ഈ റിയൽമി ഫോണിന്റെ 128GB വേരിയന്റിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ 256GB വേരിയന്റ് കിട്ടും
ഇപ്പോൾ വാലന്റൈൻസ് ഡേ ഓഫർ ലഭ്യമായ സ്മാർട്ട്ഫോണുകൾ നിരവധിയുണ്ട്. എന്നാൽ കുറഞ്ഞ വേരിന്റിനെക്കാൾ കുറഞ്ഞ വിലയിൽ കൂടിയ വേരിയന്റ് ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഡീലുകൾ അധികം കാണാൻ കഴിയില്ല. അത്തരത്തിൽ ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ള ഒരു സ്മാർട്ട്ഫോണും ഇപ്പോൾ വാങ്ങാൻ കിട്ടും. റിയൽമിയുടെ 15 സീരീസിൽ എത്തിയ റിയൽമി 15 പ്രോ 5ജി (realme 15 pro 5G ) ആണ് ആ സ്മാർട്ട്ഫോൺ. ഇതിന്റെ 128ജിബി വേരിയന്റിനെക്കാൾ കുറഞ്ഞ വിലയിൽ 256ജിബി വേരിയന്റ് ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ കിട്ടും.
റിയൽമി 15 പ്രോ 5ജിയുടെ 8G+ 128G അടിസ്ഥാന വേരിയന്റിന് 31999 രൂപയും 8G+ 256GB വേരിയന്റിന് 33999 രൂപയും 12G+ 256GB വേരിയന്റിന് 35999 രൂപയും ടോപ് എൻഡ് 12G+ 512GB വേരിയന്റിന് 38999 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാൽ മറ്റ് പല സ്മാർട്ട്ഫോൺ മോഡലുകൾക്കും സംഭവിച്ചതുപോലുള്ള വില വർധന ഈ റിയൽമി ഫോണിനും ഉണ്ടായി.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതിന്റെ 128ജിബി വേരിയന്റിന് 33999 രൂപയാണ് ഇപ്പോഴത്തെ വില. മറ്റ് വേരിയന്റുകൾ യഥാക്രമം 35999 രൂപ, 37999 രൂപ, 40999 രൂപ എന്നീ വിലകളിലാണ് റിയൽമി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1700 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് റിയൽമി സ്റ്റോറിൽ ഈ വേരിയന്റുകൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും 128ജിബി സ്റ്റോറേജ് വേരിയന്റിന് റിയൽമി സ്റ്റോറിൽ 32,299 രൂപ നൽകേണ്ടിവരും. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതിനെക്കാൾ മികച്ച ഡീൽ ലഭ്യമാണ്, അവിടെ 128ജിബി സ്റ്റോറേജ് സ്റ്റോക്കില്ല, തൊട്ടടുത്ത് ഓപ്ഷനായ 8G+ 256GB വേരിയന്റ് 32999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1700 രൂപ ബാങ്ക് ഡിസ്കൗണ്ടും കിട്ടും. അതിനാലിത് 32399 രൂപ വിലയിൽ വാങ്ങാനാകും.

അതായത് റിയൽമി സ്റ്റോറിൽ 128ജിബി സ്റ്റോറേജിന് ചെലവാകുന്ന വിലയെക്കാൾ വെറും 100 രൂപ മാത്രം കൂടുതൽ നൽകിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 256ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങാം. ഇനി ഇതിനെയും വെല്ലുന്ന മറ്റൊരു ഡീൽ ഈ മോഡലിന് ആമസോണിൽ ലഭ്യമാണ്. അവിടെ 8G+ 256GB വേരിയന്റ് ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 31999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതായത് ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ടിൽ ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ അതേ വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 30499 രൂപ വിലയിൽ ഈ 256ജിബി വേരിയന്റ് ആമസോണിൽ കിട്ടും. എന്നാൽ ഈ ഫോണിന്റെ ഔദ്യോഗിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ലിപ്പ്കാർട്ട് ആണ് എന്നത് ശ്രദ്ധിക്കുക.
റിയൽമി 15 പ്രോ 5ജി വാങ്ങാൻ താൽപര്യമുള്ളവർക്ക് ഈ ഡീലുകളിൽ ഇഷ്ടമുള്ളത് പരിഗണിക്കാം. കരുത്തൻ 2.8GHz സ്നാപ്ഡ്രാഗൺ ®7 ജെൻ 4 4nm പ്രോസസറാണ് ഈ പ്രോ മോഡലിൽ നൽകിയിരിക്കുന്നത്. 80W അൾട്രാ ചാർജ് പിന്തുണയോടെ 7000mAh ടൈറ്റാൻ ബാറ്ററിയും ഇതിലുണ്ട്.

1/1.56" സോണി IMX896 സെൻസറുള്ള പ്രീമിയം 50MP മെയിൻ ക്യാമറ, 1/2.88 ഇഞ്ച് OV50D സെൻസറുള്ള 50MP 115.6° അൾട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 1/2.88" OV50D സെൻസറുള്ള 50MP 86.7° ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിൽ നൽകിയിരിക്കുന്നു.
144Hz 6.8 ഇഞ്ച് (1280x2800 റസലൂഷൻ) 4D കർവ്+ AMOLED ഡിസ്പ്ലേ, 6500nit പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ @1150MH ജിപിയു, 8GB/12GB റാം, 128GB/256GB, 512GB സ്റ്റോറേജ്, IP69 റേറ്റിങ്, 7000mm² എക്സ്ട്രാ ലാർജ് സിങ്കിൾ ലെയർ VC കൂളിങ് തുടങ്ങി മറ്റ് നിരവധി ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications







