റിയൽമിയുടെ 200MP ചുള്ളന്മാർ! ജനുവരി 6ന് ലോഞ്ച് ചെയ്യുന്ന 16 പ്രോ പ്ലസ് 5G വില ചോർന്നു
200MP ക്യാമറ അടക്കമുള്ള ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ ചുള്ളന്മാരായ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് മോഡലുകൾ ജനുവരി 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതിന് മുന്നോടിയായി ഈ ഫോണുകളുടെ ചില ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയുടെ വില മാത്രം ലോഞ്ചിന് ശേഷമേ വെളിപ്പെടുത്തൂ. എന്നാലിപ്പോൾ ചില ലീക്ക് റിപ്പോർട്ടുകൾ ലോഞ്ചിന് മുൻപ് ഇതിന്റെ വില സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടിരിക്കുന്നു. റിയൽമി 16 പ്രോ സീരീസിലെ (realme 16 Pro Series) ടോപ് മോഡലായ 16 പ്രോ പ്ലസിന്റെ വിലയാണ് പ്രധാനമായും പുറത്തുവന്നിരിക്കുന്നത്.
ടിപ്‌സ്റ്റർ പെഷ്‌നെറ്റ്‌ഗീക്‌സ് ആണ് റിയൽമി 16 പ്രോ പ്ലസ് മോഡലിന്റെ ബോക്സ് ചിത്രം സഹിതം വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റിയൽമി 16 പ്രോ സീരീസിന്റെ സ്റ്റോക്ക് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ എത്തിത്തുടങ്ങിയതായി ടിപ്‌സ്റ്റർ പറയുന്നു. കൂടാതെ ഈ മൊബൈൽ ബോക്‌സിന്റെ ഒരു ഫോട്ടോയും ടിപ്സ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.

റിയൽമി 16 പ്രോ പ്ലസ് മോഡലിന്റെ ബോക്സിൽ അതിന്റെ വിലയായി 44,999 രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ടിപ്സ്റ്റർ പറയുന്നു. റിയൽമി 16 പ്രോ പ്ലസിന്റെ 512ജിബി മോഡലാണ് ഈ വിലയിൽ കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി ബോക്സിലെ അതേ വിലയിലോ, അല്ലെങ്കിൽ എംആർപിയെക്കാൾ കുറഞ്ഞ വിലയിലോ ഫോണുകൾ എത്താറുണ്ട്.
ഇവിടെ റിയൽമി 16 പ്രോ പ്ലസിന്റെ 512ജിബി മോഡലിന്റെ ബോക്സിൽ 44999 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കിലും ഇത് 41999 രൂപ വിലയിൽ അവതരിപ്പിക്കപ്പെടാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. അതേസമയം മറ്റൊരു ലീക്ക് റിപ്പോർട്ട് ഈ സീരീസിലെ മറ്റൊരു മോഡലായ റിയൽമി 16 പ്രോയുടെ വില ലഭിച്ചതായി അവകാശപ്പെടുന്നുണ്ട്.

ടിപ്സ്റ്റർ ദേബയാൻ റോയ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് റിയൽമി 16 പ്രോ മോഡൽ 25000- 30000 രൂപ റേഞ്ചിൽ അവതരിപ്പിക്കപ്പെടും എന്നാണ്. ഇതിന്റെ അടിസ്ഥാന മോഡൽ 128ജിബി സ്റ്റോറേജ് സഹിതം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ജനുവരി 6ന് നടക്കുന്ന ലോഞ്ചിന് ശേഷമേ ഈ വിലകൾ സത്യമാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
റിയൽമി 16 പ്രോ മോഡൽ ഓർക്കിഡ് പർപ്പിൾ, മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ കളർ ഓപ്ഷനുകളിലും റിയൽമി 16 പ്രോ പ്ലസ് മോഡൽ മാസ്റ്റർ ഗ്രേ, കാമെലിയ പിങ്ക്, മാസ്റ്റർ ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലും ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
16 പ്രോ സീരീസിലെ രണ്ട് സ്മാർട്ട്‌ഫോണുകളിലും 200-മെഗാപിക്സൽ ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മറ്റ് ഫീച്ചറുകൾ അധികം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിയൽമി 16 പ്രോ പ്ലസ് 5G അടുത്തിടെ TENAA സർട്ടിഫിക്കേഷനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഫോൺ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസർ സഹിതം എത്തിയേക്കും.

റിയൽമി 16 പ്രോ മോഡലിൽ മീഡിയടെക് പ്രോസസർ ആയിരിക്കും ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്. 6500mAh+ ബാറ്ററി ശേഷിയാകും പ്രോ മോഡലിൽ ഉണ്ടാകുക. പ്രോ പ്ലസ് മോഡൽ 7,000mAh ബാറ്ററിയോടെ ലോഞ്ച് ചെയ്തേക്കും. 6.8 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാകും 16 പ്രോ പ്ലസ് മോഡലിൽ ഉണ്ടാകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.


Click it and Unblock the Notifications








