Just In
- 11 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 13 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 13 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 16 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Lifestyle
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
റെഡ്മി നോട്ട്7ന് പകരക്കാരനാകുമോ റിയല്‍മി 3; റിവ്യൂ
കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് റിയല്‍മി ബ്രാന്റിനെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലേക്ക് എത്തിക്കുന്നത്. റിയല്‍മി 1 ആയിരുന്നു ആദ്യ മോഡല്‍. വളരെ കുറഞ്ഞ കാലയളവില്‍ത്തന്നെ റിയല്‍മി ഫോണുകള്‍ ആരാധകരുടെ മനസു കീഴടക്കി. കിടിലന്‍ ഫീച്ചറുകളും കരുത്തന് ബിള്ഡപ്പുമായെത്തുന്ന മോഡലുകളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഇപ്പോള്‍ ഷവോമിയുടെ സ്മാരട്ട്ഫോണ് മോഡലുകളുമായാണ് റിയല്‍മി ഫോണുകള്‍ മത്സരിക്കുന്നത്. പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ സബ് ബ്രാന്റാണ് റിയല്‍മി. ഏറ്റവും ഒടുവിലായി റിയല്‍മി അവതരിപ്പിച്ച മോഡലാണ് റിയല്‍മി3. 8,999 രൂപയാണ് ഈ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില. റിയല്‍മി 2 വിന്റെ പിന്മുറക്കാരനായാണ് മോഡലിന്റെ വരവ്.
കിടിലന്‍ ഡിസ്പ്ലേയും നോച്ചും ഫോണിനു ഭംഗി നല്കുന്നു. കരുത്തന് മീഡിയാടെക്ക് പി70 ചിപ്പ്സെറ്റും ഇരട്ട പിന് ക്യാമറയും എടുത്തുപറയേണ്ടവയാണ്. 10,000 രൂപയില്‍ താഴെയുള്ള മോഡലായതു കൊണ്ടുതന്നെ ഷവോമിയുടെ നോട്ട് 7 നുമായാണ് മത്സരിക്കുന്നത്. രണ്ടു മോഡലുകളിലും ഏതാകും മികച്ചത്. ഏതു വാങ്ങണം.. അറിയാം... തുടര്‍ന്നു വായിക്കൂ.

റിയല്‍മി 3 മികവുകള്‍
ഡിസൈന്‍
ഇരട്ട ക്യാമറ മികച്ചത്
പവര്‍ഫുള്‍ പെര്‍ഫോമന്‍സ്
കരുത്തന് ബാറ്ററി
റിയല്‍മി 3 പോരായ്മകള്‍
എച്ച്.ഡിപ്ലസ് റെസലൂഷന്‍ ഡിസ്പ്ലേ
കാലം കഴിഞ്ഞ മൈക്രോ യു.എസ്.ബി പോര്‍ട്ട്
അതിവേഗ ചാര്‍ജിംഗ് ഇല്ല

ഡിസൈന്‍
ചൈനീസ് സ്മര്‍ട്ട്ഫോണ്‍ ഭീമന്മാരായ ഓപ്പോയുടെ സബ് ബ്രാന്റാണ് റിയല്‍മി. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് റിയല്‍മി 3. ഡൈമണ്ട് കട്ട് ഡിസൈനാണ് ഫോണിനുള്ളത്. പിന് ഭാഗത്ത് ഡ്യുവല്‍ ടോണ്‍ കളറാണുളളച്. കര്‍വ്ഡ് വശങ്ങള് ഫോണിനു പ്രത്യേക രൂപഭംഗി നല്കുന്നു.
ഫൈബര്‍ ഗ്ലാസ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോണിന്റെ നിര്‍മാണം. പിന് ഭാഗം ഗ്ലോസിയാണ്. സിലിക്കണ്‍ കെയ്സ് ഫോണിനൊപ്പം കമ്പനി നല്‍കുന്നുണ്ട്. ഇത് സ്ക്രാച്ച് വരുന്നത് തടയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിന് ഭാഗം ഗ്ലോസിയായതു കൊണ്ടുതന്നെ സ്ലിപ്പ് ആകാനുള്ള സാധ്യത കൂടുതലാണ്.
വശങ്ങളില് നോക്കിയാല്‍ നീല, പര്‍പ്പിള്‍ നിറങ്ങളുടെ സമ്മിശ്രം കാണാനാകും. ഇടതുവശത്ത് മുകളിലായാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്തായി എല്‍.ഇ.ഡി ഫ്ളാഷ് സംവിധാനവുമുണ്ട്. ഫോണിന്റെ പിന്‍ഭാഗത്ത് നടുവിലായി ഫിംഗര്‍പ്രിന്റ് സ്കാനറും ഘടിപ്പിച്ചിരിക്കുന്നു. താഴെ ഇടതുവശത്തായാണ് റിയല്‍മി ലോഗോ രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്നു സ്ലോട്ടുള്ള സിംകാര്‍ഡ് ട്രായാണ് ഫോണിലുള്ളത്. വോളിയം ബട്ടണ്‍ ഇടതുവശത്തായി ഘടിപ്പിച്ചിരിക്കുന്നു. പവര്‍ കീ ഘടിപ്പിച്ചിരിക്കുന്നത് വലതുവശത്താണ്. 3.5 എം.എം ഹെഡ്ഫോണ് ജാക്ക് ഫോണിന്റെ താഴ്ഭാഗത്തുണ്ട്. സ്പീക്കര്‍ ഗ്രില്ലും മൈക്രോ യു.എസ്.ബി പോര്‍ട്ടും കൂട്ടിനുണ്ട്. ടിയര്‍ട്രോപ്പ് സ്റ്റൈല്‍ ഡിസ്പ്ലേ ഏവരുടെയും മനംമയക്കും.
ഓവറാള്‍ ഡിസൈന്‍ നോക്കിയാല്‍ റിയല്‍മി 3 മികച്ചതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ പ്രീമിയം ലുക്ക്. എന്നാല്‍ ഗ്ലോസി ആയതുകൊണ്ട് സ്ലിപ്പിംഗ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അധികം ഉപയോഗമുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാകാനിടയുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കെയ്സ് ഉപയോഗിച്ച് ഒരുപരിധിവരെ ഈ പ്രശ്നം പരിഹരിക്കാനാകും.

ക്രിസ്പി ഡിസ്പ്ലേ
6.22 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്സലാണ് റെസലൂഷന്‍. വാട്ടര്‍ നോച്ച് ഡിസ്പ്ലേ പ്രത്യേക ഭംഗിയും നല്‍കുന്നുണ്ട്. നിനിമല് ബേസില്‍ ഡിസൈനാണ് ഫോണിലുള്ളത്. 88.3 ശതമാനമാണ് സ്ക്രീന്‍ ടു ബോഡി റേഷ്യോ. 302 ഡി.പി.ഐ പിക്സല്‍ ഡെന്‍സിറ്റി മികച്ച് കളര്‍ ഔട്ട്പുട്ട് നല്കുന്നു. ഇന്‍ഡോറിലെ ബ്രൈറ്റ്നസ് ആവറേജാണ്.
റെഡ്മിനോട്ട് 7 മായി ബന്ധിപ്പിച്ചു നോക്കിയാല്‍ ഫുള്‍ എച്ച്.ഡി. പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്സല്‍ റെസലൂഷന്‍ റിയല്‍മി3 യെക്കാള്‍ മികച്ചതാണ്. 1080 പി വീഡിയോകള്‍ അനായാസം ഓണ്‍ലൈനിലൂടെ കാണാന്‍ കഴിയും. വൈബ്രന്റ് ക്രിസ്പ് ഡിസ്പ്ലേയാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ റെഡ്മി നോട്ട് 7 തന്നെയാണ് മികച്ച ഓപ്ഷന്.

ഇരട്ട ക്യാമറ
മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഇരട്ട ക്യാമറ സംവിധാനമാണ് റിയല്‍മി 3ലുള്ളത്. 13+2 മെഗാപിക്സലിന്റെതാണ് രണ്ട് ലെന്‍സുകള്‍. കൃതൃമബുദ്ധിയുടെ സഹായം ക്യാമറയില്‍ പരമാവധി ഉപയോഗിച്ചിരിക്കുന്നു. നൈറ്റ്സ്കേപ്, പനോരമ, എക്സ്പേര്‍ട്ട്, ടൈം ലാപ്സ്, സ്ലോ മോഷന്‍ ഫീച്ചറുകള്‍ പിന് ക്യാമറയിലുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ക്രോമ ബൂസ്റ്റ് ഫീച്ചര്‍ എടുത്തുപറയേണ്ടവയാണ്.
മുന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. എ.ഐ ബ്യൂട്ടി, പോര്‍ട്രൈറ്റ്, എച്ച്.ഡി.ആര്, നൈറ്റ് പോര്‍ട്രൈറ്റ് ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ട്. മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ കഴിവുള്ളതാണ് മുന്നിലെ ക്യാമറ. നൈറ്റ്സ്കാപ് മോഡ് മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നതായി റിവ്യൂവില്‍ കാണാനായി.

കരുത്തന് ബാര്‍ഡ്-വെയര്‍
മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ വിവോ വി15 ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസ്സറാണിത്. 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിലുണ്ട്. ഇത് മള്‍ട്ടിടാസ്കിംഗ് ലളിതമാക്കും. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി കരുത്ത് 64 ജി.ബി വരെ ഉയര്‍ത്താനും സൗകര്യമുണ്ട്.
അസ്ഫാള്‍ട്ട്9, പബ്ജി തുടങ്ങിയ ഹൈ എന്റ് ഗെയിമുകള്‍ അനായാസം റിയല്‍മി3 ല്‍ കളിക്കാനാകും. ലാഗ് അനുഭവപ്പെടുകയില്ല. കൂടാതെ മള്‍ട്ടിടാസ്കിംഗിന് അനിയോജ്യമായ മോഡല്‍ കൂടിയാണിത്. മാലി ജി72 MP3 ജി.പി.യു മികച്ച ഗ്രാഫിക്സും ഫോണിനു നല്കുന്നു.

ആന്‍ഡ്രോയിഡ് പൈ
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓ.എസായ പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് റിയല്‍മിയുടെ സ്വന്തം കളര്‍ ഓ.എസുമുണ്ട്. ആകെ നോക്കിയാല്‍ മികച്ച യു.ഐ സംവിധാനം ഫോണിലുണ്ട്.

ബാറ്ററി ശേഷി
4,230 മില്ലി ആംപയറിന്റെ ബാറ്ററിയാണ് റിയല്‍മി 3ലുള്ളത്. ഒന്നര മണിക്കൂര്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് കയറും. അടിസ്ഥാന 5 വോള്‍ട്ട് ചാര്‍ജറാണ് കൂടെ ലഭിക്കുക. അതിവേഗ ചാര്‍ജിംഗ് സംവിധാനമില്ലെന്നത് പോരായ്മയാണ്.

ചുരുക്കം
ബഡ്ജറ്റ് വിലയില്‍ ലഭിക്കാവുന്ന മികച്ച മോഡലാണ് റിയല്‍മി3. എന്നാല്‍ ഡിസ്പ്ലേ ശേഷി, ക്യാമറ ക്വാളിറ്റി കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് റെഡ്മി നോട്ട് 7 തന്നെയാണ് മികച്ചത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470