Home
Mobile

സെൽഫിയെടുക്കാൻ പുറകിൽ കണ്ണാടിയുള്ള ഫോൺ; റിയൽമി 16 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു

റിയൽമി ഇന്ത്യയിൽ തങ്ങളുടെ നമ്പർ സീരീസിലേക്ക് ഒരു പുതിയ ​സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. റിയൽമി അ‌ടുത്തിടെ ഇന്ത്യയിൽ അ‌വതരിപ്പിച്ച റിയൽമി 16 സീരീസിലേക്കുള്ള പുതിയ കണ്ണിയായി റിയൽമി 16 5ജി ആണ് ലോഞ്ചിന് ഒരുങ്ങുന്നത്. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് മോഡലുകളാണ് ഇതിനകം ഈ സീരീസിൽ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. റിയൽമി 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ മോഡൽ എന്നതാണ് റിയൽമി 16 5ജിയുടെ പ്രത്യേകത. അടുത്തിടെ വിയറ്റ്നാമിൽ റിയൽമി 16 ലോഞ്ച് ചെയ്തിരുന്നു, അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു പുതിയ റിയൽമി സ്മാർട്ട്‌ഫോൺ ബിഐഎസ് ലിസ്റ്റിംഗിൽ അ‌ടുത്തിടെ കണ്ടെത്തി. ഇത് റിയൽമി 16 5ജി ആണ് എന്നാണ് കരുതപ്പെടുന്നത്. അ‌തിനാൽ അ‌ധികം ​വൈകാതെ ഈ ഫോണിന്റെ ലോഞ്ച് ഇന്ത്യയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. RMX5171 എന്ന മോഡൽ നമ്പറുള്ള റിയൽമി സ്മാർട്ട്‌ഫോൺ ബിഐഎസിൽ കണ്ടെത്തിയതായി ​ദ ടെക് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെൽഫിയെടുക്കാൻ പുറകിൽ കണ്ണാടിയുള്ള ഫോൺ; റിയൽമി 16 5G ഇന്ത്യയിലേക്ക്

ഫോണിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടിപ്‌സ്റ്റർ അഭിഷേക് യാദവ് പുറത്തുവിട്ട ലീക്ക് ഡീറ്റെയിൽസും ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗും ഉൾപ്പെടെയുള്ള മറ്റ് സംഭവങ്ങളെ വിലയിരുത്തുമ്പോൾ വരാൻ പോകുന്നത് റിയൽമി 16 5G തന്നയാണ് എന്ന വിശ്വാസത്തിന് ബലം കൂടുന്നു. 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റിയൽമി 16 5G ഇന്ത്യയിൽ എത്തുകയെന്നാണ് വിവരം.

റിയൽമി 16 5ജി ഇതിനകം തന്നെ വിയറ്റ്നാമിൽ ലോഞ്ച് ചെയ്യപ്പെട്ടതിനാൽ അ‌തേ ഫീച്ചറുകൾ തന്നെ ഇന്ത്യയിൽ എത്താൻ പോകുന്ന മോഡലിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട റിയൽമി 16 5ജിയുടെ ഒരു പ്രധാന ആകർഷണം അ‌തിന്റെ എയർ ഡി​സൈൻ ആണ്. ഐഫോൺ എയർനെ അ‌നുകരിച്ചെന്ന പോലെ ഇതിന്റെ റിയർ പാനലിൽ ഒരു കനം കുറഞ്ഞ ക്യാമറ പാനൽ ഹൊറിസോണ്ടലായി നൽകിയിട്ടുണ്ട്.

സെൽഫിയെടുക്കാൻ പുറകിൽ കണ്ണാടിയുള്ള ഫോൺ; റിയൽമി 16 5G ഇന്ത്യയിലേക്ക്

റിയൽമി 16 5ജിയുടെ ഡി​സൈനെ ഏറ്റവും ശ്രദ്ധേയമാക്കുക അ‌തിലെ സെൽഫി മിറർ ആണെന്ന് തോന്നുന്നു. ഇതിലെ ക്യാമറകൾക്ക് സമീപം റിയൽമി ഒരു സെൽഫി മിറർ സ്ഥാപിച്ചിട്ടുണ്ട്. റിയർ ക്യാമറ ഉപയോഗിച്ച് സെൽഫിയെടുക്കാൻ ഈ മിറർ ഉപയോക്താക്കൾക്ക് സഹായമാകും എന്നതാണ് ഉദ്ദേശിക്കുന്നത്. ഇത് വേറിട്ട ഒരു ഡി​സൈൻ നീക്കമായി വിലയിരുത്തപ്പെടുന്നു.

ഇതിനകം പുറത്തിറങ്ങിയ മോഡൽ വച്ച് വിലയിരുത്തിയാൽ മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റ് കരുത്തിലാണ് റിയൽമി 16 5ജി ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുക. 6.57-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ (2372 × 1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്, 4,200 nits പീക്ക് ബ്രൈറ്റ്നസ്, DT സ്റ്റാർ D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ടാകും.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP സോണി IMX852 സെൻസറുള്ള മെയിൻ ക്യാമറയും 2MP മോണോക്രോം സെൻസറും LumaColor പ്രോസസ്സിങ്, AI എഡിറ്റ് ജെനി ഫീച്ചറുകൾ സഹിതം ഇതിലുണ്ടാകും. ഇതിന്റെ സെൽഫി ക്യാമറ 50MP സെൻസറായിരിക്കും. ഈ സെഗ്‌മെന്റിലെ ഫോണുകളിൽ 50MP ഫ്രണ്ട് ക്യാമറ അ‌ധികം കാണാറില്ല എന്നത് ശ്രദ്ധേയമാണ്.

സെൽഫിയെടുക്കാൻ പുറകിൽ കണ്ണാടിയുള്ള ഫോൺ; റിയൽമി 16 5G ഇന്ത്യയിലേക്ക്

60W ഫാസ്റ്റ് ചാർജിംഗും വയർഡ് റിവേഴ്‌സ് ചാർജിംഗ് പിന്തുണയുമുള്ള 7,000mAh ബാറ്ററി, 6050mm² വേപ്പർ ചേമ്പർ, IP66, IP68, IP69, IP69K റേറ്റിങ് എന്നിവയും റിയൽമി 16 5ജിയിലുണ്ടാകും. ഒരു സ്റ്റൈലിഷ് മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ തിരയുന്നവരെ ആകർഷിക്കാൻ ഈ ഫോണിന് കഴിയുമെന്ന് കരുതപ്പെടുന്നു. 30000 രൂപയിൽ താഴെ വിലയിലാകും ഈ ഫോൺ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Realme 16 5G is expected to launch in India soon. These speculations arise from a BIS listing that has revealed a new Realme smartphone, believed to be the Realme 16 5G. This smartphone was recently launched in Vietnam. The Realme 16 5G is expected to be launched in India in three variants - 8GB + 128GB, 8GB + 256GB, and 12GB + 256GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X