ക്വാഡ് റിയർ ക്യാമറ സവിശേഷതയുമായി റിയൽമി 6 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി റിയൽമി 6 എസ് യൂറോപ്പിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 90 ടി SoC ആണ് ഈ ഫോണിന്റെ കരുത്ത്, 48 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള പിൻഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. റിയൽമി 6 എസ് 4,300 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്ത് ജൂൺ 2 ന് യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. ഇത് എക്ലിപ്സ് ബ്ലാക്ക്, ലൂണാർ വൈറ്റ് എന്നി കളർ ഓപ്ഷനുകളിൽ വരുന്നു. റിയൽമി യൂറോപ്പ് യൂട്യൂബ് ചാനലിലെ ഒരു ഓൺലൈൻ ഇവന്റിനിടെ റിയൽമി എക്സ് 3 സൂപ്പർ സൂമിനൊപ്പം ഫോൺ ലോഞ്ച് ചെയ്തു.

റിയൽമി 6 എസ് സ്മാർട്ഫോൺ
റിയൽമി X3 സൂപ്പർസൂമിനൊപ്പം ഇന്ന് ലോഞ്ച് ചെയ്ത റിയൽമി 6 എസ് ഫോണിന് ഏകദേശം16,500 രൂപയായിരിക്കും ഇന്ത്യയിൽ വരുന്ന വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്‌ഷനാണ് ഈ വില. ഡ്യൂവൽ സിമ്മുള്ള (നാനോ + നാനോ) റിയൽമി 6 എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി UIലാണ്. 6.5-ഇഞ്ചുള്ള ഫുൾ-HD+ (1080x2400 പിക്സൽ) LCD ഹോൾ-പഞ്ച് ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. 90Hz ആണ് റിഫ്രഷ് റേറ്റ്.

റിയൽമി 6 എസ് സവിശേഷതകൾ
കോർണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷയും 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും ഈ ഫോണിലുണ്ട്. 2.05GHz മീഡിയടെക് Heelio G90T ഒക്ട-കോർ പ്രൊസസർ ആണ് ഇ സ്മാർട്ഫോണിന് പ്രവർത്തനക്ഷമതയേകുന്നത്. 4 ജിബി റാമുമായും ARM G76 GPU ആയും ഈ പ്രൊസസർ പെയർ ചെയ്തിട്ടുണ്ട്. 64 ജിബി ആണ് ഇന്റേണൽ സ്റ്റോറേജ്. ഒരു മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് ഈ സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും.

റിയൽമി 6 എസ് വില
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. ബാക്ക് പാനലിൽ ഇടത് വശത്തായി ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഹാൻഡ്‌സെറ്റിൽ ഒരുക്കിയിരിക്കുന്നത്. 48-മെഗാപിക്സൽ റിയർ ക്യാമറ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2-മെഗാപിക്സൽ മോണോക്രോം സെൻസർ, 2-മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അടങ്ങുന്നതാണ് ഈ ക്യാമറ സംവിധാനം. സെൽഫികൾക്കായി മുൻഭാഗത്ത് 16-മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്.

റിയൽമി 6 എസ് ക്യാമറ
4,300mAh ബാറ്ററി ആണ് ഹാൻഡ്‌സെറ്റിലുള്ളത്. 30W ഫ്ലാഷ് ചാർജ് സപ്പോർട്ടും ഫോണിലുണ്ട്. Wi-Fi 802.11 ac, ബ്ലൂടൂത്ത് v5, ജി.പി.എസ്, എൻ.എഫ്.സി, 3.5mm ഓഡിയോ ജാക്ക്, USB ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റികളാണ് ഈ സ്മാർട്ഫോണിനുള്ളത്. 191 ഗ്രാം ഭാരമാണ് ഈ സ്മാർട്ഫോണിന് വരുന്നത്. ഈ സ്മാർട്ഫോൺ വാങ്ങുന്നത് ഒരുപക്ഷെ ഉപയോക്താക്കൾ എടുക്കുന്ന ഒരു മികച്ച തീരുമാനം തന്നെയായിരിക്കും. ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്മാർട്ഫോൺ തന്നെയായിരിക്കും റിയൽമി 6 എസ്.


Click it and Unblock the Notifications








