Home
Mobile

ഓപ്പോ റിയൽമീ 2 എത്തി; 8,990 രൂപക്ക് കൈനിറയെ സവിശേഷതകൾ.. ഒപ്പം ഗംഭീര ഡിസൈനും!

By Shafik

അങ്ങനെ ഓപ്പോയുടെ റിയൽമീ 2 എത്തി. ഇന്ന് ഉച്ചക്കായിരുന്നു ഫോൺ പുറത്തിറക്കിയത്. 8,990 രൂപയുടെയും 10,990 രൂപയുടെയും രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 10000 രൂപക്ക് താഴെയുള്ള ഫോണുകളുടെ മത്സരം വേറൊരു തലത്തിൽ എത്തുമെന്ന് ഉറപ്പിക്കാം. നിലവിലെ 10000 രൂപ നിരയിലുള്ള ഫോണുകളിൽ ഏറ്റവുമധികം വിൽപ്പന നടത്തുന്ന ഫോണുകളായ ഷവോമി റെഡ്മി നോട്ട് 5, അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി റിയൽമീ 2 ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

3 ജിബി റാം, 32 ജിബി മെമ്മറി മോഡലിന് 8,990 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 10,990 രൂപയുമാണ് വിലവരുന്നത്. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ്, ഡയമണ്ട് ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഇതിൽ ഡയമണ്ട് ബ്ലൂ മാത്രം ഒക്ടോബർ ആവും ലഭിക്കാൻ. ബാക്കി രണ്ടു നിറങ്ങളിലുമുള്ള രണ്ടു മോഡലുകളുടെയും ആദ്യ വിൽപ്പന സെപ്റ്റംബർ 4 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രം ലഭ്യമാകും.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

Snapdragon 450 പ്രൊസസർ കരുത്തിൽ എത്തുന്ന ഫോണിൽ റാം ഓപ്ഷനുകൾ മുകളിൽ പറഞ്ഞപോലെ 3 ജിബി റാമും 4 ജിബി റാമും ആണ്. അതുപോലെ മെമ്മറി 32 ജിബിയും 64 ജിബിയും. 6.2 ഇഞ്ചിന്റെ 720x1520 പിക്‌സൽസിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 88.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലെത്തുന്ന ഡിസ്പ്ളേ വരുന്നത് 19:9 ആസ്പെക്ട് റെഷിയോവിൽ ആണ്.

ക്യാമറ

ക്യാമറ

ക്യാമറയുടെ കാര്യത്തിലും ഈ വിലയിൽ ഉള്ള ഫോൺ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മോഡലാകും റിയൽമീ 2 എന്നതിൽ സംശയമില്ല. പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന് ഉള്ളത്. f/2.2 അപ്പേർച്ചറോട് കൂടിയ 13 മെഗാപിക്സലിന്റെ ഒരു സെൻസറും f/2.4 അപ്പേർച്ചറോട് കൂടിയ 2 മെഗാപിക്സൽ സെൻസറും കൂടിച്ചേർന്നതാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/2.2 അപ്പേർച്ചറോട് കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

4 ജി എൽടിഇ, രണ്ട് സിം കാർഡുകൾ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നിവയാണ് ഫോണിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ.

Best Mobiles in India

English summary
Realme 2 launched: First notch display phone under Rs. 10,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X