ഒരു ഞെട്ടിക്കൽ ഫോൺ! 50MP+ 50MP+ 50MP ക്യാമറയുള്ള റിയൽമി പ്രോ 5G ഫോണിന് 5000 രൂപ ഡിസ്കൗണ്ട്
വമ്പൻ വിലയിൽ എത്തി ഞെട്ടിച്ച സ്മാർട്ട്ഫോണുകളും കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ഞെട്ടിച്ച സ്മാർട്ട്ഫോണുകളും മികച്ച ഡിസ്കൗണ്ട് ലഭ്യമായി ഞെട്ടിച്ച സ്മാർട്ട്ഫോണുകളും ഉണ്ട്. എന്നാൽ ഈ മൂന്ന് ഞെട്ടിക്കലുകളും ഒന്നിച്ച് നടത്തിയിരിക്കുന്ന ഒരു യഥാർഥ 'ഞെട്ടിക്കൽ' സ്മാർട്ട്ഫോൺ കാണാനും വാങ്ങാനും താൽപര്യമുള്ളവർക്ക് നേരേ റിയൽമി വെബ്സൈറ്റിലേക്ക് പോകാം, അവിടെ ഇപ്പോൾ ക്രിസ്മസ് സ്പെഷൽ സെയിൽ റിയൽമി ആരംഭിച്ചിരിക്കുകയാണ്. ഈ ഡിസ്കൗണ്ട് സെയിലിൽ റിയൽമി ഈ വർഷം ജൂലൈയിൽ അവതരിപ്പിച്ച റിയൽമി 15 പ്രോ 5ജി (realme 15 Pro 5G) വമ്പൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്.
വിലയുടെ കാര്യതിലും ഫീച്ചറുകളുടെ കാര്യത്തിലും ഡിസ്കൗണ്ടിന്റെ കാര്യത്തിലും റിയൽമി 15 പ്രോ 5ജി ഉപയോക്താക്കളെ ശരിക്കും ഞെട്ടിക്കും. വിലയുടെ കാര്യത്തിൽ എങ്ങനെയാണ് ഞെട്ടിക്കുന്നത് എന്ന് ആദ്യം നോക്കാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 15 പ്രോ 5ജിയുടെ 8G+ 128G അടിസ്ഥാന വേരിയന്റിന് 31999 രൂപയായിരുന്നു വില.

അതേപോലെ ഇതിന്റെ 8G+ 256GB വേരിയന്റിന് 33999 രൂപയും 12G+ 256GB വേരിയന്റിന് 35999 രൂപയും ടോപ് എൻഡ് 12G+ 512GB വേരിയന്റിന് 38999 രൂപയും നൽകണമായിരുന്നു. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി റിയൽമി ഈ വില വർധിപ്പിച്ചുകൊണ്ടാണ് വിലയുടെ കാര്യത്തിൽ ഞെട്ടിച്ചിരിക്കുന്നത്.
എന്നാൽ വിലയുടെ കാര്യത്തിൽ ഞെട്ടിച്ച റിയൽമി തന്നെ ഡിസ്കൗണ്ടിന്റെ കാര്യത്തിലും നമ്മെ ഞെട്ടിക്കും. കാരണം 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് ശേഷം 31999 രൂപ വിലയിൽ (അതായത് പഴയ വിലയിൽ) ആണ് അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

3000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ റിയൽമി 15 പ്രോ 5ജി 28999 രൂപ വിലയിൽ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വാങ്ങാൻ സാധിക്കും. അതായത് മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ വില വർധനയുടെ ഭാരം ഒരു പരിധി വരെ ഉപയോക്താവിന് സഹിക്കേണ്ടിവരുന്നില്ല. മറ്റ് ചില മോഡലുകൾക്ക് വില ഉയർത്തിയെങ്കിലും കാര്യമായ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടില്ല, എന്നാലിവിടെ ആ പ്രശ്നമില്ല.
മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ലോഞ്ച് സമയത്ത് തന്നെ റിയൽമി 15 പ്രോ 5ജി ഞെട്ടിച്ചതാണ്. ഫ്രണ്ടിൽ ഉൾപ്പെടെ മൂന്ന് 50MP ക്യാമറകൾ ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കരുത്തൻ 2.8GHz സ്നാപ്ഡ്രാഗൺ ®7 ജെൻ 4 4nm പ്രോസസറാണ് ഈ പ്രോ മോഡലിൽ നൽകിയിരിക്കുന്നത്. 80W അൾട്രാ ചാർജ് പിന്തുണയോടെ 7000mAh ടൈറ്റാൻ ബാറ്ററികൂടി ഉള്ളതിനാൽ മികവ് വീണ്ടും കൂടുന്നു. ഇതിലെ ഫീച്ചറുകൾകൂടി വിശദമായി പരിചയപ്പെടാം.
പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (1280x2800 റസലൂഷൻ) 4D കർവ്+ AMOLED ഡിസ്പ്ലേ, 6500nit പീക്ക് ബ്രൈറ്റ്നസ്, 94% സ്ക്രീൻ ടു ബോഡി റേഷ്യോ, 1.07Billion, 10bit കളർ ഗാമറ്റ്, 4608Hz PW ഡിമ്മിങ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ @1150MH ജിപിയു, 8GB/12GB റാം, 128GB/256GB, 512GB സ്റ്റോറേജ്.

ഡ്യുവൽ റിയർ ക്യാമറ (1/1.56" സോണി IMX896 സെൻസറുള്ള പ്രീമിയം 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 1/2.88 ഇഞ്ച് OV50D സെൻസറുള്ള 50MP 115.6° അൾട്രാ വൈഡ് ക്യാമറ) 4K വീഡിയോ, 1/2.88" OV50D സെൻസറുള്ള 50MP 86.7° ഫ്രണ്ട് ക്യാമറ, IP69 റേറ്റിങ്, 7000mm² എക്സ്ട്രാ ലാർജ് സിങ്കിൾ ലെയർ VC കൂളിങ്.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W അൾട്രാ ചാർജ് പിന്തുണ, 7000mAh ടൈറ്റാൻ ബാറ്ററി എന്നിവ ഇതിലുണ്ട്. 7.79mm വലിപ്പമുള്ള ഫ്ലോയിങ് സിൽവർ, 7.84mm വലിപ്പമുള്ള വെൽവെറ്റ് ഗ്രീൻ, 7.69mm വലിപ്പമുള്ള സിൽക്ക് പർപ്പിൾ എന്നീ വേരിയന്റുകളിൽ ഈ പ്രോ മോഡൽ വാങ്ങാനാകും. 187 ഗ്രാം ആണ് ഇതിന്റെ ഭാരം.


Click it and Unblock the Notifications








