ഫോൺ വാങ്ങാൻ തിടുക്കം കൂട്ടല്ലേ! രണ്ട് സീരീസുകളിലായി രണ്ട് പുതിയ റിയൽമി ഫോണുകൾ ഇന്ത്യയിലേക്ക് വരുന്നു
റിയൽമി രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ തുടങ്ങുന്നതായി ടിപ്സ്റ്ററുടെ വെളിപ്പെടുത്തൽ. റിയൽമി 16 സീരീസിലേക്ക് റിയൽമി 16T (realme 16T 5G) എന്ന മോഡലും റിയൽമി പി4 സീരീസിലേക്ക് റിയൽമി പി4R (realme P4R 5G) എന്ന മോഡലും ഉടൻ തന്നെ അവതരിപ്പിക്കപ്പെടുമെന്ന് സോഴ്സുകളിൽ നിന്ന് അറിയാൻ കഴിഞ്ഞതായി ടിപ്‌സ്റ്റർ അഭിഷേക് യാദവ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. റിയൽമി പി4 സീരീസിൽ റിയൽമി പി4 ലൈറ്റ് 5ജി എന്ന മോഡൽ മാർച്ച് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ റിയൽമി 16T, റിയൽമി P4R മോഡലുകളുടെ ലോഞ്ചിനെ സംബന്ധിച്ച് റിയൽമി ഔദ്യോഗികമായി ഇതുവരെ ഒരു വിവരവും പങ്കുവച്ചിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയതിനാൽ തന്നെ അധികം വൈകാതെ തന്നെ കമ്പനിയുടെ ഭാഗത്തുനിന്ന് ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിത്തുടങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റിയൽമി 16 സീരീസിൽ ഇതിനകം രണ്ട് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. റിയൽമി 16, റിയൽമി 16 പ്രോ എന്നിവയാണ് അവ. ഈ സീരീസിലേക്ക് ഒരു പുതിയ മോഡലായിട്ടാണ് റിയൽമി 16T എത്തുക എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ റിയൽമി 16Tഅവതരിപ്പിക്കപ്പെട്ടേക്കാം.
റിയൽമി 16T 5ജിയുടെ വേരിയന്റുകളിൽ 6GB + 128GB, 8GB + 128GB, 8GB + 256GB റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ ഉൾപ്പെട്ടേക്കാം എന്നാണ് അഭിഷേക് യാദവ് പറയുന്നത്. കൂടാതെ ഓറോറ ഗ്രീൻ, സ്റ്റാർലൈറ്റ് ബ്ലാക്ക്, സ്റ്റാർലൈറ്റ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് ഇന്ത്യയിൽ ലഭ്യമാകുകയെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്.
റിയൽമി പി4R വരുന്നു എന്ന അഭിഷേക് യാദവിന്റെ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ ഈ സീരീസിലേക്ക് എത്തുന്ന ഏഴാമത്തെ സ്മാർട്ട്ഫോണായിരിക്കും ഇത്. ഇതിനകം റിയൽമി പി4, റിയൽമി പി4 പ്രോ, റിയൽമി പി4എക്സ്, റിയൽമി പി4 പവർ, റിയൽമി പി4 ലൈറ്റ് 4ജി എന്നിങ്ങനെ അഞ്ച് ഫോണുകൾ ഈ പി4 സീരീസിൽ എത്തിയിട്ടുണ്ട്, ആറാമത്തെ മോഡലായി പി4 ലൈറ്റ് 5ജി 19ന് വരുമെന്ന് ഉറപ്പായിട്ടുമുണ്ട്.
റിയൽമി പി4R 5ജിയും മൂന്ന് കോൺഫിഗറേഷനുകളിൽ അവതരിപ്പിക്കപ്പെടും എന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ, 4GB + 128GB, 6GB + 128GB, 6GB + 256GB സ്റ്റോറേജ് എന്നീ വേരിയന്റുകൾ ഉൾപ്പെടുമെന്നാണ് അഭിഷേക് പറയുന്നത്. ലാവെൻഡർ ഗ്ലെയർ, സിൽവർ ഗ്ലെയർ, ടൈറ്റാനിയം ഗ്ലെയർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ പി4 സീരീസ് ഫോൺ എത്തുകയെന്നും ടിപ്സ്റ്റർ പറയുന്നു.
റിയൽമി 16T 5G, റിയൽമി P4R 5G എന്നിവ യഥാക്രമം RMX5268, RMX5266 എന്നീ മോഡൽ നമ്പറുകളിൽ എത്തുമെന്നാണ് അഭിഷേക് യാദവ് പറയുന്നത്. ഇവയുടെ ഔദ്യോഗിക ലോഞ്ച് തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രണ്ട് ഫോണുകളും ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു.
ഉടൻ വരുമെന്ന് ടിപ്സ്റ്റർ പറയുന്ന റിയൽമി 16T 5G, റിയൽമി പി4ആർ 5G എന്നിവയുടെ ഫീച്ചറുകൾ, പ്രോസസ്സറുകൾ വില എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും റിയൽമി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 19ന് റിയൽമി പി4 ലൈറ്റ് 5ജിയുടെ ലോഞ്ചിന് പിന്നാലെ ഈ മോഡലുകളെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











