Home
Mobile

50MP ഫ്രണ്ട് ക്യാമറയുള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോണായി റിയൽമി 15T; കൂടെ 7000mAh ബാറ്ററിയും

സ്മാർട്ട്ഫോണുകളിലെ ഫീച്ചറുകൾ തുടർച്ചയായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ ക്യാമറ ഫീച്ചറുകൾ, ബാറ്ററി ശേഷി, പുതിയ ചിപ്സെറ്റ് എന്നിങ്ങനെ പല വിധ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിവിധ കോമ്പിനേഷനുകളുമായി എല്ലാ ബ്രാൻഡുകളും വിവിധ മോഡലുകൾ അ‌വതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറക്കിയ കമ്പനി ഏതെന്ന് അ‌ന്വേഷിച്ചാൽ ഒരുപക്ഷേ റിയൽമിയുടെ പേരാകും കാണുക. കാരണം അ‌ത്രയധികം ഫോണുകൾ റിയൽമിയുടേതായി ഇന്ത്യയിൽ എത്തുന്നുണ്ട്. ഇപ്പോൾ റിയൽമി തങ്ങളുടെ നമ്പർ സീരീസിലേക്ക് ഒരു പുതിയ ഫോൺ കൂടി അ‌വതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

റിയൽമി 15T

സെപ് റ്റംബർ 2ന് തങ്ങളുടെ 15 സീരീസിലേക്ക് റിയൽമി 15T (realme 15T) എന്ന ഒരു സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കും എന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ റിയൽമി 15, റിയൽമി 15 പ്രോ എന്നിവയുടെ നിരയിലേക്ക് മൂന്നാമനായാണ് റിയൽമി 15T എത്തുന്നത്. 7000mAh ടൈറ്റൻ ബാറ്ററിയാണ് ഇതിലുള്ളത്.

50MP ഫ്രണ്ട് ക്യാമറയുള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോണായി റിയൽമി 15T

എന്താണ് സ്പെഷ്യൽ

റിയൽമി 15T 5ജിയുടെ ഫീച്ചറുകൾ എല്ലാമൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലോഞ്ച് തിയതി സ്ഥിരീകരിച്ചുകൊണ്ട് പുറത്തുവിട്ട ടീസറിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റിയൽമി 15T യുടെ ​മൈക്രോസൈറ്റും ഔദ്യോഗിക വെബ്​സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌തിൽ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ഏറ്റവും പ്രധാനമായി എടുത്തുപറയാവുന്നത് ഈ ഫോണിൽ 50MP ഫ്രണ്ട് ക്യാമറ ഉണ്ടാകും എന്നതാണ്.

സെഗ്മെന്റിലെ ആദ്യ 50MP ഫ്രണ്ട് ക്യാമറ

50MP ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ റിയൽമി 15T 5ജിയുടെ 50MP ഫ്രണ്ട് ക്യാമറയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇത് സെഗ്മെന്റിലെ ഏക 50MP ഫ്രണ്ട് & റിയർ AI ക്യാമറകൾ ലഭിക്കുന്ന സ്മാർട്ട്ഫോൺ ആണ് എന്നതാണ്. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന 50MP മെയിൻ റിയർ ക്യാമറയും ഇതിലുണ്ട്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാകും ഇത് എത്തുക.

50MP ഫ്രണ്ട് ക്യാമറയുള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോണായി റിയൽമി 15T

7000mAh ടൈറ്റൻ ബാറ്ററി

റിയൽമി 15Tയുടെ പ്രത്യേകതയായി എടുത്തുകാട്ടുന്ന മറ്റൊരു ഫീച്ചർ ബാറ്ററി ശേഷിയുമായി ബന്ധപ്പെട്ടാണ്. ഏറ്റവും സ്ലിം 7000mAh ടൈറ്റൻ ബാറ്ററിയാണ് ഇതിലുള്ളത് എന്ന് കമ്പനി പറയുന്നു. അൾട്രാ-സ്ലിം ഡി​സൈനിൽ എത്തുന്ന റിയൽമി 15T യ്ക്ക് 7.79mm വലിപ്പവും 181 ഗ്രാം ഭാരവും ഉണ്ടാകും. അ‌തായത് ഇത്ര വലിയ ബാറ്ററി ശേഷി ഉള്ളപ്പോഴും ഈ ഫോൺ വളരെ സ്ലിം ആയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. 3ഒഎസ് അ‌പ്ഡേറ്റുകളും 4 വർഷ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

മികച്ച ഈട്

റിയൽമി 15T 5ജി IP66, IP68, IP69 റേറ്റിങ് സഹിതമാണ് എത്തുന്നത്. ഇത് വെള്ളം, പൊടി, വീഴ്ചകൾ, മറ്റ് മോശം സാഹചര്യങ്ങൾ ഒക്കെ നേരിടാൻ ട്രിപ്പിൾ-ലെയർ പ്രൊട്ടക്ഷൻ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. നാനോ-സ്കെയിൽ മൈക്രോക്രിസ്റ്റലിൻ ലിത്തോഗ്രാഫി ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത പ്രീമിയം ടെക്സ്ചർഡ് മാറ്റ് 4R ഡിസൈൻ ഈ ഫോണിൽ ഉണ്ടാകും.

ഫിംഗർപ്രിന്റ്-റെസിസ്റ്റന്റ്, ആന്റി-സ്ലിപ്പ് ഫിനിഷ്, ഫ്ലോയിംഗ് സിൽവർ വേരിയന്റിൽ ദൃശ്യപരമായി ശ്രദ്ധേയമായ ഒരു ഓർഗാനിക് ടെക്സ്ചർ എന്നിവ വാഗ്ദാനം ചെയ്യുന്നു. അലുമിനിയം അലോയ് ലെൻസ് മൊഡ്യൂളും ബ്ലേഡ് ആകൃതിയിലുള്ള സ്റ്റീരിയോ സെന്റർ ഫ്രെയിമും ഈ ഫോണിനുണ്ട്. ഇത് മികച്ച ഈട് ഉറപ്പാക്കുന്നു. ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിന് ആയാസം ഉണ്ടാകാതിരിക്കാനുള്ള ഫീച്ചറുകളും ഇതിൽ ഉണ്ട്.

50MP ഫ്രണ്ട് ക്യാമറയുള്ള സെഗ്മെന്റിലെ ആദ്യ സ്മാർട്ട്ഫോണായി റിയൽമി 15T

4000nit 4R കംഫർട്ട്+ AMOLED ഡിസ്പ്ലേയാണ് റിയൽമി 15Tയിൽ ഉണ്ടാകുക. ഇതിന് 93% സ്ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ ഉണ്ട്. ഫാസ്റ്റ് ചാർജിങ്ങിന് പുറമേ 10W റിവേഴ്‌സ് ചാർജിങ് പിന്തുണയും ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യും. സാധാരണക്കാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലാണ് റിയൽമി ഇതിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്.

കളർ ഓപ്ഷനുകൾ, ലഭ്യത

ഫ്ലോയിംഗ് സിൽവർ, സിൽക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി 15T ഇന്ത്യയിൽ എത്തുന്നത്. ഇത് ഒരു 5ജി ഫോൺ ആയിരിക്കും. സെപ്റ്റംബർ 2ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയും എല്ലാ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലൂടെയും റിയൽമി 15T വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme 15T with 50MP front camera will be launched in India on September 2. Coming in an ultra-slim design, Realme 15T will be 7.79mm thick and weigh 181 grams. In addition to fast charging, it also supports 10W reverse charging. In addition, the Realme 15T 5G comes with IP66, IP68, and IP69 ratings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X