റിയൽമീ 2, റെഡ്മി നോട്ട് 5, ഓപ്പോ A3s, ഓണർ 7c; ഏതാണ് ഏറ്റവും മികച്ച ഫോൺ?

By GizBot Bureau
|

ഓപ്പോ റിയൽമീ 2 ഇറങ്ങിയിരിക്കുകയാണല്ലോ ഇപ്പോൾ. കയ്യിലൊതുങ്ങാവുന്ന വിലയിൽ അതിനൊത്ത മികച്ച സവിശേഷതകളുമായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. എന്നാൽ ഓപ്പോ റിയൽമീ തലമുറയിലെ ഈ രണ്ടാമൻ എത്രത്തോളം മറ്റു ഫോണുകളെ ബാധിക്കും, അല്ലെങ്കിൽ അവയുമായി താരതമ്യം ചെയ്യുമ്പോൾ എന്തെല്ലാം അറിയാൻ കഴിയും എന്ന് നോക്കേണ്ടതുണ്ട്.

 
റിയൽമീ 2, റെഡ്മി നോട്ട് 5, ഓപ്പോ A3s, ഓണർ 7c; ഏതാണ് ഏറ്റവും മികച്ച ഫോൺ

അതിനാൽ തന്നെ ഇന്ന് ഇവിടെ ഓപ്പോ റിയൽമീ 2നെ നിലവിൽ വിപണിയിലുള്ള സമാന വിലകളിൽ എത്തുന്ന മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുകയാണ്. ഷവോമി റെഡ്മി നോട്ട് 5, ഓപ്പോ A3s, ഹോണർ 7c എന്നിവയുമായാണ് ഇവിടെ ഞങ്ങൾ താരതമ്യത്തിന് ഇറങ്ങുന്നത്.

 റെഡ്മി നോട്ട് 5

റെഡ്മി നോട്ട് 5

റെഡ്മി നോട്ട് 5 നെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം രാജ്യത്ത് ഏറ്റവുമധികം വിറ്റൊഴിഞ്ഞ മോഡലാണ് റെഡ്മി നോട്ട് 5 സീരീസിൽ പെട്ട പ്രൊ മോഡലും സാധാരണ മോഡലും. അതുകൊണ്ട് തന്നെ ഇവിടെ തീർച്ചയായും ഉൾപ്പെടുത്തേണ്ട മോഡലാണ് ഈ ഫോൺ. 9,999 രൂപ മുതലാണ് വില തുടങ്ങുന്നത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5ന് ഉള്ളത്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ആണ് സ്‌ക്രീനിൽ ഉള്ളത്. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസറിന്റെ ശേഷി 1.8Ghz ആണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്കു പുറമേ ഷവോമിയുടെ ശക്തിയേറിയ എംഐയു ഉപയോഗിച്ച് ഫോണ്‍ തുറക്കാം. 16 എംപി ക്യാമറയാണ് പിന്നില്‍. സെല്‍ഫി ക്യാമറ 5 എംപിയും. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ കരുത്ത് പകരാനായി ഉള്ളത്.

 ഓണർ 7c
 

ഓണർ 7c

ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച സവിശേഷതകൾ എന്ന ആശയമാണ് ഇന്ന് ഇന്ത്യയിൽ ചെറുതും വലുതുമായ എല്ലാ സ്മാർട്ഫോൺ കമ്പനികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏതൊരു സ്മാർട്ഫോൺ കമ്പനിയെ സംബന്ധിച്ചെടുത്തോളവും 9,999 രൂപ എന്നത് ഒരു മാന്ത്രിക സംഖ്യയാണ്. ഈ വിലയിൽ മികച്ച സവിശേഷതകൾ നൽകിക്കൊണ്ട് വൻവിജയം നേടിയ ഷവോമി ഫോണുകളുടെ മാത്രകയാണ് ഇപ്പോൾ എല്ലാ ഫോണുകളും പിൻപറ്റിക്കൊണ്ടിരിക്കുന്നത്. ഈ നിരയിലേക്ക് പുതുതായി എത്തിയ ഫോണാണ് വാവേയുടെ സബ് ബ്രാൻഡായ ഓണർ അവതരിപ്പിച്ച ഓണർ 7C. 32 ജിബി 3 ജിബി മോഡലിന് 9999 രൂപയും 64 ജിബി 4 ജിബി മോഡലിന് 11999 രൂപയുമാണ് വിലവരുന്നത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

വെറും 9,999 രൂപ എന്ന വിലയിൽ ഒതുങ്ങി നിന്നുകൊണ്ട് ഒരുപിടി മികച്ച സവിശേഷതകളാണ് കമ്പനി ഓണർ 7Cയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഡ്യുവൽ സിം, ആൻഡ്രോയിഡ് ഓറിയോ, ഗ്ലാസ് പ്രൊട്ടക്ഷനോടുകൂടിയ 5.99 ഇഞ്ച് HD + 720x1440 പിക്സൽ ഐപിഎസ് ഡിസ്പ്ലേ, ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450പ്രൊസസർ, 3 ജിബി റാം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.

ഓപ്പോ A3s

ഓപ്പോ A3s

ഒപ്പോയെ സംബന്ധിച്ചെടുത്തോളം 10,999 എന്ന ഈ വിലയിൽ 13 മെഗാപിക്സൽ, 2 മെഗാ പിക്സൽ എന്നീ ഇരട്ട ക്യാമറകൾ, ഒപ്പം 8 മെഗാപിക്സൽ മുൻക്യാമറ എന്നിവ ലഭ്യമാകുന്ന സൗത്ത് ഏഷ്യൻ വിപണിയിലെ തങ്ങളുടെ ആദ്യ ഫോണാണ് ഓപ്പോ A3s. 6.2 ഇഞ്ച് ഡിസ്പ്ളേ വരുന്നതും നോച്ചും 88.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും എടുത്തുപറയേണ്ട സവിശേഷതകളാണ്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയ്ഡ് 8.1 ഓറിയോ അടിസ്ഥാനമായ ColorOS 5.1, വലിയ 6.2 ഇഞ്ച് എച്ച്ഡി+ 720x1520 പിക്സൽ സൂപ്പർ ഫുൾസ്ക്രീൻ ഡിസ്പ്ലെ, 1.8 ജിഗാഹെർഡ്സ് ക്ലോക്ക് സ്പീഡ്, 2 ജിബി റാം, ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സൽ സെക്കൻഡറി സെൻസർ, എൽഇഡി ഫ്ളാഷ് എന്നിവയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് പിറകിലും സെൽഫിക്ക് വേണ്ടി AI മുൻ വശത്തും ഉണ്ട്.

ഓപ്പോ റിയൽ മീ 2

ഓപ്പോ റിയൽ മീ 2

ഓപ്പോ റിയൽ മീ 2വിനെ കുറിച്ച് പറയുമ്പോൾ 8,990 രൂപയുടെയും 10,990 രൂപയുടെയും രണ്ടു മോഡലുകളാണ് ഓപ്പോ റിയൽ മീ 2 മോഡലിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 10000 രൂപക്ക് താഴെയുള്ള ഫോണുകളുടെ മത്സരം വേറൊരു തലത്തിൽ എത്തുമെന്ന് ഉറപ്പിക്കാം. നിലവിലെ 10000 രൂപ നിരയിലുള്ള ഫോണുകളിൽ ഏറ്റവുമധികം വിൽപ്പന നടത്തുന്ന ഫോണുകളായ ഷവോമി റെഡ്മി നോട്ട് 5, അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി റിയൽമീ 2 ഉണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 3 ജിബി റാം, 32 ജിബി മെമ്മറി മോഡലിന് 8,990 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 10,990 രൂപയുമാണ് വിലവരുന്നത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

കരുത്തിന്റെ കാര്യത്തിൽ സ്നാപ്ഡ്രാഗൺ 450 പ്രൊസസർ എത്തുന്ന ഫോണിൽ റാം ഓപ്ഷനുകൾ മുകളിൽ പറഞ്ഞപോലെ 3 ജിബി റാമും 4 ജിബി റാമും ആണ്. അതുപോലെ മെമ്മറി 32 ജിബിയും 64 ജിബിയും. 6.2 ഇഞ്ചിന്റെ 720x1520 പിക്‌സൽസിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 88.8 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതത്തിലെത്തുന്ന ഡിസ്പ്ളേ വരുന്നത് 19:9 ആസ്പെക്ട് റെഷിയോവിൽ ആണ്. റകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിന് ഉള്ളത്. f/2.2 അപ്പേർച്ചറോട് കൂടിയ 13 മെഗാപിക്സലിന്റെ ഒരു സെൻസറും f/2.4 അപ്പേർച്ചറോട് കൂടിയ 2 മെഗാപിക്സൽ സെൻസറും കൂടിച്ചേർന്നതാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/2.2 അപ്പേർച്ചറോട് കൂടിയ 8 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.

Best Mobiles in India

Read more about:
English summary
Realme 2 vs Redmi Note 5 vs Oppo A3s vs Honor 7C: Price and Specifications Compared

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X