ഇത് എന്ത് ഭാവിച്ചാണ്! ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫോണുമായി റിയൽമി: 15000mAh ബാറ്ററി, കൂടെ AC ലെവൽ കൂളിങ്ങും
മെയ്ക്ക് ഇറ്റ് റിയൽ! 2024 മുതൽ റിയൽമി തങ്ങളുടെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന വാചകമാണ്. ഒരു ടെക് കമ്പനി, എന്ന നിലയിൽ പുതിയ പുതിയ ചരിത്ര മുന്നേറ്റങ്ങൾ കാഴ്ച വയ്ക്കണമെങ്കിൽ സ്വപ്നങ്ങളെ യാഥാർഥ്യമാക്കി മുന്നോട്ട് പോകേണ്ടതുണ്ട്. ഇപ്പോൾ മെയ്ക്ക് ഇറ്റ് റിയൽ എന്ന തങ്ങളുടെ ആപ്തവാക്യം അതിന്റെ യഥാർഥ അർഥത്തിൽ ഉൾക്കൊണ്ട് സ്മാർട്ട്ഫോൺ ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന ഒരു വൻ മുന്നേറ്റത്തിന് റിയൽമി തയാറെടുത്തിരിക്കുന്നു. 15000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ആ മുന്നേറ്റം. ലോകത്തെ ഏറ്റവും വലിയ ബാറ്റി ശേഷിയുള്ള സ്മാർട്ട്ഫോൺ ഓഗസ്റ്റ് 27ന് പുറത്തിറക്കും എന്ന് റിയൽമി അറിയിച്ചിരിക്കുന്നു.
സ്മാർട്ട്ഫോൺ ബാറ്ററിശേഷിയുടെ കാര്യത്തിൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പരസ്പരം മത്സരം ശക്തമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും വലിയ ഒരു ചുവടുവയ്പ്പായിരിക്കും റിയൽമിയുടെ 15000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ. ഇത്രയും വലിയ ബാറ്ററി ശേഷിയുമായി എത്തുന്ന സ്മാർട്ട്ഫോണിൽ ACയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള കൂളിംഗ് സിസ്റ്റം ഉണ്ടാകുമെന്നും റിയൽമി പറയുന്നു.

ഒറ്റച്ചാർജിൽ 5 ദിവസം വരെ ഉപയോഗിക്കാം
15000mAh ബാറ്ററിയുള്ള റിയൽമി സ്മാർട്ട്ഫോൺ ഒറ്റ ചാർജിൽ 18.45 മണിക്കൂർ വരെ വീഡിയോ ഷൂട്ടിംഗ് അല്ലെങ്കിൽ ഒറ്റ ചാർജിൽ 50 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുമെന്ന് റിയൽമി പറയുന്നു. കൂടാതെ ഇതിൽ ഒറ്റ ചാർജിൽ 5.18 ദിവസം വരെ ഉപയോഗിക്കാം എന്നും റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്.
വൻ തോതിൽ ഉൽപ്പാദിപ്പിക്കില്ല
15000mAh ബാറ്ററി സ്മാർട്ട്ഫോൺ ഒരു വലിയ മുന്നേറ്റമായി അടയാളപ്പെടുത്തുമെങ്കിലും റിയൽമി ഇത് വൻ തോതിൽ ഇപ്പോൾ പുറത്തിറക്കിയേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരിക്കുന്നത് റിയൽമിയുടെ 15000mAh ബാറ്ററി ഫോൺ ഇപ്പോഴും പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നും തൽക്കാലം വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെന്നുമാണ്.

AC ലെവൽ കൂളിംഗ് സിസ്റ്റം
ഏറ്റവും വലിയ ബാറ്ററി ഫോണിന് ഏറ്റവും മികച്ച കൂളിങ് സംവിധാനം ഒരു അനിവാര്യതയാണ്. റിയൽമിയുടെ 15000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ എസി ലെവൽ കൂളിങ് സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ലോകത്തിലെ ആദ്യത്തെ "AC" ഫോണായ realme Chill Fan ഫോണിന് ഹലോ പറയൂ! എന്നാണ് റിയൽമി ഇതേപ്പറ്റി പറയുന്നത്.
കോർ താപനിലയിൽ 6°C വരെ കുറവ് നൽകുന്ന ഗെയിം കൂളർ, കൂടാതെ എസി ഫീച്ചർ ഒരു സാധാരണ എയർകണ്ടീഷണർ പോലെ പ്രവർത്തിക്കുന്നു - നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ അത് ഓണാക്കാനും ഓഫാക്കാനും കഴിയും എന്നിങ്ങനെയാണ് പുതിയ എസി ലെവൽ കൂളിങ് ഫീച്ചറുകളെപ്പറ്റി റിയൽമി വെളിപ്പെടുത്തിയിരിക്കുന്നത്.
''AC-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആക്ടീവ് കൂളിംഗ് സംവിധാനമുള്ള റിയൽമി ഫോൺ ഒരു സ്വിച്ച് മറിക്കുന്നതിലൂടെ കൂളിംഗ് ഫാൻ പ്രവർത്തനക്ഷമമാക്കും - A/C ഓൺ ചെയ്യുന്നത് പോലെ - ഇത് താപനില 6°C വരെ കുറയ്ക്കും'' എന്നാണ് റിയൽമിയുടെ റിയൽമി വൈസ് പ്രസിഡന്റും റിയൽമി ഗ്ലോബൽ മാർക്കറ്റിംഗ് പ്രസിഡന്റുമായ ചേസ് സൂ പറയുന്നു.

15000mAh ബാറ്ററിയുള്ള റിയൽമി സ്മാർട്ട്ഫോൺ നാളെ (ഓഗസ്റ്റ് 27) റിയൽമി 828 ഫാൻ ഫെസ്റ്റിവലിൽ (realme 828 Fan Festival) ആണ് അവതരിപ്പിക്കുക. റിയൽമി ഫ്ലഫി എഡിഷനും ഈ ഇവന്റിൽ അവതരിപ്പിക്കും. പുതിയ ബാറ്ററി ഫോണിനെക്കുറിച്ചും അതിലെ എസി ലെവൽ കൂളിങ്ങിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഈ ഇവന്റിന് ശേഷം വെളിപ്പെടും.


Click it and Unblock the Notifications








