അനവധി സവിശേഷതകളുമായി റിയൽമി 5 എസ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽമി 5 ൻറെ പുതിയ പതിപ്പാണ് റിയൽമി 5 എസ് സ്മാർട്ഫോൺ. കമ്പനിയുടെ സിഗ്‌നേച്ചർ ഡയമണ്ട് കട്ട് പാറ്റേണാണ് ഈ സ്മാർട്ഫോണിലും റിയൽമി നൽകിയിരിക്കുന്നത്. റിയൽമി 5 എസിൽ 6.51 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവ ഉൾപ്പെടുത്തുമെന്ന് ഈ മാസം ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് റിയൽമി 5 ന്റെ 6.5 ഇഞ്ച് എച്ച്ഡി + പാനലിനേക്കാൾ ചെറുതാണ്. ആൻഡ്രോയിഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റീയൽമി 5S പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റ്
ഔദ്യോഗിക ടീസറുകളിലൊന്നിൽ കാണിച്ചത് പോലെ തന്നെ, റിയൽമി 5 എസിൽ റിയൽമി 5 ന് സമാനമായ ക്വാഡ് റിയർ ക്യാമറ സവിശേഷതയാണ് നൽകിയിരിക്കുന്നത്. ക്യാമറ സെറ്റപ്പിലെ പ്രധാന വ്യത്യാസം റിയൽമി 5 എസിൽ പ്രൈമറി ഷൂട്ടർ 48 മെഗാപിക്സൽ ക്യാമറയാണ്. റിയൽമി 5ൽ പ്രൈമറിയായി ഉണ്ടായിരുന്നത് 12 മെഗാപിക്സൽ ക്യാമറയാണ്. പക്ഷേ 12 മെഗാപിക്സൽ റെസല്യൂഷനിൽ പോലും വളരെ വ്യക്തതയേറിയ ഫോട്ടോകൾ പകർത്താൻ സാധിക്കുന്നുണ്ടായിരുന്നു. റിയൽമി 5 എസിന്റെ 48 മെഗാപിക്സലിന്റെ പിൻ ക്യാമറ പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യയിലാണ് വികസിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 9 പൈ ഓ.എസിൽ പ്രവർത്തിക്കുന്നു
ബാക്കി വരുന്ന ക്യാമറ സെൻസറുകൾ റിയൽമി 5 ൽ ഉള്ളതുപോലെ തന്നെയായിരിക്കും. 8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് റിയൽമി 5 എസിലെ മറ്റ് ക്യാമറകൾ. മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. റിയൽമി 5 എസ് ക്രിസ്റ്റൽ ബ്ലൂ, ക്രസ്റ്റൽ പർപ്പിൾ, ക്രിസ്റ്റൽ റെഡ് എന്നി മൂന്ന് നിറങ്ങൾ വേരിയന്റുകൾക്ക് വാഗ്ദാനം ചെയ്യുന്നു. റിയൽമി 5 എസ് നവംബർ 29, ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്‌ക്കെത്തും. ഇത് ഫ്ലിപ്കാർട്ടിൽ വിൽപനയാരംഭിക്കും.

ക്വാഡ് റിയർ ക്യാമറ സവിശേഷത
റിയൽമി 5 എസ് 5,000 എംഎഎച്ച് ബാറ്ററിയുമായാണ് വിപണിയിലെത്തുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഫാസ്റ്റ് ചാർജിംഗ് സവിശേഷത കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. റിയൽമി 5 എസിന് സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസ്സറാണ് കരുത്ത് പകരുക. 4 ജിബി വരെ റാമുമായാണ് ഫോൺ വിപണിയിലെത്തുക. ഫിങ്കർപ്രിൻറ് ഫീച്ചറും ഫോണിൽ നൽകിയിട്ടുണ്ട്. റിയൽമി 5S ൻറെ ബേസിക് പതിപ്പിന് 9,999 രൂപയും ടോപ്പ് എൻഡ് പതിപ്പിന് 10,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








