Home
Mobile

റിയൽമി 7 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

റിയൽമി 7 ഇന്ന് വീണ്ടും ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്‌ക്കെത്തും. കഴിഞ്ഞ മാസം അവതരിപ്പിച്ച ഈ സ്മാർട്ഫോൺ 6 ജിബി + 64 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസ്സർ എന്നിവയാണ് റിയൽമി 7 ന്റെ പ്രധാന സവിശേഷതകൾ. മാർച്ചിൽ ബ്രാൻഡ് പുറത്തിറക്കിയ റിയൽമി 6ന്റെ പിൻഗാമിയായാണ് റിയൽമി 7 വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനിൽ അവതരിപ്പിക്കുന്ന ഈ ഹാൻഡ്‌സെറ്റ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഇന്ത്യയിൽ റിയൽമി 7: വില, ലഭ്യത

ഇന്ത്യയിൽ റിയൽമി 7: വില, ലഭ്യത

ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി റിയൽമി 7 വാങ്ങാൻ ലഭ്യമാണ്. റിയൽമി 7ൻറെ 6 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 8 ജിബി റാം + 128 ജിബി ഓൺബോർഡ് വേരിയന്റിന് 16,999 രൂപയുമാണ് വില. മിറർ ബ്ലൂ, മിറർ വൈറ്റ് നിറങ്ങളിലാണ് റിയൽമി 7 വില്പനക്കെത്തിയിരിക്കുന്നത്.

റിയൽമി 7: ഓഫറുകൾ

ഫ്ലിപ്കാർട്ടിലെ റിയൽമി 7 സെയിൽ ഓപ്ഷനുകളിൽ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്ക്, ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ 2020 ൽ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ്, ഒരു മാസത്തേക്ക് 1,667 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐകൾ എന്നിവ ഉൾപ്പെടുന്നു. റിയൽമി.കോമിലെ ഫോണിനായുള്ള സെയിൽ ഓഫറുകളിൽ മോബിക്വിക്ക് വഴി 500 രൂപ വിലമതിക്കുന്ന സൂപ്പർക്യാഷും ഉൾപ്പെടുന്നു.

റിയൽമി 7: സവിശേഷതകൾ

റിയൽമി 7: സവിശേഷതകൾ

ഡ്യൂവൽ നാനോ സിം വരുന്ന റിയൽമി 7 ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7ൽ വരുന്നത്. ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോ വരുന്നു. മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇതിനൊപ്പം എആർഎം മാലി-ജി 76 എംസി 4 ജിപിയുവും 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും നൽകിയിട്ടുണ്ട്. 128 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് കപ്പാസിറ്റി ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.

റിയൽമി 7: ക്യാമറ സവിശേഷതകൾ

റിയൽമി 7: ക്യാമറ സവിശേഷതകൾ

എഫ്/1.8 ലെൻസ് വരുന്ന 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് സെൻസറും, എഫ് 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ചേർന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് റിയൽമി 7ൽ നൽകിയിരിക്കുന്നത്. മുൻവശത്ത്, എഫ്/2.0 ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

യുഎസ്ബി ടൈപ്പ്-സി പോർട്ട്

30W ഡാർട്ട് ഫാസ്റ്റ് ചാർജിങ് സവിശേഷത വരുന്ന 5,000mAh ബാറ്ററിയാണ് റിയൽമി 7ൽ വരുന്നത്. 4ജി വോൾട്ടേ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് റിയൽമി 7ൽ വരുന്ന കണക്ടിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.

Best Mobiles in India

English summary
Realme 7, through Flipkart and Realme.com, is all set to go on sale again today at 12 pm (noon). The phone was introduced last month, and is available in storage variants of 6 GB + 64 GB and 8 GB + 128 GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X