റിയൽമി മോഡലുകൾക്ക് വമ്പൻ ഓഫറുമായി മൊബൈൽ ബൊണാൺസ സെയിൽ

|

വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ വിപണി പിടിച്ചുപറ്റിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് റിയൽമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച നിരവധി മോഡലുകളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ മൂന്നു പ്രമുഖ മോഡലുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് റിയൽമിയുടെ മൊബൈൽ ബൊണാൺസ സെയിലിലൂടെ. മാർച്ച് 25 മുതൽ 28 വരെയാണ് സെയിൽ നടക്കുന്നത്.

 

ഓഫറിൽ ലഭിക്കും.

ഓഫറിൽ ലഭിക്കും.

റിയൽമി 3 , റിയൽമി 2 പ്രോ, റിയൽമി യു1 എന്നിവയാണ് ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന മൂന്നു മോഡലുകൾ. ആമസോൺ, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലൂടെയും റിയൽമിയുടെ ഓൺലൈൻ സ്‌റ്റോറിലൂടെയും തെരഞ്ഞെടുത്ത റീടെയിൽ ഷോപ്പിലൂടെയും റിയൽമിയുടെ മൊബൈൽ ബൊണാൺസ സെയിലിലൂടെ മോഡലുകൾ ഓഫറിൽ ലഭിക്കും.

ഓൺലൈൻ സ്‌റ്റോറിലും ലഭിക്കുക.

ഓൺലൈൻ സ്‌റ്റോറിലും ലഭിക്കുക.

റിയൽമി 3 മോഡലിന് 500 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫിളിപ്കാർട്ടിലും കമ്പനിയുടെ ഓൺലൈൻ സ്‌റ്റോറിലും ലഭിക്കുക. ആക്‌സിസ് ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്കാണ് ഈ ഓഫർ. എന്നാൽ റിയൽമി 3 നുള്ള ഈ ഓഫർ ആമസോണിൽ ലഭ്യമല്ല.

കമ്പനി പുറത്തിറക്കിയത്
 

കമ്പനി പുറത്തിറക്കിയത്

ഏകദേശം 3,11,800 റിയൽമി 3 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയത്. മാർച്ച് 26നാണ് റിയൽമി 3 ഓഫറിൽ ലഭിക്കുക. റേഡിയന്റ് ബ്ലൂ വേരിയന്റിനെ ഈ ഓഫറിലൂടെയാണ് പുറത്തിറക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

ഓഫർ നിശ്ചയിച്ചിരിക്കുന്നത്.

ഓഫർ നിശ്ചയിച്ചിരിക്കുന്നത്.

13,990 രൂപയ്ക്ക് വിപണിയിലെത്തിയ റിയൽമി 2 പ്രോയിന് 11,990 രൂപയാണ് ഫ്‌ളിപ്പ്കാർട്ടിൽ സെയിലിന്റെ ഭാഗമായി ഓഫർ നിശ്ചയിച്ചിരിക്കുന്നത്. 11,999 രൂപ വിലയുള്ള റിയൽമി യു1ന് 9,999 രൂപയ്ക്കും ഓഫറിന്റെ ഭാഗമായി ലഭിക്കും. ആമസോൺ, realme.com, ഓതറൈസ്ഡ് ഡിലർമാർ എന്നവരിലൂടെയാണ് റിയൽമി യു1 ലഭിക്കുക.

കമ്പനി ലക്ഷ്യംവെയ്ക്കുന്നുണ്ട്.

കമ്പനി ലക്ഷ്യംവെയ്ക്കുന്നുണ്ട്.

ആമസോണിലൂടെ റിയൽമി യു1 വാങ്ങുന്നവർക്ക് 1,000 രൂപയുടെ അഡീഷണൽ ഡിസ്‌കൗണ്ടും ലഭിക്കും. റിയൽമി ഈയിടെയാണ് ന്യൂഡൽഹിയിൽ തങ്ങളുടെ ആദ്യ എക്‌സ്‌ക്ലൂസീവ് സർവീസ് സെന്റർ ആരംഭിച്ചത്. 2019 ആവസാനത്തോടെ സർവീസ് സെന്ററുകളുടെ എണ്ണം 25 ആയി ഉയർത്താനും കമ്പനി ലക്ഷ്യംവെയ്ക്കുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Realme 3, Realme 2 Pro, Realme U1 Get Discounts in Company's Mobile Bonanza Sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X