Home
Mobile

റിയൽമി 16 പ്രോ സീരീസ് മുതൽ ഓപ്പോ റെനോ 15 സീരീസ് വരെ! ഈ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ടോപ് ഫോണുകൾ

പുതിയ വർഷത്തിലെ രണ്ടാം ആഴ്ച ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം പ്രമുഖ ബ്രാൻഡുകളുടെ പല പ്രധാന മോഡലുകളുടെയും ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത് ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായാണ്. ഇതിനകം നാല് പ്രധാന ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകൾ ജനുവരി രണ്ടാം ആഴ്ച ലോഞ്ച് ചെയ്യുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിൽ ഓപ്പോ, ഷവോമി, പോക്കോ, റിയൽമി സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു. ഈ നാല് കമ്പനികളുടേതായി ഏതാണ്ട് ഏഴോളം സ്മാർട്ട്ഫോണുകൾ ഈ ആഴ്ച ഇന്ത്യയിൽ എത്തുന്നുണ്ട്. ഈ ഫോണുകൾ ഏതൊക്കെയെന്നും അ‌വയുടെ ലോഞ്ച് എന്നാണ് എന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇവിടെ പരിചയപ്പെടാം.

റിയൽമി 16 പ്രോ സീരീസ്

2026ൽ തുടക്കം തന്നെ പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകൊണ്ട് പുതുവർഷം ഐശ്വര്യമായി തുടങ്ങാൻ റിയൽമി തയാറെടുത്തുകഴിഞ്ഞു. റിയൽമിയുടെ നമ്പർ സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലുമായി റിയൽമി 16 പ്രോ സീരീസ് ജനുവരി 6ന് ഇന്ത്യയിൽ എത്തും. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുക.

റിയൽമി 16 പ്രോ സീരീസ് മുതൽ ഓപ്പോ റെനോ 15 സീരീസ് വരെ!

ഉയർന്ന റെസല്യൂഷൻ പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയും മികച്ച ഡിസൈനും റിയൽമി 16 പ്രോ സീരീസ് അ‌വതരിപ്പിക്കും. 200MP പോർട്രെയിറ്റ് മാസ്റ്റർ സിസ്റ്റം ഈ സീരീസിൽ ഉണ്ടാകും. റിയൽമി സ്വയം വികസിപ്പിച്ച പോർട്രെയിറ്റ് ഇമേജിംഗ് സാങ്കേതികവിദ്യയായ ലുമ കളർ ഇമേജിന്റെ ആഗോള അരങ്ങേറ്റവും റിയൽമി 16 പ്രോ സീരീസിലൂടെ നടക്കും.

മീഡിയടെക് ഡൈമെൻസിറ്റി 7000 സീരീസ് ചിപ്‌സെറ്റ് കരുത്തിലാണ് റിയൽമി 16 പ്രോ മോഡൽ എത്തുക. പ്രോ പ്ലസ് മോഡൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ് കരുത്തിൽ എത്തും. 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററി ഇരുമോഡലുകളിലും ഉണ്ട് എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

റിയൽമി 16 പ്രോ സീരീസ് മുതൽ ഓപ്പോ റെനോ 15 സീരീസ് വരെ!

റെഡ്മി നോട്ട് 15 5G

റിയൽമി 16 പ്രോ സീരീസിന് പുറമേ റെഡ്മി നോട്ട് 15 5ജിയുടെ ഇന്ത്യൻ ലോഞ്ചും ജനുവരി 6ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. "108 മാസ്റ്റർപിക്സൽ എഡിഷൻ" എന്നാണ് റെഡ്മി നോട്ട് 15 മോഡലിനെ ഷവോമി വിളിക്കുന്നത്. 108MP ക്യാമറ ഇതിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ കരുത്തിലാകും റെഡ്മി നോട്ട് 15 5ജി എത്തുക.

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,520mAh ബാറ്ററി, 6.77-ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്‌നസ്, നനഞ്ഞ വിരൽ സ്പർശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഹൈഡ്രോ ടച്ച് 2.0 ഫീച്ചർ പിന്തുണ, IP66 റേറ്റിങ്, 7.35mm കനം എന്നിവ ഈ റെഡ്മി നോട്ട് 15 5ജിക്ക് ഉണ്ട്.

റിയൽമി 16 പ്രോ സീരീസ് മുതൽ ഓപ്പോ റെനോ 15 സീരീസ് വരെ!

ഓപ്പോ റെനോ 15 സീരീസ്

ജനുവരി 8ന് ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പോ റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ എത്തുക. റെനോ 15 പ്രോ മിനി കോംപാക്ട് സ്മാർട്ട്ഫോൺ ആണ്. ഇതാദ്യമായാണ് റെനോ സീരീസിൽ ഒരു കോംപാക്ട് സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെടുന്നത്.

റെനോ 15 പ്രോ 5G, റെനോ 15 പ്രോ മിനി എന്നിവയിൽ 200MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറ, 50MP ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവ സഹിതം എത്തും. അ‌തേസമയം ഓപ്പോ റെനോ 15 മോഡലിൽ 50MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറ, 50MP 3.5× ടെലിഫോട്ടോ പോർട്രെയ്റ്റ് ലെൻസ്, 8MP റിയർ അൾട്രാ-വൈഡ് സെൻസറുമായി ജോടിയാക്കിയ 50MP അൾട്രാ-വൈഡ് സെൽഫി ക്യാമറ എന്നിവയാണ് ഉണ്ടാകുക.

റിയൽമി 16 പ്രോ സീരീസ് മുതൽ ഓപ്പോ റെനോ 15 സീരീസ് വരെ!

പോക്കോ എം8 5ജി

ഓപ്പോ റെനോ 15 സീരീസ് മാത്രമല്ല, പോക്കോ എം8 5ജിയും ജനുവരി 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 കരുത്തിലാണ് ഇത് എത്തുന്നത്. MIL-STD-810H സർട്ടിഫിക്കേഷൻ, IP66 റേറ്റിങ്, 50MP പ്രധാന ക്യാമറ, 2MP ഡെപ്ത് സെൻസർ, 20MP സെൽഫി ക്യാമറ, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും.

More from GizBot

Best Mobiles in India

English summary
Around seven smartphones from four major brands are set to launch in India in the second week of January 2026. The Realme 16 Pro series and Redmi Note 15 5G will be launched in India on January 6. The Oppo Reno 15 series and Poco M8 5G will be launched in India on January 8. The Reno 15 series will consist of three models: the Oppo Reno 15, Reno 15 Pro, and Reno 15 Pro Mini.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X