Home
Mobile

ജനുവരി 6ന് എത്തും! ഇന്ത്യ ഇളക്കിമറിക്കാൻ 200MP പോർട്രെയിറ്റ് മാസ്റ്റർ സിസ്റ്റവുമായി റിയൽമി 16 പ്രോ സീരീസ്

കഴിഞ്ഞ ആഴ്ച നാർസോ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിൽ മറ്റൊരു പുതിയ സ്മാർട്ട്ഫോൺ സീരീസ് കൂടി അ‌വതരിപ്പിക്കാൻ റിയൽമി തയാറെടുത്തിരിക്കുന്നു. തങ്ങളുടെ നമ്പർ സീരീസിലെ അ‌ടുത്ത കണ്ണികളായി റിയൽമി 16 പ്രോ സീരീസ് (realme 16 Pro Series) ആണ് റിയൽമി ​ലോഞ്ച് ചെയ്യാൻ പോകുന്നത്. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകൾ ഈ സീരീസിന്റെ ഭാഗമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ റിയൽമി 16 പ്രോ സീരീസ് ജനുവരി 6ന് ലോഞ്ച് ചെയ്യുമെന്ന് ഇപ്പോൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഉയർന്ന റെസല്യൂഷൻ പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയും മികച്ച ഡിസൈനും റിയൽമി 16 പ്രോ സീരീസ് അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. പ്രശസ്ത ഡിസൈനർ നവോട്ടോ ഫുകസാവയുമായി സഹകരിച്ചുകൊണ്ടാണ് റിയൽമി 16 പ്രോ സീരീസ് ഡി​സൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ "അർബൻ വൈൽഡ് ഡിസൈൻ" പ്രകൃതിദത്ത ടെക്സ്ചറുകളുടെയും ആധുനിക നഗര സൗന്ദര്യശാസ്ത്രത്തിന്റെയും സംയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ജനുവരി 6ന് എത്തും! ഇന്ത്യ ഇളക്കിമറിക്കാൻ റിയൽമി 16 പ്രോ സീരീസ്

ഡി​സൈൻ പ്രത്യേകതകൾ

റിയൽമി 16 പ്രോ സീരീസ് സ്മാർട്ട്ഫോൺ ഇൻഡ്സ്ട്രിയിലെ ആദ്യത്തെ ബയോ-അധിഷ്ഠിത ഓർഗാനിക് സിലിക്കൺ മെറ്റീരിയൽ അവതരിപ്പിക്കുന്നു. കൂടാതെ കൈകൊണ്ട് നിർമ്മിച്ച "ഓൾ-നേച്ചർ" കർവുകൾ ഉണ്ട്. മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, കാമെലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ എന്നിങ്ങനെ നാല് "മാസ്റ്റർ ഡിസൈൻ" കളർ ഓപ്ഷനുകളിലാണ് ഈ സീരീസ് എത്തുന്നത്.

200MP പോർട്രെയിറ്റ് ഇമേജിങ്

16 പ്രോ സീരീസിൽ ക്യാമറകൾക്ക് റിയൽമി വളരെ പ്രാധാന്യം നൽകിയിരിക്കുന്നു, പ്രത്യേകിച്ച് പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്ക്. 200MP ലുമ കളർ ക്യാമറ നൽകുന്ന 200MP പോർട്രെയിറ്റ് മാസ്റ്റർ സിസ്റ്റം ഈ സീരീസിൽ ഉണ്ടാകും. ഹൈ-ഡെഫനിഷൻ സോളോ/ ഗ്രൂപ്പ് പോർട്രെയിറ്റുകൾ, ഒന്നിലധികം ഫോക്കൽ ലെങ്തുകളിലുടനീളമുള്ള പരിഷ്കരിച്ച ബൊക്കെ ഇഫക്റ്റുകൾ, നാച്ചുറൽ സ്കിൻ ടോൺ റീപ്രൊഡക്ഷൻ എന്നിവയെ പിന്തുണയ്ക്കും വിധമാണ് ഇതിലെ ഹാർഡ്വെയർ ഡി​സൈൻ ചെയ്തിരിക്കുന്നത്.

ജനുവരി 6ന് എത്തും! ഇന്ത്യ ഇളക്കിമറിക്കാൻ റിയൽമി 16 പ്രോ സീരീസ്

റിയൽമി സ്വയം വികസിപ്പിച്ച പോർട്രെയിറ്റ് ഇമേജിംഗ് സാങ്കേതികവിദ്യയായ ലുമ കളർ ഇമേജിന്റെ ആഗോള അരങ്ങേറ്റവും റിയൽമി 16 പ്രോ സീരീസിലൂടെ നടക്കും. പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന 3.5x, 10x സൂം റിയൽമി 16 പ്രോ സീരീസിന്റെ ടീസർ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്.

റിയൽമി 16 പ്രോ സീരീസിന്റെ ഹാർഡ്വെയർ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലോഞ്ച് തിയതി പ്രഖ്യാപിച്ച സ്ഥിതിക്ക് വരുംദിവസങ്ങളിൽ ഫീച്ചറുകൾ ഒന്നൊന്നായി പുറത്തുവിടാൻ സാധ്യതയുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ16 പ്രോ സീരീസ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തും.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ൽ ആണ് റിയൽമി 16 പ്രോ സീരീസ് ഫോണുകൾ എത്തുക. 3 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഇവയ്ക്ക് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽമി 16 പ്രോ സീരീസുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത് 7,000mAh ബാറ്ററി ശേഷി ഈ സീരീസ് മോഡലുകളിൽ ഇടംപിടിക്കുമെന്നാണ്.

ജനുവരി 6ന് എത്തും! ഇന്ത്യ ഇളക്കിമറിക്കാൻ റിയൽമി 16 പ്രോ സീരീസ്

ഇൻഡസ്ട്രി ലീഡിങ് സ്‌നാപ്ഡ്രാഗൺ ചിപ്സെറ്റ് കരുത്തിൽ ആണ് റിയൽമി 16 പ്രോ സീരീസ് എത്തുക എന്ന് ഔ​ദ്യോഗിക വെബ്​സൈറ്റിലെ റിയൽമി 16 പ്രോ സീരീസിന്റെ ​മൈക്രേ​സൈറ്റ് കാണിക്കുന്നുണ്ട്. എന്നാൽ കൃത്യമായി ഇത് ഏത് പ്രോസസർ ആണ് എന്ന് പുറത്തുവന്നിട്ടില്ല. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളി​ൽ വെളിപ്പെടുത്തുമെന്ന് റിയൽമി അ‌റിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Realme 16 Pro series with 200MP Portrait Master System will be launched in India on January 6, 2026. The Realme 16 Pro series has been designed in collaboration with renowned designer Naoto Fukasawa. The series has an urban wild design. The series comes in four "Master Design" color options: Master Gold, Master Gray, Camellia Pink, and Orchid Purple.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X