പ്രീമിയം ഫീച്ചറുകൾ മിഡ് റേഞ്ച് വിലയിൽ! 200MP ലുമ കളർ ക്യാമറ സഹിതം റിയൽമി 16 പ്രോ 5G ഇന്ത്യയിൽ എത്തി
റിയൽമി തങ്ങളുടെ നമ്പർ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റിയൽമി 16 പ്രോ സീരീസ് (realme 16 Pro Series) ആണ് പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പോർട്രെയിറ്റ് ഫോട്ടോഗ്രാഫി മികവ് ഈ രണ്ട് സ്മാർട്ട്ഫോണുകളും വാഗ്ദാനം ചെയ്യുന്നുണ്ട്, പ്രാഥമിക സെൻസറായി 200MP ലുമ കളർ ക്യാമറയാണ് ഇവയിലുള്ളത്. ഡിസ്പ്ലേ, ചിപ്സെറ്റ്, റിയർ ക്യാമറ എന്നിവയുടെ കാര്യത്തിൽ ഈ സ്മാർട്ട്ഫോണുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. റിയൽമി 16 പ്രോ 5ജിയുടെ ഫീച്ചറുകളും വിലയും ഇവിടെ പരിചയപ്പെടാം.
200MP സെൻസർ ഉണ്ടെങ്കിലും, പ്ലസ് മോഡലിൽ കാണപ്പെടുന്ന പെരിസ്‌കോപ്പ് ലെൻസിനേക്കാൾ ഫോക്കൽ ലെങ്ത് സ്വിച്ചിംഗിനായി റിയൽമി 16 പ്രോ ഒരു "ഗോൾഡൻ പോർട്രെയിറ്റ് ലെൻസ് കിറ്റ്" ആണ് ആശ്രയിക്കുന്നത്. ശക്തമായ ക്യാമറയ്ക്കും മികച്ച ഫീച്ചറുകൾക്കുമൊപ്പം ആകർഷകമായ ഡിസൈനും 16 പ്രോ മോഡലിന് ഉണ്ട്. മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഓർക്കിഡ് പർപ്പിൾ കളർ ഓപ്ഷനിലാണ് ഈ റിയൽമി 16 പ്രോ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED സ്ക്രീൻ, 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് റിയൽമി 16 പ്രോയുടെ പ്രധാന ഫീച്ചറുകൾ.
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റിയൽമി 16 പ്രോയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 -ൽ ആണ് പ്രവർത്തനം.

റിയൽമി 16 പ്രോയുടെയും മുഖ്യ ആകർഷണം ക്യാമറ തന്നെയാണ്. ഇതിൽ 200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ) 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം റിയൽമി 16 പ്രോയിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz) + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.60×77.60×7.75 mm (ഗ്രേ ആൻഡ് പർപ്പിൾ)/ 7.79 mm (ഗോൾഡ്) വലിപ്പവും 192 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

വിലയും ലഭ്യതയും
റിയൽമി 16 പ്രോ 5ജിയുടെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 36,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഈ വേരിയന്റുകൾ യഥാക്രമം 28999 രൂപ, 30999 രൂപ, 33999 രൂപ വിലകളിൽ വാങ്ങാനാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി 16 പ്രോ വാങ്ങാനാകും. ഇന്ന് മുതൽ (ജനുവരി 6) - ജനുവരി 8 വരെ ഇത് പ്രീ ഓഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.


Click it and Unblock the Notifications








