പെന്റ ലെൻസ് ക്യാമറ സവിശേഷതയുമായി റിയൽ‌മി 6 ഉടൻ അവതരിപ്പിക്കും

|

കഴിഞ്ഞ ഓഗസ്റ്റിലാണ് മൊബൈൽ ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലുകളായ റിയൽമി 5, റിയൽമി 5 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം അറിയിച്ച റിയൽമി അടുത്ത മോഡൽ ഉടൻ തന്നെ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. റിയൽമി 6 ആണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുവാനായി പോകുന്ന അടുത്ത മോഡൽ. ഔദ്യോഗികമായി ഫോൺ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഫോണിന്റെ ഒരു റീട്ടെയിൽ ബോക്സ് ചിത്രം സ്ലാഷ്‌ലീക്സ് പുറത്ത് വിട്ടിരുന്നു. ഒപ്പം ഫോണിന്റെ രണ്ട് പ്രധാന സവിശേഷതകളും ഇതോടപ്പം വ്യക്തമാക്കിയിട്ടുണ്ട്.

 റിയൽമി 5 പ്രോ

റിയൽമി 5 പ്രോ

ക്യാമറ സജ്ജീകരണത്തിലാണ് ഈ സ്മാർട്ഫോൺ നിർമിതവായ റിയൽമി പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കാറുള്ളത്. റിയൽമി 6ലും ക്യാമറയിലൂടെ തന്നെ മൊബൈൽ ഫോൺ വിപണിയിൽ ഒരു മാറ്റം കുറിക്കാനാണ് കമ്പനി ഒരുങ്ങുന്നത് എന്ന സൂചനയാണ് റീട്ടെയിൽ ബോക്സ് ചിത്രം വ്യക്തമാക്കുന്നത്. പെന്റ ലെൻസ് ക്യാമറ സെറ്റപ്പാണ് റിയൽമി 6 സ്മാർട്ഫോണിൽ ഉള്ളത്. അതായത് പിന്നിൽ അഞ്ച് ക്യാമറകളുമായാണ് ഈ സ്മാർട്ട്ഫോണെത്തുന്നത്. നിലവിൽ റിയൽമിയുടെ മൂന്ന് ഫോണുകൾക്ക് ക്വാഡ് ക്യാമറ സെറ്റപ്പാണ്. ഇതിൽ നിന്നുമുള്ള അപ്ഡേറ്റഡ് വേർഷനാണ് പുതിയ മോഡലായി വിപണിയിൽ വരുന്നത്.

റിയൽമി 5

റിയൽമി 5

പ്രൊസസറാണ് ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു വിവരം. റിയൽമി 5ന്റെ പ്രവർത്തനം സ്നാപ്ഡ്രാഗൻ 665 പ്രൊസസറിലാണ്. എന്നാൽ റിയൽമി 6 എത്തുന്നത് സ്നാപ്ഡ്രാഗൻ 710 പ്രൊസസറിലായിരിക്കും. നിലവിൽ റിയൽമി X, റിയൽമി 3 പ്രോ എന്നീ ഫോണുകൾ മാത്രമാണ് കമ്പനി സ്നാപ്ഡ്രാഗൻ 710 പ്രൊസസറിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓരോ പുതിയ മോഡലിനൊപ്പവും ഒരു പ്രോ മോഡലും കമ്പനി അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ റിയൽമി 6നൊപ്പം തന്നെ റിയൽമി 6 പ്രോയും മൊബൈൽ ഫോൺ വിപണി പ്രതീക്ഷിക്കുന്നു.

പെന്റ ലെൻസ് ക്യാമറ സവിശേഷതയുമായി റിയൽ‌മി 6
 

പെന്റ ലെൻസ് ക്യാമറ സവിശേഷതയുമായി റിയൽ‌മി 6

മറ്റു സവിശേഷതകൾ എല്ലാം റിയൽമി 6 സ്മാർട്ഫോണിനോട് സമാനമായിരിക്കുമെങ്കിലും സ്നാപ്ഡ്രാഗൻ 730G ചിപ്സെറ്റിലായിരിക്കും റിയൽമി 6 പ്രോയുടെ പ്രവർത്തനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയൽമി അതിന്റെ മുൻനിര ഉപകരണമായ റിയൽമി എക്സ് 2 പ്രോ 2019 നവംബർ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കാനും ഒരുങ്ങുന്നു. സ്മാർട്ട്‌ഫോൺ 64 എംപി ക്വാഡ്-റിയർ ക്യാമറ സജ്ജീകരണവും 90 ഹെർട്സ് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നു. സ്നാപ്ഡ്രാഗൺ 855+ പ്രോസസറാണ് ഈ ഉപകരണത്തിന്റെ കരുത്ത്. 4,000 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുമുണ്ട്. റീയൽമി ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുവാനായി പോകുന്ന സ്മാർട്ഫോണുകളായ റീയൽമി 6, റീയൽമി 6 പ്രൊ എന്നിവ ഒരു മാറ്റത്തിന് വിധേയമായിട്ടാണ് വിപണിയിൽ എത്തുവാനായി പോകുന്നത്.

 റിയൽമി 6 എത്തുന്നത് സ്നാപ്ഡ്രാഗൻ 710 പ്രൊസസറിലായിരിക്കും

റിയൽമി 6 എത്തുന്നത് സ്നാപ്ഡ്രാഗൻ 710 പ്രൊസസറിലായിരിക്കും

അതായത്, മുൻപ് വിപണിയിൽ ഇറങ്ങിയിട്ടുള്ള മറ്റേതൊരു ഫോണിനേക്കാളും തികച്ചും വ്യത്യസ്തമായിട്ടാണ് അവതരിപ്പിക്കുവാനായി നോക്കുന്നത് എന്നത് വസ്തുത. എന്നിരുന്നാലും ഈ രണ്ട് മോഡലുകൾ വ്യത്യസ്ത പുലർത്തുമെന്ന കാര്യം കണ്ടുതന്നെ അറിയാം. ക്യാമറ സജ്ജീകരണത്തിലാണ് ഈ സ്മാർട്ഫോൺ പ്രധാനമായും അരങ്ങേറ്റം കുറിക്കുവാനായി നോക്കുന്നത്. ഈ കമ്പനി അവതരിപ്പിച്ചിട്ടുള്ള സ്മാർട്ഫോണുകളുടെ അപ്ഡേറ്റഡ് വേർഷനാണ് പുതിയ മോഡലായി വിപണിയിൽ അവതരിപ്പിക്കുവാനായി പോകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് റിയൽമി അവരുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡലുകളായ റിയൽമി 5, റിയൽമി 5 പ്രോ എന്നിവ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

Best Mobiles in India

English summary
Realme 6 will feature a penta-lens camera setup and it will be powered by the Snapdragon 710 processor. If the information turns out to be true, the Realme 6 will be the first smartphone from the brand that will have five cameras on the back. As of now, Realme has three smartphones with quad-rear camera setup in India that include Realme 5, Realme 5 Pro, and Realme XT.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X