Home
Mobile

ബാറ്ററിയും ക്യാമറയും കൊണ്ട് അ‌തിശയിപ്പിച്ച ഫോൺ! റിയൽമി 15T ഇന്ത്യയിൽ എത്തി; 18999 രൂപയ്ക്ക് വാങ്ങാം

റിയൽമി തങ്ങളുടെ നമ്പർ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. റിയൽമിയുടെ 15 സീരീസി​ൽ ഉൾപ്പെടുത്താവുന്ന പുതിയ റിയൽമി 15T (realme 15T 5G) ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 50MP ഫ്രണ്ട് ക്യാമറ, 7000mAh ബാറ്ററി എന്നിവ സഹിതമാണ് ഈ ഫോൺ എത്തുക എന്ന് റിയൽമി നേരത്തെ അ‌റിയിച്ചിരുന്നു. അ‌തിനാൽത്തന്നെ സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ ഇതിന്റെ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു. 50MP ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വേറെയും ഉണ്ടെങ്കിലും 20000 രൂപയിൽ താഴെ വിലയിൽ ഈ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് മോഡലുകൾ ഇല്ല എന്നാണ് റിയൽമി അ‌വകാശപ്പെടുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്‌സ് 5 ജി ചിപ്‌സെറ്റ് ആണ് റിയൽമി 15T 5ജിയുടെ കരുത്ത്. തെർമൽ ഗ്രാഫൈറ്റോടുകൂടിയ വലിയ 6050 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം ഇതിൽ ഉണ്ട്. കൂടാതെ കണ്ണിണ് പ്രൊട്ടക്ഷൻ നൽകുന്ന ഡിസ്പ്ലേ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററിയും ക്യാമറയും കൊണ്ട് അ‌തിശയിപ്പിച്ച ഫോൺ! റിയൽമി 15T ഇന്ത്യയിൽ

റിയൽമി 15T 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 4000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം.

ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാം. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമായുള്ള റിയൽമി UI 6.0ൽ ആണ് ഇതിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ബാറ്ററിയും ക്യാമറയും കൊണ്ട് അ‌തിശയിപ്പിച്ച ഫോൺ! റിയൽമി 15T ഇന്ത്യയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ശക്തമായ ഫ്രണ്ട് ക്യാമറയും റിയൽമി 15T വാഗ്ദാനം ചെയ്യുന്നു. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ എന്നിവ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

AI എഡിറ്റ് ജെനി, AI സ്നാപ്പ് മോഡ്, AI ലാൻഡ്‌സ്‌കേപ്പ്, AI ഇറേസർ, AI സ്മാർട്ട് ഇമേജ് മാറ്റിംഗ് എന്നിവയുൾപ്പെടെയുള്ള AI ഫീച്ചറുകളും അഞ്ച് യുണീക്ക് ഫിൽട്ടറുകൾ (Deja Vu, Retro, Misty, Glowy, Dreamy) വാഗ്ദാനം ചെയ്യുന്ന സോഫ്റ്റ് ലൈറ്റ് ഫീച്ചറും ഇതിൽ ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവ ഇതിലുണ്ട്.

ബാറ്ററിയും ക്യാമറയും കൊണ്ട് അ‌തിശയിപ്പിച്ച ഫോൺ! റിയൽമി 15T ഇന്ത്യയിൽ

റിയൽമി 15 സീരീസിൽ എത്തിയിട്ടുള്ള റിയൽമി 15, 15 പ്രോ മോഡലുകളിൽ നൽകിയ അതേ ഭീമൻ 7000mAh ബാറ്ററിയാണ് റിയൽമി 15T-യിലും ഉള്ളത്, വെറും 31 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യുന്ന 60W ഫാസ്റ്റ് ചാർജിങ് പിന്തുണ ഇതിനുണ്ട്. കൂടാതെ 10W റിവേഴ്‌സ് ചാർജിങ് ഫീച്ചറുമുണ്ട്. സ്യൂട്ട് ടൈറ്റാനിയം, സിൽക്ക് ബ്ലൂ, ഫ്ലോയിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

വിലയും ലഭ്യതയും

റിയൽമി 15T 5ജിയുടെ 8GB + 1286GB അ‌ടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8GB+256GB വേരിയന്റിന് 22,999 രൂപയും 12GB+ 256GB വേരിയന്റിന് 24,999 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 18999 രൂപ, 20999 രൂപ, 22999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവിധ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്. കൂടാതെ പ്രീ ബുക്ക് ചെയ്യുന്നവർക്ക് റിയൽമി ബഡ്സ് T01 സൗജന്യമായി ലഭ്യമാകും. ഫ്ലിപ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. ഇതിന്റെ പ്രീ ബുക്കിങ് സെപ്റ്റംബർ 2, ഉച്ചയ്ക്ക് 12 മുതൽ സെപ്റ്റംബർ 5, രാത്രി 11:59 വരെയാണ്. ആദ്യവിൽപ്പന സെപ്റ്റംബർ 6, പുലർച്ചെ 12:00 മുതൽ സെപ്റ്റംബർ 8, രാത്രി 11:59 വരെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.

Best Mobiles in India

English summary
Realme 15T with 50MP front camera and 7000mAh battery launched in India. Its 8GB + 128GB base variant is priced at Rs 20,999, 8GB + 256GB variant at Rs 22,999, and 12GB + 256GB variant at Rs 24,999. However, there is a bank discount of Rs 2000 as part of the launch offer. If you take advantage of this, you can buy it at prices of Rs 18,999, Rs 20,999, and Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X