കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത റിയൽമി 15T 5G ഏറ്റവും വിലക്കുറവിൽ വാങ്ങാം! ബെസ്റ്റ് ഡീൽ ഇതാ
കഴിഞ്ഞ മാസം, അതായത് 2025 സെപ്റ്റംബറിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി 15T (realme 15T). ഇത് ഇപ്പോൾ ഇതുവരെ ലഭ്യമായ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമാണ്. ദീപാവലി കഴിഞ്ഞു എങ്കിലും ആമസോണിൽ ഫെസ്റ്റിവൽ സെയിൽ ഡീലുകൾ ഇപ്പോഴും തുടരുന്നുണ്ട്. അത്തരത്തിൽ കൂപ്പൺ ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവ ലഭ്യമായതിനാൽ ആമസോണിൽ നിന്നാണ് നിലവിൽ ഈ ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള ഓപ്ഷനായി റിയൽമി 15T 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.
കഴിഞ്ഞ മാസം വിൽപ്പനയ്ക്ക് എത്തുമ്പോൾ റിയൽമി 15T 5ജിയുടെ 8GB + 1286GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. ഈ യഥാർഥ വിലയിൽ തന്നെയാണ് റിയൽമി വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി വെബ്സൈറ്റിൽ റിയൽമി 15T 5ജിക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 18999 രൂപ വിലയിൽ വാങ്ങാനാകും. ഇത് ഒരു മികച്ച ഡീൽ തന്നെയാണ്, എന്നാൽ ആമസോണിൽ ഇതിനെക്കാൾ കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.
ആമസോണിൽ റിയൽമി 15T 5ജിയുടെ അടിസ്ഥാന മോഡൽ 20999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 18,749 രൂപ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ കരുത്താക്കിയാണ് റിയൽമി 15T അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും റിയൽമി 15T 5ജി വാഗ്ദാനം ചെയ്യുന്നു.
ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഈ സ്മാർട്ട്ഫോണിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ് എന്നിവയും റിയൽമി 15T 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.

60W ഫാസ്റ്റ് ചാർജിങ് പിന്തുണയും 10W റിവേഴ്‌സ് ചാർജിങ് ഫീച്ചറും സഹിതം 7000mAh ബാറ്ററിയാണ് റിയൽമി 15T-യിലും ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള റിയൽമി UI 6.0ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








