Home
Mobile

റിയൽമി ക്രിസ്മസ് സെയിലിലെ ബെസ്റ്റ്സെല്ലർ ഈ 17499 രൂപയുടെ 5G ഫോൺ!

റിയൽമി ക്രിസ്മസിനോട് അ‌നുബന്ധിച്ച് പ്രത്യേക ഓഫർ സെയിൽ ക്രിസ്മസ് സെയിൽ എന്ന പേരിൽ നടത്തിവരുന്നു. ക്രിസ്മസ് സെയിൽ എന്നാണ് പേരെങ്കിലും ക്രിസ്മസിന് മുൻപ് ആരംഭിച്ച ഈ റിയൽമി ഓഫർ സെയിൽ ക്രിസ്മസിന് ശേഷവും തുടരുകയാണ്. ന്യൂ ഇയർ കഴിയും വരെ ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ പ്രതീക്ഷിക്കാം. റിയൽമി ക്രിസ്മസ് സെയിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന മോഡലുകൾ ഏതൊക്കെയെന്ന് റിയൽമി ഇന്ത്യയുടെ ഇ​-സ്റ്റോർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ചില സ്മാർട്ട്ഫോണുകൾ ക്രിസ്മസ് സെയിലിലെ ബെസ്റ്റ്സെല്ലേഴ്സ് എന്ന പേരിലും റിയൽമി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റിയൽമി ക്രിസ്മസ് സെയിൽ ബെസ്റ്റ് സെല്ലേഴ്സ് ആയി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിൽ 25000 രൂപയിൽ താഴെ വിലയിൽ നാല് മോഡലുകളാണ് ഉള്ളത്. അ‌തിൽ റിയൽമി 15T, റിയൽമി സി85 5ജി എന്നിവയുടെ ക്രിസ്മസ് ഡിസ്കൗണ്ട് ഇതിനകം നാം പരിചയപ്പെട്ടുകഴിഞ്ഞു. ഈ ബെസ്റ്റ് സെല്ലേഴ്സിന്റെ കൂട്ടത്തിൽ 17499 രൂപയുടെ ഒരു റിയൽമി ഫോണും ഇടം പിടിച്ചിട്ടുണ്ട്, റിയൽമി 15x 5ജി ആണ് അ‌ത്.

റിയൽമി ക്രിസ്മസ് സെയിലിലെ ബെസ്റ്റ്സെല്ലർ ഈ 17499 രൂപയുടെ 5G ഫോൺ!

ഈ വർഷം ഒക്ടോബറിൽ റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി 15x 5ജി. അ‌തായത് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടിട്ട് രണ്ട് മാസം ആയതേയുള്ളൂ. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 15x 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 19999 രൂപയുമായിരുന്നു വില.

ഇപ്പോൾ റിയൽമി ക്രിസ്മസ് സെയിലിൽ അ‌ടിസ്ഥാന മോഡലിന് 17499 രൂപയും, 18999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 500 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് ശേഷമുള്ള വിലയാണ് ഇത്. അ‌തായത് സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി ഈ മോഡലുകളുടെ വില ലോഞ്ച് വിലയെക്കാൾ വർധിച്ചിട്ടുണ്ട്. റിയൽമി ക്രിസ്മസ് ബെസ്റ്റ്സെല്ലർ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് ആമസോൺ മികച്ച ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

റിയൽമി ക്രിസ്മസ് സെയിലിലെ ബെസ്റ്റ്സെല്ലർ ഈ 17499 രൂപയുടെ 5G ഫോൺ!

റിയൽമി വെബ്​സൈറ്റിലെ അ‌തേ വിലയിൽ തന്നെയാണ് റിയൽമി 15x 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 15,999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ ഉപയോക്താവിന് അ‌വസരമുണ്ട്. താൽപര്യമുള്ളവർക്ക് പരിശോധിച്ച് ഉറപ്പിച്ച ശേഷം ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി 15x 5ജിയുടെ കരുത്ത്. 144Hz 6.8-ഇഞ്ച് (1570×720) പിക്സൽ HD+IPS LCD സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 6GB/ 8GB LPDDR4X റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

1/1.95″ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറയും ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഈ റിയൽമി ഫോണിൽ ഉണ്ട്. 1/2.88″ OV50D40 സെൻസർ, f/2.4 അപ്പർച്ചർ എന്നിവയോട് കൂടിയാണ് ഈ ഫ്രണ്ട് ക്യാമറ എത്തുന്നത്.

റിയൽമി ക്രിസ്മസ് സെയിലിലെ ബെസ്റ്റ്സെല്ലർ ഈ 17499 രൂപയുടെ 5G ഫോൺ!

60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് രണ്ട് ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി- ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Realme 15x 5G is listed as the bestseller in the Realme Christmas Sale. At the time of launch, the Realme 15x 5G was priced at Rs 16,999 for the 6GB + 128GB base variant, Rs 17,999 for the 8GB + 128GB variant, and Rs 19,999 for the 8GB + 256GB top variant. Now, the base model is listed at Rs 17,499 and the top model at Rs 18,999 in the Realme Christmas Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X