ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ റിയല്‍മി 2 പ്രോയ്ക്ക് വന്‍ വിലക്കുറവ്

|

റിയല്‍മി 2 പ്രോയ്ക്ക് കഴിഞ്ഞ മാസമുണ്ടായ വിലക്കുറവിനു പിന്നാലെ വീണ്ടുമൊരു പ്രൈസ് കട്ട് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ തവണ ഓണ്‍ലൈന്‍ വിപണിയിലായിരുന്നെങ്കില്‍ ഇത്തവണ ഓഫ്‌ലൈന്‍ സ്റ്റേര്‍ വഴി വാങ്ങുന്നവര്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 
ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ റിയല്‍മി 2 പ്രോയ്ക്ക് വന്‍ വിലക്കുറവ്

പുതിയ വില പ്രകാരം ഇന്ത്യയിലാകമാനം 11,490 രൂപയ്ക്കാണ് റിയല്‍മി 2 പ്രോ ലഭ്യമാവുക. 4 ജി.ബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 500 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡല്‍ 11,490 രൂപയ്ക്ക് ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ ലഭ്യമാകും.

6 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി, 8 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍ക്ക് 1,000 രൂപയുടെ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മോഡലുകള്‍ യഥാക്രമം 12,990 രൂപയ്ക്കും 14,990 രൂപയ്ക്കും ലഭിക്കും. ഇന്ത്യയിലാകമാനമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഇതേ വില തന്നെയാണ്.

റിയല്‍മി തങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിലക്കുറവ് അധികകാലം ഉണ്ടാകില്ലെന്നാണറിയുന്നത്. ഫോണ്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ ഇതൊരു ഫെസ്റ്റിവല്‍ ഓഫറായി കണക്കാക്കി എത്രയും പെട്ടന്നു വാങ്ങണം.

സവിശേഷതകള്‍

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 ആസ്‌പെക്ട് റേഷ്യോ ഫോണിന് രൂപഭംഗി നല്‍കുന്നു. ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനു പിന്നിലുള്ളത്. 18 മെഗാപിക്‌സലിന്റെ സോണി സെന്‍സറാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അഡ്രീനോ 512 ജി.പി.യുവും റിയല്‍മി 2 പ്രോയിലുണ്ട്. ഇത് ലാഗ് ലെസ് പെര്‍ഫോമന്‍സ് നല്‍കുന്നു. 3,500 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

Best Mobiles in India

Read more about:
English summary
Realme 2 Pro gets cheaper at offline stores, now starts at Rs 11490

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X