7000mAh ബാറ്ററി, 50MP ഫ്രണ്ട് ക്യാമറ, IP68 + IP69 റേറ്റിങ് എല്ലാം 15999 രൂപയ്ക്കുള്ളിൽ; റിയൽമി 15x 5G എത്തി
റിയൽമി തങ്ങളുടെ 5ജി സ്മാർട്ട്ഫോണുകളുടെ ആരാധകർക്കായി ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ 14x 5ജിയുടെ പിൻഗാമിയായി പുതിയ റിയൽമി 15x 5ജി (realme 15x 5G) എന്ന മോഡൽ ആണ് ഒക്ടോബർ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. കൈയിലൊതുങ്ങുന്ന വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു 5ജി ഫോൺ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് 16999 രൂപ പ്രാരംഭ വിലയിലാണ് റിയൽമി 15x എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫർ പ്രമാണിച്ച് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 15999 രൂപ വിലയിൽ തുടക്കത്തിൽ ഇത് വാങ്ങാനാകും.
15999 രൂപ വിലയിൽ ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോണിൽ വേണ്ട അവശ്യം മികച്ച ഫീച്ചറുകൾ തന്നെ റിയൽമി 15x 5ജിയിൽ ഉണ്ട് എന്നാണ് സ്പെക്സ് ഷീറ്റ് കണ്ടാൽ മനസിലാകുക. 50MP മെയിൻ ക്യാമറയ്ക്ക് പുറമേ 50MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

50MP ഫ്രണ്ട് ക്യാമറ പോലെ തന്നെ, ആളുകളുടെ പ്രധാന പരിഗണനകളിലൊന്നായ ബാറ്ററി ശേഷിയുടെ കാര്യത്തിലും റിയൽമി ഇവിടെ നിരാശപ്പെടുത്തിയിട്ടില്ല. 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് റിയൽമി 15x 5ജിയിൽ നൽകിയിരിക്കുന്നത്. കൂടാതെ 144Hz റിഫ്രഷ് റേറ്റും IP68 + IP69 റേറ്റിങ്ങും മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
റിയൽമി 15X 5G ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 യിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. രണ്ട് പ്രധാന ഒഎസ് അപ്ഡേറ്റുകൾ കമ്പനി ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. അതിൽ 1/1.95″ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറയും ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷും അടങ്ങുന്നു. ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഫ്രണ്ടിൽ 50MP ക്യാമറ നൽകിയിരിക്കുന്നു എന്നതാണ്. ഇത് 1/2.88″ OV50D40 സെൻസർ, f/2.4 അപ്പർച്ചർ എന്നിവയോട് കൂടിയാണ് എത്തുന്നത്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP68 + IP69 റേറ്റിങ്, മിലിട്ടറി- ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.07×77.93×8.28mm വലിപ്പവും 212 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലോഞ്ച് ഓഫറും
റിയൽമി 15x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 19999 രൂപയുമാണ് വില. അക്വാ ബ്ലൂ, മറൈൻ ബ്ലൂ, മറൂൺ റെഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി മെയിൻലൈൻ സ്റ്റോറുകളിൽ UPI ഇടപാടുകൾക്ക് 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട്, അല്ലെങ്കിൽ 3,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 15999 രൂപ വിലയിൽ വാങ്ങാനാകും. 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഫ്ലിപ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി 2025 ഒക്ടോബർ 1 മുതൽ ഈ ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫറുകൾ ഒക്ടോബർ 1 മുതൽ ഒക്ടോബർ 5ന് വരെ ലഭ്യമാകും.


Click it and Unblock the Notifications








