റിയൽമി 15 സീരീസ് വിൽപ്പന തുടങ്ങി: ഏത് മോഡൽ വാങ്ങണം? ഡിസ്കൗണ്ടുകൾ, വില, ഫീച്ചറുകൾ എന്നിവ ഇതാ
റിയൽമി കഴിഞ്ഞയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 15 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. റിയൽമി 15 5ജി (Realme 15 5G), റിയൽമി 15 പ്രോ 5ജി (Realme 15 Pro 5G) എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവ ലോഞ്ച് ഓഫറുകൾ സഹിതം ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാനാകും. രണ്ട് മോഡലുകളും രണ്ട് സെഗ്മെന്റിൽ ആണ് വരുന്നത്. ഇതിൽ ഏത് മോഡൽ വാങ്ങണമെന്ന് തീരുമാനിക്കാൻ വിലയും ഓഫറുകളും ഫീച്ചറുകളും പരിചയപ്പെടാം.
റിയൽമി 15 സീരീസ് മോഡലുകളും വിലയും ലോഞ്ച് ഓഫറും
റിയൽമി 15 5ജിയുടെ 8G+128G അടിസ്ഥാന വേരിയന്റിന് 25999 രൂപയും 8G+256GB വേരിയന്റിന് 27999 രൂപയും ടോപ് എൻഡ് 12G+256GB വേരിയന്റിന് 30999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് സഹിതം റിയൽമി 15 5ജിയുടെ വേരിയന്റുകൾ യഥാക്രമം 23999 രൂപ, 25999 രൂപ, 28999 രൂപ വിലകളിൽ വാങ്ങാനാകും.

MOST READ: ജൂണിൽ ഏറ്റവുമധികം പേർ ഉപേക്ഷിച്ചത് BSNL കണക്ഷൻ, പിന്നാലെ VI; ജിയോയ്ക്കും എയർടെലിനും ചാകര; TRAI കണക്ക് എത്തി
റിയൽമി 15 പ്രോ 5ജിയുടെ 8G+ 128G അടിസ്ഥാന വേരിയന്റിന് 31999 രൂപയും 8G+ 256GB വേരിയന്റിന് 33999 രൂപയും 12G+ 256GB വേരിയന്റിന് 35999 രൂപയും ടോപ് എൻഡ് 12G+ 512GB വേരിയന്റിന് 38999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 28999 രൂപ, 30999 രൂപ, 32999 രൂപ, 35999 രൂപ വിലകളിൽ വാങ്ങാനാകും.
12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യം 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നീ വാഗ്ദാനങ്ങളും റിയൽമി നൽകുന്നുണ്ട്. 30000 രൂപയ്ക്കുള്ളിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് പ്രോ മോഡലും 25000 രൂപയിൽ താഴെ വിലയിൽ പുതിയ ഫോൺ തേടുന്നവർക്ക് സ്റ്റാന്റേർഡ് മോഡലും പരിഗണിക്കാവുന്നതാണ്.

റിയൽമി 15 സീരീസ് ഫോണുകളുടെ പ്രധാന ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 7300+ പ്രോസസറാണ് റിയൽമി 15 5ജിയുടെ കരുത്ത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് പ്രോ മോഡൽ എത്തുന്നത്. ഈ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് റിയൽമി 15 പ്രോ 5G. 7000mm² VC കൂളിംഗ് സിസ്റ്റം, 14GB വരെ വെർച്വൽ റാം എന്നിവ രണ്ട് മോഡലുകളിലും ഉണ്ട്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
സ്റ്റാന്റേർഡ് മോഡലിൽ മാലി-G615 MC2 ജിപിയുവും പ്രോയിൽ അഡ്രിനോ 722 ജിപിയുവുമാണ് ഉള്ളത്. 8GB / 12GB LPDDR4X റാം, 128GB/ 256GB/ 512GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഇവ വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് രണ്ട് മോഡലുകളിലും ഉള്ളത്.

പ്രോസസറിന് പുറമേ ക്യാമറകളുടെ കാര്യത്തിലും ഈ ഫോണുകൾ വ്യത്യാസപ്പെടുന്നു. റിയൽമി 15 5ജിയിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
റിയൽമി 15 പ്രോ 5ജിയിൽ 1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 1/2.88″ OV50D സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ ആണ് ഉള്ളത്. 1/2.88″ OV50D സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ (f/2.4 അപ്പേർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ്) ഇരുമോഡലുകളിലും ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കൂടാതെ നിരവധി എഐ ഫീച്ചറുകളുമുണ്ട്.


Click it and Unblock the Notifications








