പൊന്നിന്റെ വിലയില്ല, പക്ഷേ പൊന്നിൻകുടമാണ്! റിയൽമി 16 പ്രോ പ്ലസ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പല പ്രമുഖ ബ്രാൻഡുകളുടെയും 200MP ക്യാമറയുള്ള പ്രീമിയം മോഡലുകൾക്ക് വൻ വെല്ലുവിളിയുമായി റിയൽമിയുടെ 16 പ്രോ പ്ലസ് 5ജി (realme 16 Pro+ 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി 16 പ്രോ സീരീസിന്റെ ഭാഗമായി റിയൽമി 16 പ്രോ മോഡലിന് ഒപ്പമാണ് ഈ പ്ലസ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്റ്റാന്റേർഡ് മോഡലിനെക്കാൾ കുറച്ചുകൂടി ശക്തമായ ക്യാമറ, ചിപ്സെറ്റ്, വലിയ ഡിസ്പ്ലേ എന്നിവയൊക്കെ റിയൽമി 16 പ്രോ പ്ലസ് മോഡലിന്റെ പ്രത്യേകതയാണ്. പ്രാഥമിക സെൻസറായി 200MP ലുമ കളർ ക്യാമറയാണ് ഈ ടോപ് മോഡലിലും നൽകിയിരിക്കുന്നത്.
7,000mAh ബാറ്ററിയും നിരവധി AI സവിശേഷതകളും റിയൽമി 16 പ്രോ പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 3.5× പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഈ പ്ലസ് മോഡലിൽ ഉണ്ട്. 7× ക്ലോസ്-അപ്പുകളും 120× വരെയുള്ള ഡിജിറ്റൽ സൂമും ഉൾപ്പെടെ നിരവധി സൂം കഴിവുകളെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ 4K ഫുൾഫോക്കൽ HDR വീഡിയോ റെക്കോർഡിംഗും ഉൾപ്പെടുന്നു.

മറ്റ് പല ബ്രാൻഡുകളും ഇപ്പോൾ തങ്ങളുടെ 70000 രൂപയ്ക്ക് മുകളിൽ വിലവരുന്ന തങ്ങളുടെ പ്രീമിയം മോഡലുകളിൽ നൽകുന്ന ക്യാമറ സജ്ജീകരണത്തെ 40000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ എത്തുന്ന റിയൽമി 16 പ്രോ പ്ലസ് മോഡലിലെ ക്യാമറ സജ്ജീകരണം വെല്ലുവിളിക്കുന്നു. ഉപയോക്താവിന് ഉയർന്ന വില നൽകാതെ തന്നെ ശക്തമായ ക്യാമറ സജ്ജീകരണമുള്ള ഒരു സ്മാർട്ട്ഫോൺ കിടിലൻ ഡിസൈൻ സഹിതം സ്വന്തമാക്കാനുള്ള അവസരം 16 പ്രോ പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (1280 x 2800 പിക്സലുകൾ) 1.5K 144Hz OLED ഡിസ്പ്ലേ, 1800 nits വരെ HBM ബ്രൈറ്റ്നസ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. Adreno 722 GP, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
റിയൽമി 16 പ്രോ പ്ലസിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/2.75″ JN5 സെൻസർ), 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) റിയൽമി 16 പ്രോ പ്ലസിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.45×76.27×8.49mm (ഗോൾഡ് ആൻഡ് ഗ്രേ)/ 8.09mm (പിങ്ക്) വലിപ്പവും 203g (ഗോൾഡ് ആൻഡ് ഗ്രേ)/ 198g (പിങ്ക്) ഭാരവും ഇതിനുണ്ട്.
വിലയും ലഭ്യതയും
റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ 8GB + 128GB വേരിയന്റിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 41,999 രൂപയും 12GB + 256GB വേരിയന്റിന് 44,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായ 4000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 35999 രൂപ, 37999 രൂപ, 40999 രൂപ വിലകളിൽ വാങ്ങാനാകും. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കാമെലിയ പിങ്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. റിയൽമി 16 പ്രോ പ്ലസ് 5ജി ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും.ജനുവരി 6 മുതൽ ജനുവരി 8 വരെ ഇത് പ്രീ ഓഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.


Click it and Unblock the Notifications








