മൊത്ത ഇന്ത്യയും ഞെട്ടി! ഒക്ടോബർ 1ന് ലോഞ്ച് ചെയ്യുന്ന റിയൽമി 15x 5G വില വെളിപ്പെടുത്തി കൊച്ചി സ്റ്റോർ
റിയൽമി തങ്ങളുടെ കഴിഞ്ഞ വർഷത്തെ 14x 5ജി മോഡലിന്റെ പിൻഗാമിയായി പുതിയ റിയൽമി 15x 5ജി (realme 15x 5G) ഒക്ടോബർ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഈ ഫോണിന്റെ ലോഞ്ച് തിയതി ഇന്നാണ് റിയൽമി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ റിയൽമിയുടെ വരാൻ പോകുന്ന ഈ സ്മാർട്ട്ഫോണിന്റെ വില ഇതിനകം തന്നെ പുറത്തുവന്നിരിക്കുന്നു എന്നതാണ്, വേറെങ്ങുനിന്നുമല്ല, നമ്മു
ടെ സ്വന്തം കൊച്ചിയിൽ നിന്നാണ് ഈ വിലകൾ ചോർന്നിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
റിയൽമി 15x വില
റിയൽമി ഔദ്യോഗികമായി റിയൽമി 15x 5ജി മോഡലിനെപ്പറ്റി കാര്യമായ വിവരങ്ങളോ വിലയോ പുറത്തുവിട്ടിട്ടില്ല. അങ്ങനെയിരിക്കെയാണ് റിയൽമി എക്സ്പീരിയൻസ് സ്റ്റോർ കൊച്ചി ഇതിനകം തന്നെ ഈ വരാൻ പോകുന്ന ഫോണിന്റെ വിലയും ഡിസ്കൗണ്ട് വിവരങ്ങളും ഇതിനകം തന്നെ വെളിപ്പെടുത്തിയത്. ദേശീയ തലത്തിൽ തന്നെ ഈ വിലകൾ ഇപ്പോൾ സംസാരവിഷമായിക്കഴിഞ്ഞു.

റിയൽമി എക്സ്പീരിയൻസ് സ്റ്റോർ കൊച്ചി പങ്കുവച്ചിരിക്കുന്ന പോസ്റ്റർ പ്രകാരം റിയൽമി 15x 5ജി മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. അതിൽ 6GB + 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 19999 രൂപയുമാണ് യഥാർഥ വില.
എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ
റിയൽമി 15x 5ജിയുടെ 6GB + 128GB, 8GB + 128GB, 8GB + 256GB മോഡലുകൾക്ക് യഥാക്രമം 15,999 രൂപ, 16,999 രൂപ, 18,999 രൂപ വിലകളിൽ തുടക്കത്തിൽ വാങ്ങാനാകും എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.
ലോഞ്ച് ചെയ്യുന്ന ഒക്ടോബർ 1 മുതൽ തന്നെ റിയൽമി 15x 5G വിൽപ്പനയും ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 1ന് ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.
റിയൽമി 15x 5ജിയുടെ പ്രധാന ഫീച്ചറുകൾ ചിലത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഒക്ട-കോർ 6nm പ്രോസസർ ആണ് ഇതിൽ ഉണ്ടാകുക എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് മീഡിയടെക് ഡൈമെൻസിറ്റി 6300 ആയിരിക്കും എന്ന് കരുതപ്പെടുന്നു. 8GB വരെ റാമും 10GB വെർച്വൽ റാമും 256GB വരെ സ്റ്റോറേജ് ഓപ്ഷനും ഈ ഫോണിൽ ഉണ്ട് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ ബജറ്റ് സ്മാർട്ട്ഫോണുകൾ പോലും ഉയർന്ന ബാറ്ററി ശേഷി അവതരിപ്പിക്കുന്നതാണ് രീതി. റിയൽമി 15x 5ജിയും ബാറ്ററി ശേഷിയുടെ കാര്യത്തിൽ പുതിയ ട്രെൻഡ് പിന്തുടരുന്നുണ്ട്. ഇതിൽ 60W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7000mAh ബാറ്ററിയാണ് റിയൽമി നൽകിയിരിക്കുന്നത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സോണി സെൻസറുള്ള 50MP മെയിൻ റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, പൊടി, ജല പ്രതിരോധത്തിനായി IP69 റേറ്റിങ് എന്നിവയും റിയൽമി 15x 5ജിയുടെ ഫീച്ചറുകളായി എത്തും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 144Hz LCD സ്‌ക്രീൻ, 2 മില്യൺ ഡ്രോപ്പുകളെ അതിജീവിക്കാൻ കഴിയുന്ന മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), 400% അൾട്രാ വോളിയം എന്നിവയും ഇതിൽ ഉണ്ട് എന്ന് ഉറപ്പായിട്ടുണ്ട്.


Click it and Unblock the Notifications








