നിങ്ങള്‍ കാത്തിരുന്ന റിയല്‍മീ 2 പ്രോ സെപ്തംബര്‍ 27ന് എത്തുന്നു..!

|

മറ്റൊരു കിടിലന്‍ ഫോണുമായി എത്തുകയാണ് റിയല്‍മീ. റിയല്‍മീയുടെ അടുത്ത സ്മാര്‍ട്ട്‌ഫോണായ റിയല്‍മീ 2 പ്രോ സെപ്തംബര്‍ 27ന് അവതരിപ്പിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കമ്പനിയുടെ ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചാണ് വാര്‍ത്തകള്‍ എത്തുന്നത്.

 
നിങ്ങള്‍ കാത്തിരുന്ന റിയല്‍മീ 2 പ്രോ സെപ്തംബര്‍ 27ന് എത്തുന്നു..!

ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് റിയല്‍മീ 2 പ്രോ നിങ്ങള്‍ക്കു ലഭ്യമാകുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഉപകരണം ലഭ്യമാകുമെന്നു സ്ഥിരികരിക്കുന്നതിനായി ഒരു സമര്‍പ്പിത പേജു തന്നെ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയുമായി എത്തുന്ന ആദ്യത്തെ ഫോണാണ് ഇതെന്നും ഫ്‌ളിപ്കാര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്. അതായത് ഓപ്പോ F9 പ്രോ പോലെ വാട്ടര്‍ഡ്രോപ്പ് നോച്ചുമായി എത്തുകയാണ് ഈ ഫോണും.

ഓപ്പോ F9 പ്രോ 25,000 രൂപ സെഗ്മെന്റിലെ ഫോണാണ്. എന്നാല്‍ റിയര്‍മീ 2 പ്രോയ്ക്ക് 20,000 രൂപയ്ക്കു താഴെയാകും. അങ്ങനെ വാട്ടര്‍ഡ്രോപ്പ് നോച്ചുളള ഏറ്റവും വില കുറഞ്ഞ ഫോണാകും റിയല്‍മീ 2 പ്രോ. മറ്റു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് റിയല്‍മീ 2 പ്രോയുടെ നോച്ച് വളരെ ചെറുതും അതു പോലെ ചുരുണ്ടതുമാകും.

ഇതിനു മുന്‍പ് അവതരിപ്പിച്ച റിയല്‍ മീ 2നെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലേയാകും റിയല്‍മീ 2 പ്രോയ്ക്ക്. 6.3 ഇഞ്ച് അല്ലെങ്കില്‍ 6.4 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേയാകും ഈ ഫോണിന്.

സ്‌നാപ്ഡ്രാഗണ്‍ 660 AIE ചിപ്‌സെറ്റില്‍ ഈ ഫോണ്‍ എത്തുമെന്നും ഫ്‌ളിപ്കാര്‍ട്ട് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് മീ A2, വിവോ V11 പ്രോ, നോക്കിയ 7 പ്ലസ് എന്നീ ഫോണുകളെ പോലെ. ഈ ആഴ്ചയിലെ ഗ്രീന്‍ബെഞ്ച് ലിസ്റ്റിംഗില്‍ വ്യക്തമാക്കിയിരിക്കുന്നത് റിയല്‍മീ 2 പ്രോയ്ക്ക് 8ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നിവ നല്‍കിട്ടുണ്ട് എന്നാണ്. കൂടാതെ ColourOS 5.2 ടോപ്പിലെ ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണെന്നും റിപ്പോര്‍ട്ടുണ്ട്.

പിന്നില്‍ ഡ്യുവല്‍ ക്യാമറയും മുന്നില്‍ ഒറ്റ ക്യാമറയുമാണ് ഈ ഫോണിന്. അതായത് 13എംപി/2എംപി ക്യാമറ മുന്നിലും 8എംപി ക്യാമറ പിന്നിലുമാണ്. 4,230 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേല്‍ പറഞ്ഞ സവിശേഷതകള്‍ എല്ലാം തന്നെ വച്ചു നോക്കുമ്പോള്‍ റിയല്‍മീ 2 പ്രോയുടെ മുഖ്യ എതിരാളി മീ എ2 തന്നെയാകും. സെപ്തംബര്‍ 27ന് ഈ ഫോണിന്റെ മറ്റു വിശേഷങ്ങളും ഒപ്പം വിലയും അറിയാം.

Best Mobiles in India

Read more about:
English summary
Realme 2 Pro will launch on September 27 be Flipkart exclusive

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X