Home
Mobile

200MP ക്യാമറ, 7000mAh ബാറ്ററി; പ്രതീക്ഷകൾ വാനോളം! റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും സജീവമായ ബ്രാൻഡാണ് റിയൽമി. ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ ഇറക്കുന്നതിൽ റിയൽമി മുൻ പന്തിയിലുണ്ടാകും. അ‌ടുത്തിടെ ബജറ്റ് വിലയിലും പ്രീമിയം സെഗ്മെന്റിലും റിയൽമി ഫോണുകൾ ഇന്ത്യയിലെത്തി. ഇപ്പോൾ അ‌ടുത്തൊരു പ്രധാന മുന്നേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് കമ്പനി. റിയൽമി 15 പ്രോ സീരീസിന്റെ പിൻഗാമിയായി റിയൽമി 16 പ്രോ സീരീസ് (realme 16 Pro Series) കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. റിയൽമിയുടെ നമ്പർ സീരീസിൽ വരാൻ പോകുന്ന ഈ പുതിയ സ്മാർട്ട്ഫോണുകളുടെ വരവ് സ്ഥിരീകരിച്ച് ഔദ്യോഗിക ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിൽ റിയൽമി 15 പ്രോയ്ക്ക് പകരമായിട്ടാണ് പുതിയ 16 പ്രോ സീരീസ് എത്തുന്നത്. 2018 ൽ ആദ്യമായി അവതരിപ്പിച്ചതുമുതൽ "നമ്പർ സീരീസ്" റിയൽമിയുടെ പോർട്ട്‌ഫോളിയോയുടെ ഒരു കേന്ദ്ര ഭാഗമാണ്. ഇപ്പോൾ വരാൻ പോകുന്ന പുതിയ പ്രോ സീരീസിലെ മോഡലുകൾ യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയൽമി സ്ഥിരീകരിച്ചു.

200MP ക്യാമറ, 7000mAh ബാറ്ററി; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക്

കഴിഞ്ഞ ഏഴ് വർഷമായി, പെർഫോമൻസിലും ഡി​സൈനിലും മിഡ്-റേഞ്ച് അപ്‌ഡേറ്റുകൾക്കായുള്ള ബ്രാൻഡിന്റെ പ്രാഥമിക പരിഗണന ഈ സീരീസിന് ലഭിച്ചിട്ടുണ്ട്. കരകൗശല വൈദഗ്ധ്യത്തിലും ഉപകരണത്തിന്റെ ഈടിലും പ്രത്യേക ഊന്നൽ നൽകുന്ന ഒരു പരിഷ്കൃത ഡിസൈൻ ആണ് വരാൻ പോകുന്ന റിയൽമി 16 പ്രോ സീരീസ് അവതരിപ്പിക്കുക എന്ന് കമ്പനി പറയുന്നു.

പുതിയ സ്മാർട്ട്ഫോൺ സീരീസ് വരാൻ പോകുന്നു എന്നതിനപ്പുറം ഇവയുടെ ഹാർഡ്‌വെയർ ഡീറ്റെയിൽസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ടീസറിൽ സ്‌നാപ്ഡ്രാഗൺ ചിപ്പ്, 10x സൂം വരെ, മാസ്റ്റർ ഡിസൈനിന്റെ തിരിച്ചുവരവ് എന്നിവ കാണിക്കുന്നുണ്ട്. 7000mAh ബാറ്ററി ഈ റിയൽമി 16 പ്രോ സീരീസ് ഫോണുകളിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

200MP ക്യാമറ, 7000mAh ബാറ്ററി; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക്

അ‌തേപോലെ 144Hz AMOLED സ്‌ക്രീൻ, 200MP ക്യാമറ എന്നിവയും റിയൽമി 16 പ്രോ സീരീസിൽ ഉണ്ടാകും എന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ ഉണ്ട്. ഈ സീരീസിന്റെ കൃത്യമായ ലോഞ്ച് തിയതി കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 2026 ജനുവരി ആദ്യം റിയൽമി 16 പ്രോ സീരീസ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽമി 16 പ്രോ സീരീസിൽ റിയൽമി 16 പ്രോയ്ക്ക് പുറമേ റിയൽമി 16 പ്രോ പ്ലസ് മോഡലാകും ഉണ്ടാകുക. ടെലിഫോട്ടോ ക്യാമറ സഹിതം പ്രോ+ മോഡലിനെ റിയൽമി തിരികെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ ഫീച്ചറുകളും മറ്റും ലോഞ്ചിനോട് അ‌നുബന്ധിച്ച് വരും ദിവസങ്ങളിൽ ഔ​ദ്യോഗികമായി വെളിപ്പെടുത്തുമ്പോൾ അ‌റിയാം.

അ‌തേസമയം റിയൽമി 16 പ്രോ സീരീസ് എത്തുന്നതിന് മുൻപ് മറ്റ് റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആലോചനയുണ്ടെങ്കിൽ പ്രീമിയം സെഗ്മെന്റിൽ ഏറ്റവും പുതിയതായി ലഭ്യമായിട്ടുള്ളത് റിയൽമി ജിടി 8 പ്രോ ആണ്. ഇതിന്റെ 12+256 ​അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16+512 വേരിയന്റിന് 78,999 രൂപയും ആണ് വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 67999 രൂപ പ്രാരംഭ വിലയിൽ ഇത് സ്വന്തമാക്കാൻ അ‌വസരം ഉണ്ടായിരുന്നു.

200MP ക്യാമറ, 7000mAh ബാറ്ററി; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിലേക്ക്

ഇനി 15000 രൂപ ബജറ്റിലാണ് റിയൽമി സ്മാർട്ട്ഫോൺ ​അ‌ന്വേഷിക്കുന്നത് എങ്കിൽ ഏറ്റവും പുതിയ റിയൽമി സ്മാർട്ട്ഫോണായ റിയൽമി P4x 5ജി പരിഗണിക്കാം. ഇതിന്റെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയും 8GB+128GB വേരിയന്റിന് 17,499 രൂപയും 8GB+ 256GB വേരിയന്റിന് 19,499 രൂപയും ആണ് വില.

More from GizBot

Best Mobiles in India

English summary
The Realme 16 Pro series will be launched in India soon. Its official teaser has been released. The teaser shows the Snapdragon chip, up to 10x zoom, and the return of the master design. The company says that the upcoming series will feature a refined design language with a special emphasis on craftsmanship and durability of the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X