എന്താ ഒരു ക്യാമറ, എന്താ ഒരു ലുക്ക്! റിയൽമി 16 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി
റിയൽമി ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 16 പ്രോ സീരീസ് മോഡലുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. റിയൽമി 16 പ്രോ, 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ഇവ ബാറ്ററിയുടെ കാര്യത്തിൽ ഏതാണ്ട് ഒരേ ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നു, അതേപോലെ 200MP മെയിൻ ക്യാമറയും ഇരുമോഡലുകളിലുമുണ്ട്. എന്നാൽ ഡിസ്പ്ലേ, ചിപ് എന്നിവയിൽ ഉൾപ്പെടെ വ്യത്യാസമുണ്ട്. കുറച്ചുകൂടി ശക്തമായ മോഡൽ റിയൽമി 16 പ്രോ പ്ലസ് ആണെങ്കിലും റിയൽമി 16 പ്രോ ഒട്ടും മോശമല്ല.
താങ്ങാനാകുന്ന വിലയിൽ കരുത്തൻ ഫീച്ചറുകൾ ഉള്ള ഒരു ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള പുതിയ ഓപ്ഷനായി റിയൽമി 16 പ്രോ (Realme 16 Pro 5G) മാറുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി 16 പ്രോ ഇപ്പോൾ വാങ്ങാനാകും.

റിയൽമി 16 പ്രോ 5ജിയുടെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 36,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 28999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ടായിരുന്നു.
നിലവിൽ റിയൽമി വെബ്സൈറ്റിൽ ഈ മോഡലിന് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് കാണുന്നത്. കൂടാതെ റിയൽമി യൂസേഴ്സിന് 1500 രൂപ ലോയൽറ്റി ബോണസ് ലഭ്യമാണ്. മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ കളർ ഓപ്ഷനിലാണ് ഈ റിയൽമി 16 പ്രോ എത്തിയിരിക്കുന്നത്. 162.60×77.60×7.75 mm (ഗ്രേ ആൻഡ് പർപ്പിൾ)/ 7.79 mm (ഗോൾഡ്) വലിപ്പവും 192 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റിയൽമി 16 പ്രോയുടെ കരുത്ത്. 144Hz 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിങ്) റിയൽമി 16 പ്രോയിലുണ്ട്.
മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 -ൽ ആണ് പ്രവർത്തനം.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം, എഐ ഫീച്ചറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz) + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








