റിയൽ‌മി 6 ഐ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽ‌മി സൈറ്റ് വഴി വിൽ‌പനയ്‌ക്ക് എത്തും

|

റിയൽ‌മി 6 ഐ ഇന്ന് ഫ്ലിപ്കാർട്ട് വഴിയും റിയൽ‌മി വെബ്‌സൈറ്റ് വഴിയും 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ കഴിഞ്ഞ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു, എക്ലിപ്സ് ബ്ലാക്ക്, ലൂണാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാണ്. ഇത് 12,999 രൂപ മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽ‌മി 6 ഐയുടെ പിന്നിൽ നാല് ക്യാമറകൾ, സെൽഫി ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് ഡിസൈൻ, ഒക്ടാ കോർ പ്രോസസർ എന്നിവ ഉൾക്കൊള്ളുന്നു. വിലയ്‌ക്ക് ശ്രദ്ധേയമായ സവിശേഷതകളുള്ള ഫോൺ രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വരുന്നു ഒപ്പം ഉയർന്ന പുതുക്കൽ നിരക്കും വേഗത്തിലുള്ള ചാർജിംഗ് സവിശേഷതയുമായി ഈ ബജറ്റ് ഫോൺ വിപണിയിൽ വരുന്നു.

ഇന്ത്യയിൽ റിയൽ‌മി 6 ഐയുടെ വില, വിൽപ്പന ഓഫറുകൾ
 

ഇന്ത്യയിൽ റിയൽ‌മി 6 ഐയുടെ വില, വിൽപ്പന ഓഫറുകൾ

റിയൽ‌മി 6 ഐയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി + 64 ജിബി വില 14,999 രൂപയുമാണ് വില വരുന്നത്. രണ്ട് മോഡലുകളും എക്ലിപ്സ് ബ്ലാക്ക്, ലൂണാർ വൈറ്റ് എന്നിവയിൽ ലഭ്യമാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയും ഇന്ത്യയിലെ റിയൽ‌മി വെബ്‌സൈറ്റ് വഴിയും ഈ പുതിയ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും.

റിയൽ‌മി 6 ഐയുടെ സവിശേഷതകൾ

റിയൽ‌മി 6 ഐയുടെ സവിശേഷതകൾ

ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, (1,080x2,400 പിക്‌സൽ), 20: 9 ആസ്പാക്ട് റേഷിയോയാണ് റിയൽ‌മി റിയൽ‌മി 6 ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ 90Hz റിഫ്രെഷ് റേറ്റുമായിട്ടാണ് വരുന്നത്. 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറും ഹൈപ്പർ ബൂസ്റ്റും റിയൽ‌മി 6 ഐ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നു. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റിയൽ‌മി 6 ഐ വിൽപന ഇന്ത്യയിൽ

30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,300 mAh ബാറ്ററിയാണ് റിയൽ‌മി 6 ഐ സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഈ ബാറ്ററി ചാർജ്ജ് ചെയ്യാൻ 55 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഔട്ട് ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 16എംപി ഇൻഡിസ്പ്ലെ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, ഫിൽട്ടർ, ബൊക്കെ ഇഫക്റ്റ് കൺട്രോൾ, ടൈം-ലാപ്സ്, പനോരമിക് വ്യൂ എന്നീ ഫീച്ചറുകളോടെയാണ് വരുന്നത്

റിയൽമി 6ഐ വിൽപ്പന
 

ഡിവൈസിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒപ്പം ക്രോമാബൂസ്റ്റ്, എഐ ബ്യൂട്ടി മോഡ്, നൈറ്റ്സ്‌കേപ്പ്, സ്ലോ-മോ വീഡിയോ എന്നിവ പോലുള്ള ക്യാമറ മോഡുകളും ഈ ക്യാമറയുടെ പ്രധാന ഫീച്ചറുകളാണ്.

റിയൽമി 6ഐ ഓഫറുകൾ

ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, എൻ‌എഫ്‌സി, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് തുടങ്ങി നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽ‌മി 6 ഐ സ്മാർട്ട്ഫോണിലുണ്ട്. ഇതിനൊപ്പം ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ മീറ്റർ എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Realme 6i will go on sale today, August 6, starting at 12 pm (noon) via Flipkart and the Realme web site. Launched late last month in India, the budget-friendly smartphone is available in two colors-Eclipse Black and Lunar White. It will go on sale from Rs. 12,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X