Home
Mobile

റിയൽമി 7 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്ക് എത്തും: വില, സവിശേഷതകൾ

റിയൽമി 7 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് ആദ്യമായി വിൽപ്പനയ്‌ക്കെത്തും. റിയൽമി 7 പ്രോയ്‌ക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കിയത്. ക്വാഡ് റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും വരുന്ന ഈ സ്മാർട്ഫോണിൽ 8 ജിബി വരെ റാമും ഉൾപ്പെടുന്നു. മാർച്ചിൽ ചൈനീസ് കമ്പനി പുറത്തിറക്കിയ റിയൽമി 6 ന്റെ പിൻഗാമിയായാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ മുൻഗാമിയെപ്പോലെ റിയൽമി 7 90Hz ഡിസ്പ്ലേയുമായാണ് വരുന്നത്, കൂടാതെ 30W ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുന്നു. ഒരു പുതുമയാർന്ന ഫോട്ടോഗ്രാഫി എക്‌സ്‌പീരിയൻസ് നിങ്ങൾക്ക് റിയൽമി 7 ഹാൻഡ്‌സെറ്റിൽ നിന്നും ലഭിക്കുന്നു. ടിയുവി റൈന്‍ലാന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ റിലയബിലിറ്റി വെരിഫിക്കേഷന്‍ പാസായ ആദ്യത്തെ സ്മാർട്ഫോൺ റിയൽമി 7 ആണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിൽ റിയൽമി 7 വില, വിൽ‌പന വിശദാംശങ്ങൾ‌

ഇന്ത്യയിൽ റിയൽമി 7 വില, വിൽ‌പന വിശദാംശങ്ങൾ‌

ഇന്ത്യയിൽ റിയൽമി 7ന്റെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 16,999 രൂപയുമാണ് വില വരുന്നത്. ഈ സ്മാർട്ട്ഫോൺ മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് എന്നി കളർ ഓപ്ഷനുകൾ വരുന്നു. മാത്രമല്ല, ഇത് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം തുടങ്ങിയ ഓൺലൈൻ വില്പനകേന്ദ്രങ്ങൾ വഴി ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും. റിയൽമി 7 പ്രോയ്‌ക്കൊപ്പം റിയൽമി 7 കഴിഞ്ഞയാഴ്ച പുറത്തിറക്കി. ഇത് സെപ്റ്റംബർ 14 ന് ആരംഭിക്കുന്ന വിൽപ്പനയിലൂടെ ലഭ്യമായി തുടങ്ങും.

റിയൽമി 7: സവിശേഷതകൾ

റിയൽമി 7: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയൽമി 7 വേരിയന്റുകൾ പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 7ന് വരുന്നത്. ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ലഭിക്കുന്ന ഈ ഹാൻഡ്സെറ്റിൻറെ ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോ വരുന്നു. ഡ്യൂവൽ നാനോ സിം സവിശേഷതയും ഈ ഡിവൈസിന് ലഭിക്കുന്നു. മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

റിയൽമി 7: ക്യാമറ സവിശേഷതകൾ

റിയൽമി 7: ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ (എഫ്/1.8 ലെൻസ്), അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് സെൻസറും, എഫ് 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ചേർന്ന ക്വാഡ് കാമറ സെറ്റപ്പാണ് റിയൽമി 7ന് വരുന്നത്. എഫ്/2.0 ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഈ ഡിവൈസിന് നൽകിയിരിക്കുന്നത്.

റിയൽമി 7: 5,000mAh ബാറ്ററി

സൂപ്പര്‍ നൈറ്റ്‌സ്‌കേപ്പ്, സ്റ്റാറി മോഡ്, പനോരമിക് വ്യൂ, എക്‌സ്‌പേട്ട് മോഡ്, ടൈംലാപ്‌സ്, പോര്‍ട്രെയ്റ്റ് മോഡ്, എച്ച്ഡിആര്‍, അള്‍ട്രാ വൈഡ് മോഡ്, അള്‍ട്രാ മാക്രോ മോഡ്, എഐ സീന്‍ ഡിറ്റക്ഷന്‍, എഐ ബ്യൂട്ടി, ഫില്‍ട്ടര്‍, ക്രോമ ബൂസ്റ്റ്, സ്ലോ മോഷന്‍, ബോക്കെ ഇഫക്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സവിശേഷതകൾ ഈ ക്യാമറയിലുണ്ട്.

റിയൽമി 7 പ്രോ

30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റിയൽമി 7ന് നൽകിയിരിക്കുന്നത്. റിയൽമി 7 128 ജിബി വരെ യു‌എഫ്‌എസ് 2.1 ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു പ്രത്യേക സ്ലോട്ടിലൂടെ സ്റ്റോറേജ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്‌ഫോണിലുണ്ട്.

Best Mobiles in India

English summary
Realme 7 is expected to go on sale for the first time in India today. Last week, the smartphone was unveiled alongside the Realme 7 Pro. It comes with rear quad cameras, and features a punch hole monitor interface. Even the Realme 7 contains up to 8 GB of RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X