Home
Mobile

50MP ഫ്രണ്ട് ക്യാമറയും 7000mAh ബാറ്ററിയുമുള്ള പുതിയ 5ജി ഫോൺ; ഇപ്പോൾ 1500 രൂപ ഡിസ്കൗണ്ട് ഉണ്ട്

മികച്ച സെൽഫി ക്യാമറയും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്റിയുമൊക്കെയുള്ള ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടിയവർക്കായി റിയൽമി ഈ വർഷം സെപ്റ്റംബറിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി 15T 5ജി (realme 15T 5G). അ‌തായത് ഈ ഫോൺ ലോഞ്ച് ചെയ്തിട്ട് ഏതാണ്ട് രണ്ട് - മൂന്ന് മാസം ആകുന്നതേയുള്ളൂ. ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വില വർധന ഈ സ്മാർട്ട്ഫോണിനെയും ബാധിച്ചിട്ടുണ്ട്. ലോഞ്ച് സമയത്തെക്കാൾ ഉയർന്ന വിലയിലാണ് ഇത് ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 15T 5ജിയുടെ 8GB + 1286GB അ‌ടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഇവ യഥാക്രമം, 22999 രൂപ, 24999 രൂപ, 26999 രൂപ എന്നീ വിലകളിലാണ് ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

50MP ഫ്രണ്ട് ക്യാമറയുള്ള 5ജി ഫോൺ; 1500 രൂപ ഡിസ്കൗണ്ട്

അ‌തായത് എല്ലാ വേരിയന്റുകൾക്കും 2000 രൂപ വീതമാണ് വില വർധിച്ചിരിക്കുന്നത്. റിയൽമിയുടെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ ഇതിന് കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. എന്നാൽ ആമ​സോൺ മികച്ച ഡിസ്കൗണ്ട് വാഗ്ദാനം ​ചെയ്യുന്നുണ്ട്. ഔദ്യോഗിക വെബ്​സൈറ്റിലെ അ‌തേ വിലയിൽ തന്നെയാണ് ആമസോണിൽ റിയൽമി 15T ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഒപ്പം 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ നിന്ന് റിയൽമി 15T അ‌ടിസ്ഥാന മോഡൽ 21,499 രൂപ വിലയിൽ സ്വന്തമാക്കാനാകും. ലോഞ്ച് ചെയ്ത സമയത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 500 രൂപ മാത്രമേ ഇവിടെ കൂടുതൽ നൽകേണ്ടിവരുന്നുള്ളൂ എന്ന് ആശ്വസിക്കാം. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

50MP ഫ്രണ്ട് ക്യാമറയുള്ള 5ജി ഫോൺ; 1500 രൂപ ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ ആണ് റിയൽമി 15T 5ജിയുടെ കരുത്ത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ഇതിൽ ഉണ്ട്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഈ റിയൽമി ഫോണിലുണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും റിയൽമി 15T 5ജിയിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള റിയൽമി UI 6.0ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66+ IP68+ IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

50MP ഫ്രണ്ട് ക്യാമറയുള്ള 5ജി ഫോൺ; 1500 രൂപ ഡിസ്കൗണ്ട്

7000mAh ബാറ്ററിയാണ് റിയൽമി 15T-യുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. വെറും 31 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യുന്ന 60W ഫാസ്റ്റ് ചാർജിങ് പിന്തുണ ഇതിനുണ്ട്. കൂടാതെ 10W റിവേഴ്‌സ് ചാർജിങ് ഫീച്ചറുമുണ്ട്. AI എഡിറ്റ് ജെനി, AI സ്നാപ്പ് മോഡ്, AI ലാൻഡ്‌സ്‌കേപ്പ്, AI ഇറേസർ, AI സ്മാർട്ട് ഇമേജ് മാറ്റിംഗ് എന്നിവയുൾപ്പെടെയുള്ള AI ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Realme 15T 5G with 50MP front camera is available with bank discount on Amazon. The Realme 15T 5G was priced at Rs 20,999 for the 8GB + 128GB variant, Rs 22,999 for the 8GB + 256GB variant, and Rs 24,999 for the 12GB + 256GB variant. However, these are now listed at prices of Rs 22,999, Rs 24,999, and Rs 26,999, respectively. If you take advantage of the Rs 1,500 bank discount on Amazon, you can buy it for Rs 21,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X