Home
Mobile

വൺപ്ലസ് 15 ക്യാമറയെടുത്ത് ചരിച്ച് വച്ചിരിക്കുന്നു! റിയൽമി 16 പ്രോയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്

റിയൽമി തങ്ങളുടെ നമ്പർ സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. റിയൽമി 15 പ്രോ സീരീസിന്റെ പിൻഗാമിയായി പുതിയ റിയൽമി 16 പ്രോ സീരീസ് (Realme 16 Pro series) ആണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നത്. കഴിഞ്ഞ ആഴ്ച തന്നെ ഈ പുതിയ സീരീസിന്റെ വരവ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല. രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉണ്ടാകുക, റിയൽമി 16 പ്രോ മോഡലും റിയൽമി 16 പ്രോ പ്ലസ് മോഡലുമാണ് അ‌വ.

2026ന്റെ തുടക്കത്തിൽ തന്നെ റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ ലോഞ്ച് ഉടൻ ഉണ്ടാകും എന്ന സൂചന ശക്തമാക്കിക്കൊണ്ട് റിയൽമി 16 പ്രോ സീരീസ് മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. വരാൻ പോകുന്ന ഫോണുകളുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയില്ലെങ്കിലും അ‌വയുടെ ഡി​സൈൻ ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.

 റിയൽമി 16 പ്രോ വൺപ്ലസ് 15 ക്യാമറയെടുത്ത് ചരിച്ച് വച്ചിരിക്കുന്നു!

പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ചർച്ചചെയ്യപ്പെടുന്ന ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ റിയൽമി 16 പ്രോ സീരീസ് ക്യാമറ മൊഡ്യൂളിന് വൺപ്ലസിന്റെ ഏറ്റവും പുതിയ ​പ്രീമിയം മോഡലായ വൺപ്ലസ് 15യുടെ ക്യാമറ യൂണിറ്റിനോട് സാമ്യമുണ്ട് എന്നതാണ്. ആകർഷകമായ ഒരു ക്യാമറ യൂണിറ്റ് ഡി​സൈൻ തന്നെയാണ് റിയൽമി 16 പ്രോയിൽ കാണാനാകുന്നത്.

എന്നാൽ വൺപ്ലസ് 15 5ജിയുടെ ക്യാമറ യൂണിച്ച് വശങ്ങളിലേക്ക് ചരിച്ച് വച്ചതിന് സമാനമാണ് റിയൽമി 16 പ്രോയുടെ ക്യാമറ യൂണിറ്റ് കാണപ്പെടുന്നത്. ചതുരാകൃതിയിലുള്ള ഡെക്കോ ആണ് ഇതിനുള്ളത്, പക്ഷേ സെൻസർ പ്ലേസ്‌മെന്റ് കൂടുതൽ വേറിട്ടുനിൽക്കുന്നു. നാല് കളർ ഓപ്ഷനുകളിലാണ് റിയൽമി 16 പ്രോ എത്തുകയെന്നും ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

 റിയൽമി 16 പ്രോ വൺപ്ലസ് 15 ക്യാമറയെടുത്ത് ചരിച്ച് വച്ചിരിക്കുന്നു!

കാമെലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ, തുടർന്ന് മാസ്റ്റർ ഗ്രേ, മാസ്റ്റർ ഗോൾഡ് എന്നിവയാണ് റിയൽമി 16 പ്രോയുടെ കളർ ഓപ്ഷനുകൾ എന്നാണ് പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇതിൽ മാസ്റ്റർ ഗ്രേ, ഗോൾഡ് കളർ വേരിയന്റുകൾക്ക് ടെക്സ്ചർഡ് ഫിനിഷുള്ളതായി തോന്നുന്നു, മറ്റ് രണ്ടെണ്ണത്തിന് ഗ്ലാസ് ഫിനിഷും.

റിയൽമി 16 പ്രോയ്ക്കും 16 പ്രോ+ നും ഒരേ കളർ ഓപ്ഷനുകൾ തന്നെയാണോ ഉള്ളത് എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൊത്തത്തിൽ നോക്കിയാൽ റിയൽമി 15 പ്രോയ്ക്ക് സമാനമായ വൃത്താകൃതിയിലുള്ള എഡ്ജുകൾ ആണ് 16 പ്രോ സീരീസിൽ കാണുന്നത്. എന്തായാലും ലുക്കിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ഫോണുകൾ എത്തുക.

റിയൽമി 16 പ്രോ മോഡലുകളുടെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ടീസറിൽ സ്‌നാപ്ഡ്രാഗൺ ചിപ്പ്, 1x മുതൽ 10x സൂം എന്നിവ കാണുന്നുണ്ട്. ഇവിടെ, 3.5x സൂം ഹൈലൈറ്റ് ചെയ്തിരിക്കുന്നതിനാൽ 3.5x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള ഒരു ടെലിഫോട്ടോ ലെൻസ് ഈ സീരീസിൽ ഉൾപ്പെടുത്തപ്പെ​ട്ടേക്കാം.

 റിയൽമി 16 പ്രോ വൺപ്ലസ് 15 ക്യാമറയെടുത്ത് ചരിച്ച് വച്ചിരിക്കുന്നു!

കൂടുതൽ മികവുള്ള ഇമേജുകൾക്കുമായി പുതിയ LumaColor അൽഗോരിതം 16 പ്രോ സീരീസിൽ ഉണ്ടാകും. കൂടുതൽ മെച്ചപ്പെടുത്തലിനായി AI എഡിറ്റ് Genie 2.0 ഫീച്ചറും ഉണ്ട്. 7,000mAh ബാറ്ററി ഈ സീരീസ് മോഡലുകളിൽ ഇടംപിടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിപ്സെറ്റ് സ്‌നാപ്ഡ്രാഗൺ ആയിരിക്കുമെന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഏതാണ് എന്ന് വ്യക്തമല്ല.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ൽ ആണ് ഈ ഫോണുകൾ എത്തുക. 3 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഇവയ്ക്ക് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ന്റെ തുടക്കത്തിലാണ് ഈ സീരീസ് എത്തുക എന്നതിനാൽ ഫീച്ചറുകൾ വെളിപ്പെടുത്താൻ റിയൽമിക്ക് ഇനിയും ധാരാളം സമയമുണ്ട്. അ‌തിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
The Realme 16 Pro series will come with a striking camera design. The series will also be available in four color options. The camera design on the Realme 16 Pro features a rectangular deco, but the sensor placement stands out more. It looks like the OnePlus 15's camera design, but it's shifted to the sides.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X