെ ഭാരം.

മനസിൽ ആഗ്രഹിച്ച ഫോണുകളല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് എത്തി

റിയൽമി 15 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.5GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300+ 4nm പ്രൊസസർ ആണ് ഇതിന്റെ കരുത്ത്. Mali-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB/512GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുമുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം.

1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ 1/2.88″ OV50D സെൻസറുള്ള 50MP ക്യാമറ f/2.4 അപ്പേർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം നൽകിയിരിക്കുന്നു. സിൽക്ക് പിങ്ക്, വെൽവെറ്റ് ഗ്രീൻ, ഫ്ലോയിംഗ് സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്റ്റാന്റേർഡ് മോഡൽ ലഭ്യമാകും.

മനസിൽ ആഗ്രഹിച്ച ഫോണുകളല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് എത്തി

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഇരുമോഡലുകളിലുമുണ്ട്.

റിയൽമി 15 പ്രോ 5ജിയുടെ 8G+ 128G അ‌ടിസ്ഥാന​ വേരിയന്റിന് 31999 രൂപയും 8G+ 256GB വേരിയന്റിന് 33999 രൂപയും 12G+ 256GB വേരിയന്റിന് 35999 രൂപയും ടോപ് എൻഡ് 12G+ 512GB വേരിയന്റിന് 38999 രൂപയുമാണ് യഥാർഥ വില. അ‌തേപോലെ റിയൽമി 15 5ജിയുടെ 8G+ 128G അ‌ടിസ്ഥാന​ വേരിയന്റിന് 25999 രൂപയും 8G+ 256GB വേരിയന്റിന് 27999 രൂപയും ടോപ് എൻഡ് 12G+ 256GB വേരിയന്റിന് 30999 രൂപയുമാണ് വില.

മനസിൽ ആഗ്രഹിച്ച ഫോണുകളല്ലേ ഈ വന്നിരിക്കുന്നത്! റിയൽമി 15 സീരീസ് എത്തി

ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് സഹിതം റിയൽമി 15 പ്രോ 5ജിയുടെ 8G+ 128G അ‌ടിസ്ഥാന​ വേരിയന്റിന് 28999 രൂപയും 8G+ 256GB വേരിയന്റിന് 30999 രൂപയും 12G+ 256GB വേരിയന്റിന് 32999 രൂപയും ടോപ് എൻഡ് 12G+ 512GB വേരിയന്റിന് 35999 രൂപയുമാണ് വില. ജൂ​ലൈ 30ന് ഉച്ചക്ക് 12 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും വാങ്ങാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് സഹിതം റിയൽമി 15 5ജിയുടെ 8G+ 128G അ‌ടിസ്ഥാന​ വേരിയന്റിന് 23999 രൂപയും 8G+ 256GB വേരിയന്റിന് 25999 രൂപയും ടോപ് എൻഡ് 12G+ 256GB വേരിയന്റിന് 28999 രൂപയും ആണ് വില. ജൂ​ലൈ 30 മുതൽ റിയൽമി വെബ്​സൈറ്റ്, റിയൽമി സ്റ്റോർ ആപ്പ്, ഫ്ലിപ്പ്കാർട്ട്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

More from GizBot

Best Mobiles in India

English summary
Realme 15 series has been launched in India. The Realme 15 and Realme 15 Pro are two smartphones. The Realme 15 5G 8G + 128G base variant is priced at Rs 23,999 and the Realme 15 Pro 5G 8G + 128G base variant is priced at Rs 28,999. These can be purchased from July 30 via the Realme website, Realme Store app, Flipkart and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X