റിയൽമി 5 എസ് ഇന്ന് ആദ്യ വിൽപന ആരംഭിച്ചുകഴിഞ്ഞു: നിങ്ങൾ അറിയേണ്ടതെല്ലാം
റിയൽമി 5 എസ് ഇന്ന് ഇന്ത്യയിൽ ആദ്യമായി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്മാർട്ഫോൺ പ്രേമികൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇത്. രാജ്യത്തെ റിയൽമി എക്സ് 2 പ്രോ മുൻനിരയ്‌ക്കൊപ്പം മിഡ് സെഗ്മെന്റ് സ്മാർട്ട്‌ഫോൺ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. റിയൽമി 5 എസിന്റെ ഏറ്റവും വലിയ യുഎസ്പി ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ 48 മെഗാപിക്സൽ സാംസങ് ജിഎം 1 സെൻസറാണ്. ഇതിന്റെ വില ഏകദേശം 9,999 രൂപയാണ്. 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി 5 പോലുള്ള സ്നാപ്ഡ്രാഗൺ 665 SoC ചിപ്സെറ്റും ഇതിലുണ്ട്.

റിയൽമി 5 എസ്
ഈ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാവ് പുതിയ ഹാൻഡ്‌സെറ്റ് രണ്ട് വേരിയന്റുകളിൽ മാത്രമാണ് ഇപ്പോൾ വാഗ്ദാനം ചെയ്യ്തിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയിൽ നിന്നാണ് ഇന്ത്യയിലെ റിയൽമി 5 എസ് വില ആരംഭിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. ക്രിസ്റ്റൽ റെഡ്, ക്രിസ്റ്റൽ ബ്ലൂ, ക്രിസ്റ്റൽ പർപ്പിൾ കളർ വേരിയന്റുകളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകും. ഇത് ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റ് വഴി ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ലോഞ്ച് ഓഫറുകളെ സംബന്ധിച്ചിടത്തോളം റിലയൻസ് ജിയോ 7,000 രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ സ്മാർട്ഫോണിന് ലഭ്യമാണ്.

ആൻഡ്രോയിഡ് 9 പൈ സവിശേഷത
ആൻഡ്രോയിഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി കളർ ഒ.എസ് 6.0 ലാണ് റിയൽമി 5 എസ് വികസിപ്പിച്ചിരിക്കുന്നത്. സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ ഉള്ള 6.5 ഇഞ്ച് എച്ച്ഡി + (720 x 1600 പിക്‌സൽ) ഡിസ്‌പ്ലേ ബജറ്റ് ഹാൻഡ്‌സെറ്റിലുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഇത് ജോടിയാക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്റർനാൽ സ്‌റ്റോറേജ് 256 ജിബി വരെ വർധിപ്പിക്കാൻ കഴിയും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 സവിശേഷത
ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ (പിഡിഎഫും ഒരു എഫ് / 1.8 അപ്പർച്ചറും) ഉള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ റിയൽമി 5 എസ് വരുന്നത്. 8 മെഗാപിക്സൽ സെൻസറും (എഫ് / 2.25 അപ്പർച്ചറും 119 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും) ഇതിൽ ഉണ്ട്. സജ്ജീകരണത്തിൽ 2 മെഗാപിക്സൽ മാക്രോ ലെൻസും (എഫ് / 2.4 അപ്പേർച്ചറും 4 സെമീ ഫോക്കസ് ദൂരവും) 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസും ഉൾപ്പെടുന്നു. മികച്ച ലോ-ലൈറ്റ് ഷോട്ടുകൾക്കായി ഒരു സൂപ്പർ നൈറ്റ്സ്കേപ്പ് 2.0 മോഡും ഒരു ക്രോമാബൂസ്റ്റ് സവിശേഷതയുമുണ്ട് ഈ സ്മാർട്ഫോണിൽ.

ഇന്ന് ആദ്യ വിൽപന ആരംഭിച്ചുകഴിഞ്ഞു
സെയിൽ ഓഫറുകൾ പോകുന്നിടത്തോളം, കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ റിയൽമി 5 എസ് വാങ്ങുന്നവർക്ക് ഒരു രൂപ ചിലവില്ലാതെ ഇഎംഐകളും, റിലയൻസ് ജിയോയിൽ നിന്ന് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക്, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിന് 5 ശതമാനം അധിക കിഴിവ് എന്നിവ ഉൾപ്പെടെ വിവിധ ബാങ്കിംഗ് ഓഫറുകൾ ലഭിക്കും. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ ഇഎംഐ പർച്ചസിൽ നിന്നും ആനുകൂല്യങ്ങൾ ലഭ്യമാണ്.


Click it and Unblock the Notifications








