ഉഗ്രൻ സെൽഫി എടുക്കാം, ബാറ്ററി ചാർജ് പെട്ടെന്ന് തീരുകയുമില്ല, അതാണ് ഈ റിയൽമി 15T; വിൽപ്പന തുടങ്ങി
ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന്റെ പ്രധാന ആഗ്രഹങ്ങൾ ഫോണിന് നല്ല ക്യാമറ ഉണ്ടാകണം. ഒപ്പം മികച്ച ബാറ്ററിയും ഉണ്ടാകണം. സ്മാർട്ട്ഫോൺ ആരാധകരുടെ ഈ ആവശ്യങ്ങൾ തൃപ്തികരമാം വിധത്തിൽ നിറവേറ്റാൻ ലക്ഷ്യമിട്ട് റിയൽമി അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി 15T (realme 15T 5G). കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിന്റെ ആദ്യകാല വിൽപ്പന സെപ്റ്റംബർ 6 മുതൽ ആരംഭിച്ചിരിക്കുന്നു. ഈ സെയിൽ 8ന് രാത്രി 11:59 വരെയാണ് നടക്കുക. ഈ കാലയളവിൽ ബാങ്ക് ഡിസ്കൗണ്ടിന്റെ സഹായത്തോടെ കുറഞ്ഞ വിലയിൽ ഈസിയായി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
യഥാർഥ വില
20000 രൂപ ബജറ്റിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി 15T. റിയൽമി 15T 5ജിയുടെ 8GB + 1286GB അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആണ് വില. റിയൽമിയുടെ വെബ്സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും വാങ്ങാം.

ലോഞ്ച് ഓഫർ
സെപ്റ്റംബർ 8 വരെ ലോഞ്ച് ഓഫറിന്റെ ഭാഗമായി റിയൽമി 15T 5ജിക്ക് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 18999 രൂപ, 20999 രൂപ, 22999 രൂപ വിലകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. കൂടാതെ വിവിധ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
മികച്ച പെർഫോമൻസ് നടത്താൻ കരുത്തുള്ള ഫോൺ ആണെങ്കിലും ഉഗ്രൻ സെൽഫി എടുക്കാം, ബാറ്ററി ചാർജ് പെട്ടെന്ന് തീരുകയുമില്ല എന്നതാണ് റിയൽമി 15T 5ജിയുടെ മുഖ്യ ആകർഷണങ്ങൾ. കാരണം ഇതിൽ 50MP ഫ്രണ്ട് ക്യാമറയും 7000mAh ബാറ്ററിയും അടക്കമുള്ള ഫീച്ചറുകൾ റിയൽമി നൽകിയിരിക്കുന്നു. ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

റിയൽമി 15T 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ സഹിതമെത്തുന്നു.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും റിയൽമി 15T 5ജിയിൽ ഉണ്ട്. കൂടാതെ ഒട്ടനവധി എഐ ഫീച്ചറുകളും ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നു.
ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ് എന്നിവയും റിയൽമി 15T 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള റിയൽമി UI 6.0ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 ഫീച്ചറുകളും ഇതിലുണ്ട്.
USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ് പിന്തുണ, 10W റിവേഴ്‌സ് ചാർജിങ് എന്നിവയാണ് റിയൽമി 15T 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








