വമ്പന്മാരുടെ ചീട്ട് കീറും! 200MP പോർട്രെയ്റ്റ് മാസ്റ്റർ, റിയൽമി 16 പ്രോ പ്ലസ് വിൽപ്പന തുടങ്ങി
70000 രൂപയ്ക്ക് മുകളിൽ വില വരുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ പലതിന്റെയും ക്യാമറ സജ്ജീകരണത്തെ മറികടക്കുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ വെറും 35000 രൂപയോട് അടുത്ത വിലയിൽ കിട്ടിയാൽ എങ്ങനെയുണ്ടാകും, സംഭവം വേറെ ലെവൽ ആയിരിക്കും. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇന്ന് മുതൽ അത്തരം ഒരു എക്സ്പീരിയൻസ് നേരിട്ട് ആസ്വദിക്കാൻ അവസരമുണ്ട്, എങ്ങനെയെന്നാൽ റിയിൽമിയുടെ 200MP പോർട്രെയ്റ്റ് മാസ്റ്റർ- റിയൽമി 16 പ്രോ പ്ലസ് (Realme 16 Pro Plus 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു.
70000- 80000 രൂപ വിലയിൽ എത്തുന്ന ചില പ്രീമിയം മോഡലുകളുടെ ചീട്ട് കീറാൻ റിയൽമി 16 പ്രോ പ്ലസിന് കഴിഞ്ഞേക്കും. കാരണം, 200MP ലുമ കളർ ക്യാമറ സഹിതം എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന മോഡൽ വെറും 35999 രൂപ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും.

റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റിയൽമി 16 പ്രോ സീരീസ് ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഈ രണ്ട് മോഡലുകളും ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ഇതിൽ ഏറ്റവും കരുത്തൻ റിയൽമി 16 പ്രോ പ്ലസ് മോഡലാണ്.
ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി 16 പ്രോ പ്ലസ് വാങ്ങാനാകും. റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ 8GB + 128GB വേരിയന്റിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 41,999 രൂപയും 12GB + 256GB വേരിയന്റിന് 44,999 രൂപയും ആണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 35999 രൂപ, 37999 രൂപ, 40999 രൂപ വിലകളിൽ വാങ്ങാനാകും. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 162.45×76.27×8.49mm (ഗോൾഡ് ആൻഡ് ഗ്രേ)/ 8.09mm (പിങ്ക്) വലിപ്പവും 203g (ഗോൾഡ് ആൻഡ് ഗ്രേ)/ 198g (പിങ്ക്) ഭാരവും ഈ ഫോണിനുണ്ട്.
പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 144Hz 6.8-ഇഞ്ച് (1280 x 2800 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 1800 nits വരെ HBM ബ്രൈറ്റ്നസ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/2.75″ JN5 സെൻസർ), 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്. 7× ക്ലോസ്-അപ്പുകളും 120× വരെയുള്ള ഡിജിറ്റൽ സൂമും ഉൾപ്പെടെ നിരവധി സൂം ഫീച്ചറുകളെ ഈ ടെലിഫോട്ടോ ലെൻസ് പിന്തുണയ്ക്കുന്നു. ഇതിൽ 4K ഫുൾഫോക്കൽ HDR വീഡിയോ റെക്കോർഡിംഗും ഉൾപ്പെടുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) റിയൽമി 16 പ്രോ പ്ലസിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
Adreno 722 GP, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








