കൈയ്യിലൊതുങ്ങുന്ന വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍; റിയല്‍മി 3 പ്രോ റിവ്യൂ

|

റിയല്‍മി 3 പ്രോയുടെ ഇന്ത്യയിലേക്കുള്ള വരവോടെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. 13,990 രൂപയില്‍ 4ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമായെത്തുന്ന റിയല്‍മി 3 പ്രോയ്ക്ക് ഏറെ ആരാധകരാണുള്ളത്. ഷവോമിയുടെ പുത്തന്‍ മോഡലായ റെഡ്മി നോട്ട് 7 പ്രോയുമായാണ് റിയല്‍മി 3 പ്രോയുടെ പ്രധാന മത്സരം. റിയല്‍മി 3 പ്രോയുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ..

 


മികവുകള്‍

മികവുകള്‍

ഗൊറില്ല ഗ്ലാസ് സുരക്ഷയോടു കൂടിയ വൈബ്രന്റ് എല്‍.സി.ഡി ഡിസ്‌പ്ലേ

വൈക് 3.0 ചാര്‍ജിംഗ്

കിടിലന്‍ ഡേലൈറ്റ് ക്യാമറ

4കെ വീഡിയോ റെക്കോര്‍ഡിംഗ്

സ്മൂത്ത് പെര്‍ഫോമന്‍സ്

കുറവുകള്‍

പ്ലാസ്റ്റിക് ഡിസൈന്‍

ഓഡിയോ ഡെലിവറി

സ്‌നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ പ്രോസസ്സര്‍ അധിഷ്ഠിതമായാണ് റിയല്‍മി 3 പ്രോ പ്രവര്‍ത്തിക്കുന്നത്. കൂട്ടിന് അഡ്രീനോ 616 ഗ്രാഫിക്കല്‍ പ്രോസസ്സിംഗ് യൂണിറ്റുമുണ്ട്. ആന്‍ഡ്രോയിഡ് പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. 4കെ വീഡിയോ റെക്കോര്‍ഡിംഗിന് ഉതകുന്നതാണ് പിന്‍ ക്യാമറ സംവിധാനം.

14,000 രൂപ ശ്രേണിയില്‍ ലഭ്യമായ മികച്ച മോഡല്‍ തന്നെയാണ് റിയല്‍മി 3പ്രോ. ഒരാഴ്ചയിലേറെയായി റിയല്‍മി 3 പ്രോയിനെ ഉപയോഗിച്ചു പരീക്ഷണം നടത്തിയാണ് റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന എതിരാളിയായ റെഡ്മി നോട്ട് 7 പ്രോയിനെ വെല്ലുന്നതാണോ റിയല്‍മി 3 പ്രോയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഴുത്തിലൂടെ.

പോളികാര്‍ബണേറ്റ് ഡിസൈന്‍

പോളികാര്‍ബണേറ്റ് ഡിസൈന്‍

ഗ്ലാസ് മെറ്റല്‍ ഡിസൈന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ റിയല്‍മി 3 പ്രോ നിങ്ങളെ നിരാശരാക്കും. കാരണം പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് ഈ മോഡലിന്റെ പാനല്‍ നിര്‍മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് മോള്‍ഡഡ് ഡിസൈനാണിത്. പോളികാര്‍ബണേറ്റ് ഡിസൈനാണെങ്കിലും കാണാന്‍ പ്രീമിയം ലുക്കാണുള്ളത്.

വ്യത്യസ്ത നിറഭേദങ്ങളില്‍ റിയല്‍മി 3 പ്രോ അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഗ്രേ, ലൈറ്റ്‌നിംഗ് പര്‍പ്പിള്‍, നൈട്രോ ബ്ലൂ എന്നീ ഗ്രേഡിയന്റ് ഷെയിഡുകളില്‍ ഫോണ്‍ ലഭ്യമാണ്. ഇതില്‍ നൈട്രോ ബ്ലൂ നിറം ഏറെ ഭംഗിയുള്ളതാണ്. മറ്റുള്ളതും മികച്ചതുതന്നെ.

ഡിസൈന്‍
 

ഡിസൈന്‍

സാംസംഗ് ഗ്യാലക്‌സി എ50സാംസംഗ് ഗ്യാലക്‌സി എ50

172 ഗ്രാമാണ് ഫോണിന്റെ ഭാരം. 8.3 എം.എം കനവുമുണ്ട്. റെഡ്മി നോട്ട് 7 പ്രോയിനെ അപേക്ഷിച്ച് അല്‍പ്പം കനം കൂടുതലാണ്. കര്‍വ്ഡ് ബാക്ക് പാനലാണ് ഏവരെയും ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ഫ്രയിമുമായി ആകര്‍ഷകമായ ബ്ലന്റാണ് മുന്നിലെ പാനലിനുള്ളത്. ഇത് ഫോണിനെ കൂടൂതല്‍ ഭംഗിയുള്ളതാക്കുന്നു.

കൂര്‍ത്ത വശങ്ങള്‍ ഫോണിനില്ല. ഒരുകൈ കൊണ്ട് വളരെ ലളിതമായി ഫോണ്‍ കൈകാര്യം ചെയ്യാന്‍ കഴിയും. 4,045 മില്ലി ആംപയറിന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലുള്ളത്. ഡെഡിക്കേറ്റഡ് മൈക്രോ എസ്.ഡി പോര്‍ട്ടും 3.5 എം.എം ജാക്കും ഫോണിലുണ്ട്. ഓപ്പോയുടെ അതിവേഗ വോക് ചാര്‍ജിംഗ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.

കിടിലന്‍ ഡിസ്‌പ്ലേ

കിടിലന്‍ ഡിസ്‌പ്ലേ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സുരക്ഷ വര്‍ദ്ധിപ്പിക്കാനെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 ഘടിപ്പിച്ചിട്ടുണ്ട്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 90.8 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേകം രൂപഭംഗി നല്‍കുന്നുണ്ട്.

കരുത്തന്‍ ക്യാമറ

കരുത്തന്‍ ക്യാമറ

16+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. സോണി ഐ.എം.എക്‌സിന്റേതാണ് പ്രധാന സെന്‍സര്‍. വണ്‍ പ്ലസ് 5റ്റിയിലും ഇതേ സെന്‍സര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 മെഗാപിക്‌സലിന്റെ സെന്‍സര്‍ ഡെപ്ത്ത് അളക്കാന്‍ ഉപയോഗിക്കുന്നു. റെഡ്മി നോട്ട് 7 പ്രോയെ അപേക്ഷിച്ച് മികച്ച ഫോട്ടോ ഔട്ട്പുട്ട് ഈ മോഡല്‍ നല്‍കുന്നുണ്ട്.

മികച്ച എച്ച്.ഡി.ആര്‍, മാക്രോ പെര്‍ഫോമന്‍സ്

മികച്ച എച്ച്.ഡി.ആര്‍, മാക്രോ പെര്‍ഫോമന്‍സ്

ഓട്ടോ എച്ച്.ഡി.ആര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ സംവിധാനമാണ് റിയല്‍മി 3 പ്രോയിലുള്ളത്. മാക്രോ ഷോട്ടുകള്‍ അത്യുഗ്രനാണ്. ഡെപ്ത്ത് സെന്‍സറിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താന്‍ ക്യാമറയ്ക്കു കഴിയുന്നുണ്ട്. കൂടാതെ പോര്‍ട്രൈറ്റ് പെര്‍ഫോമന്‍സും ക്യാമറക്ക് കരുത്തേകുന്നുണ്ട്.

ലോ ലൈറ്റ് പെര്‍ഫോമന്‍സ്

ലോ ലൈറ്റ് പെര്‍ഫോമന്‍സ്

ലോ ലൈറ്റിലും മികച്ച ഔട്ട്പുട്ട് നല്‍കാന്‍ റിയല്‍മി 3 പ്രോയ്ക്കു കഴിയുന്നുണ്ട്. നോയിസ് കണ്ട്രോളിംഗ് പരമാവധി ഉപയോഗപ്പെടുത്തിയാണ് ലോ ലൈറ്റില്‍ ചിത്രങ്ങള്‍ ക്യാമറ പകര്‍ത്തുന്നത്. നൈറ്റ് സ്‌കേപ് മോഡ് ഉപയോഗിച്ച് മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. സൂപ്പര്‍ സ്ലോ മോഷന്‍ പടങ്ങളും പകര്‍ത്താനുള്ള കഴിവുണ്ട്.

 സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മികച്ച സെല്‍ഫികള്‍ പകര്‍ത്താനായി സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ജെസ്റ്റര്‍സ കണ്ട്രോള്‍ ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്താനും ക്യാമറക്ക് കഴിവുണ്ട്.

ഹാര്‍ഡ് വെയര്‍ കരുത്ത്

ഹാര്‍ഡ് വെയര്‍ കരുത്ത്

ബെസ്റ്റ് ഇന്‍ ക്ലാസ് ചിപ്പ്‌സെറ്റാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റ് മികച്ചതുതന്നെ. ഫോണിനു കൂടുതല്‍ കരുത്തേകാന്‍ 4 ജി.ബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഒപ്പമുണ്ട്. 6 ജി.ബി റാം വേരിയന്റും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കരുത്ത് ആവശ്യമുള്ളവര്‍ക്ക് 6ജി.ബി വേരിയന്റ് സ്വന്തമാക്കാം.

ബാറ്ററി ലൈഫ്

ബാറ്ററി ലൈഫ്

4,045 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണിലുള്ളത്. 36 മുതല്‍ 40 മണിക്കൂറിന്റെ ബാക്കപ്പ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിനു കൂട്ടായി അതിവേഗ വോക് 3.0 ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 90 മിനിറ്റുകൊണ്ട് 100 ശതമാനം ചാര്‍ജ് കയറാന്‍ ഇത് സഹായിക്കും.

വില

വില

4 ജിബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 13,999 രൂപയും 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 16,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ചുരുക്കം

ചുരുക്കം

15,000 രുപ ശ്രേണിയില്‍ ലഭ്യമായ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും റിയല്‍മി 3 പ്രോ മികച്ച മോഡലാണ്. കരുത്തന്‍ ബാറ്ററിയും ഡിസ്‌പ്ലേയും ഹാര്‍ഡ് വെയറും ക്യാമറയും ഒത്തിണങ്ങിയതാണ് ഈ മോഡല്‍.

Best Mobiles in India

Read more about:
English summary
Realme 3 Pro Review: Excellent value for money deal

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X