റിയൽമി 6 ഐ ജൂലൈ 24 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ: വില, സവിശേഷതകൾ
റിയൽമി 6 ഐ ഇന്ത്യയിൽ ജൂലൈ 24 ന് ലോഞ്ച് നടക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയൽമി മാധ്യമ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്, കൂടാതെ ഈ ഫോൺ "കൂടുതൽ ശക്തമായ പ്രകടനവും പ്രോ ഡിസ്‌പ്ലേയും" വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു. കമ്പനി അടുത്തിടെ റിയൽമി സി 11 സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഇപ്പോൾ ഒരു പുതിയ സ്മാർട്ഫോണിനെയും കൂടി പട്ടികയിലേക്ക് ചേർക്കാൻ ഒരുങ്ങുകയാണ്. റിയൽമി 6i ഇന്ത്യയിൽ ഉച്ചയ്ക്ക് 12:30 ന് ലോഞ്ച് ചെയ്യും. ഈ ഡിജിറ്റൽ ഇവന്റ് ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്യും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുമ്പ് ഈ ഫോൺ കണ്ടെത്തിയതിനാൽ ഫ്ലിപ്കാർട്ട് വഴി വില്പന നടത്തുവാൻ സാധ്യതയുണ്ട്.

റിയൽമി 6 ഐ: പ്രതീക്ഷിക്കുന്ന വില
ഇപ്പോൾ മ്യാൻമറിൽ ലഭ്യമാകുന്ന റിയൽമി 6 ഐയ്ക്ക് വരുന്ന വില എംഎംകെ 249,900 യാണ്, അതായത് ഇത് ഇന്ത്യയിൽ ഏകദേശം 13,000 രൂപയ്ക്കാണ് വരുന്നത്. അതേ വിലയ്ക്ക് കമ്പനി 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ വാഗ്ദാനം ചെയ്യുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മ്യാൻമറിൽ എംഎംകെ 299,900 (ഏകദേശം 15,600 രൂപ) ആണ് വില വരുന്നത്. റിയൽമി 6 ഐയുടെ ഇന്ത്യയിൽ വരുന്ന വില ഇതിനേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽമി 6 ഐ: സവിശേഷതകൾ
മാലി ജി 52 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റിലാണ് റിയൽമി 6 ഐ പ്രവർത്തിക്കുന്നത്. ഈ പുതിയ ചിപ്‌സെറ്റിന് രണ്ട് കോർടെക്‌സ്-എ 75 കോറുകളും ആറ് കോർടെക്‌സ്-എ 55 കോറുകളുമുണ്ട്. ആൻഡ്രോയിഡ് 10 യുഐ ഉപയോഗിച്ച് റിയൽമി ഈ സ്മാർട്ഫോൺ ലഭ്യമാക്കുന്നു. 20: 9 വീക്ഷണാനുപാതമുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 3 ജിബി + 64 ജിബി, 4 ജിബി + 128 ജിബി എന്നിവയുൾപ്പെടെ രണ്ട് മോഡലുകളിലാണ് ഏറ്റവും പുതിയ റിയൽമി ഫോൺ വരുന്നത്.

ഹാൻഡ്‌സെറ്റ് വാട്ടർ ഡ്രോപ്പ് നോച്ച്ഡ് ഡിസ്‌പ്ലേ ഡിസൈൻ ഈ സ്മാർട്ഫോണിൽ വരുന്നു. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ വരാനിരിക്കുന്ന ഈ പുതിയ റിയൽമി ഫോൺ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യും, അതിൽ എഫ് / 1.8 അപ്പർച്ചർ ഉള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ അതിൽ ഉൾപ്പെടുന്നു. സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, പോർട്രെയിറ്റ് ഷോട്ടുകൾക്കുള്ള ഒരു സെൻസർ, മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറ എന്ന സവിശേഷതയും ഈ സ്മാർട്ഫോണിൽ വരുന്നു.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ചാർജ് നൽകുന്നത്. ഇത് പിന്തുണ 18W ഫാസ്റ്റ് ചാർജിംഗ് ടെക് വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഭാരം 195 ഗ്രാം ആണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








